Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആരോപണത്തിന്റെ പേരില്‍ അധിക്ഷേപിക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2018, 01:14 am IST
in Vicharam

ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ, ആ രൂപതയില്‍ പ്രവര്‍ത്തിക്കുന്ന മിഷനറീസ് ഓഫ് ജീസസ് എന്ന സന്യാസ സഭയിലെ അംഗമായ ഒരു സന്യാസിനി കുറവിലങ്ങാട്ട് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ബിഷപ്പിനെ അറസ്റ്റ് ചെയ്യുകയും കോടതി പോലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്ത സംഭവം കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ്. ഇത്തരം കാര്യങ്ങള്‍ സംഭവിക്കാന്‍ പാടില്ലായിരുന്നു. 

കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ ശരിതെറ്റുകളെക്കുറിച്ച് അഭിപ്രായം പറയുന്നത് ഉചിതമല്ലെന്നു കെസിബിസി കരുതുന്നു. കേസിന്റെ തുടരന്വേഷണവും വിചാരണയും, നിഷ്പക്ഷമായും സമ്മര്‍ദ്ദങ്ങള്‍ക്കു വിധേയമാകാതെയും നടക്കണം. കോടതിയില്‍ സത്യം തെളിയുമെന്നും കുറ്റാരോപിതന് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ അവസരം കിട്ടുമെന്നും, കുറ്റം തെളിയിക്കപ്പെട്ടാല്‍ കുറ്റവാളിക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. 

ഇക്കാര്യത്തില്‍ സമ്പൂര്‍ണ്ണമായ നീതി നടപ്പിലാകണം. ആരോപണം ഉന്നയിച്ച വ്യക്തിയുടെയും ആരോപണവിധേയന്റെയും ആത്മാഭിമാനത്തെയും മനുഷ്യാന്തസ്സിനെയും അവഹേളിക്കുന്നതിന് ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങള്‍ നീതിക്കും മനുഷ്യത്വത്തിനും നിരക്കുന്നതല്ല എന്നും വിസ്മരിക്കരുത്. 

ഈ കേസിന്റെ മറവില്‍ കത്തോലിക്കാ സഭയോടു വിരോധമോ, അസൂയയോ ഉള്ള ചിലരും ചില മാധ്യമപ്രവര്‍ത്തകരും സഭയ്‌ക്കുള്ളിലെ ഏതാനും അസംതൃപ്തരും ചേര്‍ന്ന് കത്തോലിക്കാ സഭയെ ബലഹീനമാക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. ഒരു വ്യക്തിക്കെതിരെയുള്ള ആരോപണത്തിന്റെ പേരില്‍ സഭയെ മുഴുവന്‍ അധിക്ഷേപിക്കുന്നത് ശരിയല്ല. ഇന്ത്യയിലെ പ്രശസ്തനായ ഒരു മാധ്യമപ്രവര്‍ത്തകന്‍ സഹപ്രവര്‍ത്തകയുടെ ലൈംഗികപീഡനാരോപണത്തിന്റെ പേരില്‍ ജയിലിലായപ്പോള്‍ മാധ്യമപ്രവര്‍ത്തകരെയെല്ലാം ആരും അടച്ചാക്ഷേപിച്ചില്ല. 

കേരളത്തിലെ ഒരു മന്ത്രിക്ക് ലൈംഗിക പീഡനാരോപണത്തിന്റെ പേരില്‍ രാജിവയ്‌ക്കേണ്ടി വന്നപ്പോള്‍ മുഴുവന്‍ മന്ത്രിമാരെയും രാഷ്‌ട്രീയക്കാരെയും ആരും കുറ്റപ്പെടുത്തിയില്ല. ഒരു സുപ്രീം കോടതി ജഡ്ജിക്കെതിരെ ലൈംഗിക പീഡന ആരോപണമുണ്ടായതിനെ തുടര്‍ന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം അദ്ദേഹം രാജിവയ്‌ക്കേണ്ടിവന്നപ്പോള്‍ സുപ്രീംകോടതി ജഡ്ജിമാരെയോ ജുഡീഷ്യറിയെയോ പൊതുവായി ആരും അക്രമിച്ചില്ല. എന്നാല്‍ കത്തോലിക്കാ ബിഷപ്പിനെതിരെ ലൈംഗിക പീഡനാരോപണം ഉണ്ടായപ്പോള്‍, അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ കത്തോലിക്കാ സഭയെയും ബിഷപ്പുമാരെയും പൊതുവായും ആക്രമിക്കുകയായിരുന്നു. ഇത് അനീതിയാണ്. 

