Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വോട്ടെടുപ്പ് യന്ത്രത്തെ പേടിക്കുന്നവര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2018, 01:23 am IST
in Editorial

ഇലക്‌ട്രോണിക് വോട്ടെടുപ്പ് യന്ത്രം പിന്നെയും ചിലരെ പേടിപ്പിച്ച് തുടങ്ങിയിരിക്കുന്നു. അടുത്ത വര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യന്ത്രം ഒഴിവാക്കി പഴയ മട്ടില്‍ ബാലറ്റ് കടലാസിലേക്ക് മടങ്ങണമെന്നാണ് കോണ്‍ഗ്രസ് അടക്കം 16 പാര്‍ട്ടികളുടെ നിലപാട്. അതേസമയം യന്ത്രത്തില്‍ പൂര്‍ണ വിശ്വാസമര്‍പ്പിച്ച മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് ശ്രദ്ധേയമായി. മുന്‍പ് ശക്തമായി എതിര്‍ത്തിരുന്ന അവരുടെ ഇപ്പോഴത്തെ നിലപാട് ഏറ്റവും സുരക്ഷിതമായ രീതി ഇലക്‌ട്രോണിക് യന്ത്രം തന്നെയാണ് എന്നാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പു കമ്മീഷന്‍ വിളിച്ചുകൂട്ടിയ യോഗത്തിലായിരുന്നു പാര്‍ട്ടികളുടെ നിലപാട്. അഭിപ്രായത്തില്‍ ഐകരൂപ്യം ഇല്ലാതെ സര്‍വകക്ഷിയോഗം പിരിയുകയും ചെയ്തു. 

കോണ്‍ഗ്രസ്സിനുപുറമെ തൃണമൂല്‍ കോണ്‍ഗ്രസ്, എഎപി, ബിഎസ്പി, ജനതാദള്‍ (എസ്), സമാജ്‌വാദി പാര്‍ട്ടി, തെലുങ്ക് ദേശം, എന്‍സിപി തുടങ്ങിയവയാണ് യന്ത്രത്തിനെതിരെ പ്രതികരിച്ച പ്രധാന പാര്‍ട്ടികള്‍. ഭരണകക്ഷികളില്‍പ്പെട്ട ശിവസേനയും യന്ത്രത്തെ വിമര്‍ശിച്ചു.

ലോകം മുന്നോട്ടുപോകുമ്പോള്‍ പിന്നോട്ടുനടക്കുന്ന രീതിയാണ്, രാഷ്‌ട്രീയ വൈരത്തിന്റെ പേരില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തുടരുന്നത്. എന്തിലും രാഷ്‌ട്രീയം കാണുന്ന ശൈലി. ലോകരാജ്യങ്ങള്‍ പ്രശംസിച്ച കുറ്റമറ്റ തെരഞ്ഞെടുപ്പു രീതിയാണ് നമ്മുടേത്. വിസ്തൃതികൊണ്ടും ജനസംഖ്യകൊണ്ടും ഏറെ വലുതായ രാജ്യത്ത് അതിവേഗം പൂര്‍ത്തിയാക്കുന്ന തെരഞ്ഞെടുപ്പു പ്രക്രിയ ഇലക്ട്രോണിക് യന്ത്രത്തിന്റെ വിജയമാണ്. ഒറ്റ ദിവസം കൊണ്ട്  ഫലം പ്രഖ്യാപിച്ചുതീരുന്ന ശൈലി. ബാലറ്റ് വഴിയുള്ള തെരഞ്ഞെടുപ്പില്‍ ദിവസങ്ങളോളം എടുത്തിരുന്ന പ്രക്രിയയാണിത്. ഏറെ മനുഷ്യപ്രയത്‌നവും സമയവും വേണ്ട പ്രക്രിയയുമാണ് ബാലറ്റ് സമ്പ്രദായം. 

