Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

‘മൂന്ന് നാടകങ്ങള്‍ നടക്കും’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2018, 01:02 am IST
in Vicharam

ഭാഷ ശുദ്ധവും ശക്തവും സുന്ദരവുമാകണമെങ്കില്‍ തെറ്റുകളും അനൗചിത്യവും അഭംഗിയും ഒഴിവാക്കണം. എഴുത്തുകാരില്‍ പലരും ഇക്കാര്യത്തില്‍ മനസ്സിരുത്താറില്ല. അജ്ഞത മാത്രമല്ല അശ്രദ്ധയും ഭാഷ വികലമാകാന്‍ കാരണമാകുന്നുണ്ട്. തെറ്റുണ്ടായാലെന്ത്, കാര്യം മനസ്സിലായാല്‍ പോരേ എന്ന ഭാവമാണ് പലര്‍ക്കുമുള്ളത്. അതുകൊണ്ടാവാം അവരുടെ ചില പ്രയോഗങ്ങളും വാക്യങ്ങളുടെ ഘടനയും അരോചകമാകുന്നത്. മാധ്യമങ്ങളില്‍ വരുന്ന ചില പ്രയോഗങ്ങള്‍ വായിച്ചാല്‍ വായനക്കാര്‍ ചിരിച്ചുപോകും.

ഒരു വാര്‍ത്തയില്‍ നിന്ന്:

”വൈകിട്ട് ആറിന് മൂന്നു ചെറിയ നാടകങ്ങള്‍ നടക്കും” ആര്‍ക്കും കാര്യം മനസ്സിലാകും. പക്ഷേ, ആറുവരെ ഈ നാടകങ്ങള്‍ ഇരിക്കുകയാവുമോ എന്ന് ചില കുസൃതിക്കാര്‍ ചോദിച്ചേക്കാം. നാടകമാണോ നാടകം നടക്കുന്നതാണോ കാണേണ്ടതെന്ന് സംശയിക്കുന്നവരുമുണ്ടാകാം! ഇനി നാടകങ്ങള്‍ ഓടാനും തുടങ്ങിയാല്‍ കാണികള്‍ വിഷമിക്കും!”

”നഗരത്തിലെ രണ്ടു മേല്‍പ്പാലങ്ങളുടെയും നിര്‍മ്മാണം കിതയ്‌ക്കുകയാണ്. കൃത്യസമയത്ത് ഓടിയെത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പണികള്‍ക്ക് ഒച്ചിഴയും വേഗമാണ്”

നിര്‍മ്മാണത്തിന് രക്തസമ്മര്‍ദ്ദം കൂടിക്കാണും. എന്നിട്ടും നിര്‍മ്മാണം കൃത്യസമയത്ത് ഓടിയെത്താന്‍ ശ്രമിക്കുന്നുണ്ട്. പണികള്‍ക്ക് ഒച്ചിഴയും വേഗമേ ഉള്ളുവെങ്കിില്‍ നിര്‍മ്മാണം എന്തുചെയ്യും?. കാര്യം മനസ്സിലായില്ലേ? മേല്‍പ്പാലം പണിക്ക് വേഗം തീരെ കുറവാണ് എന്നറിയിക്കാനാണ് കിതപ്പിനെയും ഓടിയെത്തലിനെയും ഒച്ചിനെയുമെല്ലാം കൂട്ടിനു വിളിച്ചത്. എവിടെ, എന്തിന് വേഗം കുറഞ്ഞാലും പാവം ഒച്ചിനു രക്ഷയില്ല!

”ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത് രാവിലെയും വൈകിട്ടുമാണ്. രാവിലെ 8 മുതല്‍ ഉച്ചയ്‌ക്ക് 12 വരെയും വൈകിട്ട് 4 മുതല്‍ രാത്രി 7.30 വരെയും ഗതാഗതക്കുരുക്ക് അതിരൂക്ഷമാണ്” ആദ്യവാക്യം എന്തിനാണ്?