സഭയിലെ അച്ചടക്കവും അധികാരികളോടുള്ള വിധേയത്വവും തകര്‍ത്ത്, സഭയ്‌ക്കുള്ളിലെ ഐക്യവും കെട്ടുറപ്പും നശിപ്പിച്ച് അരാജകത്വം വളര്‍ത്താനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. 

കുമ്പസാരം പോലുള്ള കൂദാശപോലും ചോദ്യം ചെയ്യപ്പെടുന്നു. എന്നാല്‍ വിശ്വാസ തീക്ഷ്ണതയുള്ള ലക്ഷക്കണക്കിന് വിശ്വാസികളും വിശുദ്ധ ജീവിതം നയിക്കുന്ന ആയിരക്കണക്കിന് സമര്‍പ്പിതരും, ത്യാഗപൂര്‍ണ്ണമായ സേവനം ചെയ്യുന്ന നൂറുകണക്കിന് വൈദികരും മെത്രാന്മാരുമുള്ള ഇന്ത്യയിലെ കത്തോലിക്കാ സഭയ്‌ക്ക് ഏതു പ്രതിസന്ധിയെയും അതിജീവിക്കാനുള്ള ഉള്‍ക്കരുത്തുണ്ട്. 

തെറ്റുകള്‍ തിരുത്തുന്നതിനും കുറവുകള്‍ പരിഹരിക്കുന്നതിനും കൂടുതല്‍ ഫലപ്രദമായ സംവിധാനങ്ങള്‍ സഭയ്‌ക്കുള്ളില്‍ ഉണ്ടാവുകയും ചെയ്യും. ഈ കേസില്‍ ഉള്‍പ്പെട്ടവരുടെ ആരോപണ-പ്രത്യാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, ആരെയും വിധിക്കാതെയും ആരെയും സംരക്ഷിക്കാതെയും നിക്ഷിപ്തമായ പോലീസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്ന നിലപാടാണ് കെസിബിസി ആദ്യം മുതല്‍ എടുത്തത്. സത്യം വ്യക്തമായി അറിയാതെ അനുകൂലമായോ പ്രതികൂലമായോ നിലപാടു സ്വീകരിക്കാന്‍ കഴിയില്ല. സുപ്രീം കോടതിതന്നെ നിയമവിരുദ്ധമെന്ന് പറഞ്ഞിട്ടുള്ള മാധ്യമ വിചാരണയ്‌ക്ക് പകരം, നിയമവാഴ്ച അനുശാസിക്കും വിധം പോലീസ് അന്വേഷണവും കോടതി വിചാരണയും നടക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടിരുന്നു. 

പരാതിക്കാരിയായ സന്യാസിനി, സഭാ നിയമപ്രകാരം അധികാരമുള്ളവര്‍ക്ക് നല്‍കിയ പരാതിയിന്മേല്‍ എത്രയും വേഗം നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെസിബിസി അറിയിച്ചിരുന്നു. സന്യാസിനിയുടെ ആരോപണം പോലീസിന്റെയും കോടതിയുടെയും പരിഗണനയിലിരിക്കുമ്പോള്‍ പ്രസ്തുത ആരോപണത്തിന്റെ പേരില്‍ സഭാധികാരികള്‍ തിടുക്കത്തില്‍ നടപടിയെടുക്കുന്നത് ഉചിതമായിരുന്നില്ല. 

എങ്കിലും പോലീസ് അന്വേഷണം അവസാനിക്കാന്‍ കാത്തു നില്‍ക്കാതെ, ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ജലന്ധര്‍ രൂപതയുടെ ഭരണചുമതലയില്‍ നിന്നും താല്‍ക്കാലികമായി മാറ്റി നിര്‍ത്തിക്കൊണ്ടുള്ള നടപടി അതിനധികാരമുള്ളവര്‍ കൈക്കൊണ്ടിട്ടുണ്ട്. സന്യാസിനി ചുമതലപ്പെട്ടവര്‍ക്ക് പരാതി നല്‍കിയപ്പോള്‍ സഭ ന്യായമായ സമയത്തിനുള്ളില്‍ ഉചിതമായ നടപടിയെടുത്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ പരാതിക്കാരിക്ക് സഭയില്‍ നിന്നും നീതി ലഭിച്ചില്ല എന്ന ആരോപണത്തില്‍ കഴമ്പില്ല. 

ഫാ. വര്‍ഗീസ് വള്ളിക്കാട്ട്

(ഡപ്യൂട്ടി സെക്രട്ടറി ജനറല്‍, 

  കെസിബിസി)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

പുതിയ വാര്‍ത്തകള്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.