ബിജെപി ജയിക്കുമ്പോള്‍ വോട്ടെടുപ്പ് യന്ത്രത്തെ പഴിപറയുന്ന ശൈലിയിലാണ് പരാതി ആരംഭിച്ചത്. ഏത് ചിഹ്നത്തില്‍ കുത്തിയാലും ബിജെപിക്ക് വോട്ടുവീഴുന്ന രീതിയിലാണ് യന്ത്രം ക്രമീകരിച്ചിരിക്കുന്നത് എന്നായിരുന്നു പ്രധാന ആരോപണം. പിന്നീട് മറ്റുപാര്‍ട്ടികളും ചിലയിടങ്ങളില്‍ ജയിക്കാന്‍ തുടങ്ങിയതോടെ പരാതി പതിയെ കെട്ടടങ്ങി. തോല്‍വിക്കുള്ള കാരണം എന്നനിലയിലാണ് ഇത് വീണ്ടും തലപൊക്കിയത്. യന്ത്രത്തിന്റെ കൃത്യത ബോധ്യപ്പെടുത്താന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളേയും വിളിച്ചിരുന്നു. അപാകതയുണ്ടെങ്കില്‍ തെളിയിക്കാന്‍ പരാതിക്കാരായ പാര്‍ട്ടിക്കാരെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. അന്നുപക്ഷേ, മിക്കപാര്‍ട്ടിയുടേയും പ്രതിനിധികള്‍ എത്തിയില്ല. പരാതികളുടേയും ആരോപണങ്ങളുടേയും പിന്നിലെ ആത്മാര്‍ഥത അന്നുതന്നെ സംശയത്തിന്റെ നിഴലിലായിരുന്നു. 

ക്രമക്കേടുകളും ബൂത്തുപിടുത്തം അടക്കമുള്ള അതിക്രമങ്ങളും നടമാടിയിരുന്ന തെരഞ്ഞെടുപ്പു പ്രക്രിയയുടെ ശുദ്ധീകരണം കൂടി ലക്ഷ്യമിട്ടാണ് ഈ പുതിയ സംവിധാനം തെരഞ്ഞെടുപ്പു കമ്മീഷന്‍ അവതരിപ്പിച്ചത്. രാഷ്‌ട്രീയപാര്‍ട്ടികളടക്കം ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തിയാണ് നടപ്പാക്കിയതും. അന്നൊന്നും ഇല്ലാതിരുന്ന ആരോപണങ്ങളും പരാതികളുമാണ് ചിലര്‍ തോറ്റപ്പോള്‍ പൊന്തി വന്നത്. പഴയ കാലത്തേക്കുള്ള മടക്കം അക്കാലത്തെ മറ്റുചില പ്രവണതകളിലേക്കുമുള്ള തിരിച്ചുപോക്ക് ആയേക്കുമെന്ന് കമ്മീഷന്‍ ഓര്‍മ്മിപ്പിക്കുന്നു. ക്രമക്കേടുകളും ബൂത്ത് പിടുത്തവും അടക്കമുള്ള അതിക്രമങ്ങള്‍ വീണ്ടും വന്നേക്കാം. 

അത്തരം പ്രവണതകളുടെ സിരാകേന്ദ്രങ്ങളായ ഭാഗങ്ങളില്‍ നിന്നുള്ള പാര്‍ട്ടികള്‍ ആരോപണത്തിന്റെ മുന്‍പന്തിയിലുള്ളത് സംശയത്തിന് ബലമേകുന്നുമുണ്ട്. അതേസമയം, ഇത് ഒരുമുഴം മുന്‍പേയുള്ള ഏറായും കാണക്കാക്കാം. മുന്‍കൂര്‍ പരാജയ സമ്മതം. തോറ്റാല്‍ തോല്‍വിക്ക് കാരണം വോട്ടെടുപ്പ് യന്ത്രമാണെന്ന് ഇപ്പോഴേ പറഞ്ഞു വയ്‌ക്കുന്ന ബുദ്ധി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

Kerala

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

പുതിയ വാര്‍ത്തകള്‍

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

നോയിഡയുടെ വലിപ്പമുള്ള ഈ രാജ്യത്ത് വെറും 300 അംഗങ്ങളുള്ള സൈന്യമാണുള്ളത് : ദൽഹിയിൽ ഈ കുഞ്ഞൻ രാജ്യത്തിനും ഹൈക്കമ്മീഷൻ തുറന്നു

കോടതികളിലെ അടിസ്ഥാന സൗകര്യം: അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.