”കൗമാരം മുതല്‍ നോവുന്നൊരു നേരം തന്നെയാണ് ആര്‍ത്തവ ദിനങ്ങള്‍”

ഈ വാക്യത്തില്‍ നമുക്ക് മനസ്സിലാകാത്ത ഒരു വാക്കുമില്ല. പക്ഷേ, വാക്യത്തിന്റെ അര്‍ത്ഥമറിയണമെങ്കില്‍ എഴുതിയ ആളോടുതന്നെ ചോദിക്കേണ്ടിവരും.

”എന്നാല്‍ വളരെ പെട്ടെന്നുതന്നെ ചീത്തയാകുന്നു എന്ന അപവാദമാണ് ഈ മെഷീനുകള്‍ കേള്‍ക്കേണ്ടിവരുന്നത്”

”ഈ മെഷീനുകള്‍ വേഗം കേടാകുന്നതായി പരാതിയുണ്ട്” ഇക്കാര്യം അറിയിക്കാന്‍ അപവാദവും കേള്‍ക്കലുമെല്ലാം എന്തിനാണ്?

സുനാമി ചിക്കനും പഴകിയ ഇറച്ചിയും അജിനോമോട്ടയുമെല്ലാം നാവിന്റെ രസമുകുളങ്ങളെ വേട്ടയാടി കീഴടക്കിക്കഴിഞ്ഞു”

”യുദ്ധം ചെയ്തു കീഴടക്കിക്കഴിഞ്ഞു” എന്നെഴുതിയില്ലല്ലോ. ആശ്വാസം. ഭാഷകൊണ്ടുള്ള ഈ വേട്ടയില്‍ ഇരകളാകുന്നത് രസമുകുളങ്ങളല്ല, വായനക്കാരാണ്.

”മാസങ്ങള്‍ക്കു മുന്‍പ് നഗരത്തെ കൂളാക്കി കൊണ്ടുനടന്ന ലെസിയുടെ പിന്നിലെ ഞെട്ടിക്കുന്ന കാഴ്ചകളും എല്ലാവരും മറന്നുകഴിഞ്ഞു”

എത്രകൂളായാണ് എഴുതിയിരിക്കുന്നത്! ലെസി എന്ന പാനീയത്തിന്റെ ഈ അസാമാന്യമായ കഴിവിനെ ആര്‍ക്കാണ് വാഴ്‌ത്താതിരിക്കാനാവുക! ഇപ്പോള്‍ ലെസി നഗരത്തെ ‘ഹോട്ടാ’ക്കിയാവാം കൊണ്ടുനടക്കുന്നത്!

ഒരു പണ്ഡിതന്റെ ലേഖനത്തില്‍നിന്ന്:

”ഞാന്‍ ജെ.എന്‍.യു.വില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ലോകപ്രശസ്തരായ ഗുരുനാഥന്മാരോടൊപ്പമാണ് ജോലി ചെയ്തിരുന്നത്”

ഒരു പ്രശസ്ത നോവലില്‍ നിന്ന്:

”അച്ഛന്‍ തൂക്കിലേറ്റിയ മകന്റെ അമ്മയെ നേരിടേണ്ടി വരുന്ന ഏതു മകളെയെയും പോലെ ഞാന്‍ ശ്വാസം മുട്ടി”

”ക്യാമറയ്‌ക്കു മുന്‍പില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ സ്റ്റുഡിയോയിലെ അടുത്ത മേശയുടെ അരികിലേക്ക് മുടിമുറിച്ചിട്ട കോട്ടു ധരിച്ച സുന്ദരിയായ ഒരു പെണ്‍കുട്ടി ധൃതിയില്‍ കടന്നു വന്നു”

സമയമുള്ളവര്‍ക്ക് ഈ വാക്യങ്ങളുടെ അര്‍ത്ഥം ആലോചിച്ചുകൊണ്ടിരിക്കാം?

പിന്‍കുറിപ്പ്:

”അയാളുടെ നഗ്നമായ കഴുത്ത് ഞാന്‍ അനാവരണം ചെയ്തു”

കഴുത്തിലെ തൊലി ഉരിഞ്ഞുവെന്നാണോ ഉദ്ദേശിച്ചത്? ആര്‍ക്കറിയാം?.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

പുതിയ വാര്‍ത്തകള്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.