കൊച്ചി: നവീകരിച്ച ജോസ്കോ ജൂവലേഴ്സ് കൊച്ചി എംജി റോഡ് ഷോറൂമില്‍ സപ്തംബര്‍ 2 മുതല്‍ 4 വരെ പുതുമയുള്ള സ്വര്‍ണ-വജ്രാഭരണ വിസ്മയത്തിന് തിരിതെളിഞ്ഞു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള അത്യപൂര്‍വ ഡിസൈനുകളിലുള്ള വെഡ്ഡിംഗ് ആഭരണങ്ങളുടെ വിപുലമായ ശ്രേണിക്കൊപ്പം ചെട്ടിനാട്, സിംഗപ്പൂര്‍, മുംബൈ, ട്രെന്റി ഗോള്‍ഡ്, ലൈറ്റ് വെയ്റ്റ്, പാര്‍ട്ടി വെയര്‍, ട്രെഡീഷണല്‍, പുതുമയാര്‍ന്ന ഡയമണ്ട് സെറ്റുകള്‍ തുടങ്ങിയ അതിനൂതന ഡിസൈനുകളിലുള്ള സ്വര്‍ണ-വജ്രാഭരണങ്ങളുടെ അപൂര്‍വ ശേഖരമാണ് നവീകരിച്ച ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്.
ഇതിനോടനുബന്ധിച്ച് 22/21, 22/20 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ വിലയിലോ തൂക്കത്തിലോ കുറവു വരാതെ ജോസ്കോ 916 ആകട ഹാള്‍മാര്‍ക്ക്ഡ് സ്വര്‍ണാഭരണങ്ങളാക്കി മാറ്റി വാങ്ങുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. 50,000 രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണാഭരണ പര്‍ച്ചേസുകള്‍ക്ക് സാരിയും, മണിക്കൂറുകള്‍ തോറുമുള്ള നറുക്കെടുപ്പിലൂടെ സ്വര്‍ണാഭരണങ്ങള്‍, സ്വര്‍ണനാണയം, ഹോം അപ്ലയന്‍സസ് കൂടാതെ വിവാഹ പാര്‍ട്ടികള്‍ക്ക് സ്പെഷ്യല്‍ പാക്കേജും ലഭിക്കും.
5 ലക്ഷത്തിന് മുകളിലുള്ള ഡയമണ്ട്/ അണ്‍കട്ട് ഡയമണ്ട് ആഭരണ പര്‍ച്ചേസുകള്‍ക്ക് ബ്രാന്‍ഡഡ് വാച്ചും, ഡയമണ്ട് ആഭരണങ്ങളും, കാരറ്റിന് 10,000 രൂപ കിഴിവും കൂടാതെ എല്ലാ പര്‍ച്ചേസുകള്‍ക്കും സ്പെഷ്യല്‍ ഡിസ്കൗണ്ടും ഗിഫ്റ്റും ഒരുക്കിയിരിക്കുന്നു. 150-ല്‍പരം കാറുകള്‍ക്ക് പാര്‍ക്കിങ്ങിനുള്ള സൗകര്യം നവീകരിച്ച ഷോറൂമിന്റെ പ്രത്യേകതയാണ്. ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം ഇനി മുതല്‍ സണ്‍ഡേ ഷോപ്പിംഗിനും കൂടാതെ എല്ലാ ദിവസവും വൈകിട്ട് 7.45 വരെ ഷോറൂം പ്രവര്‍ത്തിക്കുമെന്നും എംഡി & സിഇഒ ടോണി ജോസ് വ്യക്തമാക്കി. എല്ലാ ആഭരണ കളക്ഷനുകളും ആനുകൂല്യങ്ങളും ജോസ്കോ ലുലുമാള്‍ ഷോറൂമിലും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: