തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയത്തിന് കാരണം കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകതയാണെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍. ഡാം സേഫ്റ്റി അതോറിറ്റിക്കും വീഴ്ച സംഭവിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ കനത്ത മഴ പെയ്തപ്പോള്‍ തന്നെ ഡാമിലെ വെള്ളം തുറന്നു വിടാമായിരുന്നു. മഴ ശക്തിപ്രാപിച്ചിട്ടും ഇത്രയും വെള്ളം സംഭരിച്ചു വെക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല.
അതേസമയം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ വിദേശ സഹായം തേടുന്നത് അഭിമാനകരമല്ലെന്നും അദ്ദേഹം പറഞ്ഞു.12 ലക്ഷം കോടി രൂപയുടെ ബഡ്ജറ്റ് കൈകാര്യം ചെയ്യുന്ന രാജ്യത്തിന് കേരളത്തിന്റെ പുനര്‍നിര്‍മാണം സാധ്യമാകും.
അതേപോലെ നവകേരള നിര്‍മിതിക്ക് പൂര്‍ണാധികാരമുള്ള സമിതി സര്‍ക്കാര്‍ രൂപീകരിക്കണെം. സമിതി രൂപീകരിച്ചാല്‍ എട്ടു വര്‍ഷം കൊണ്ട് പുതിയ കേരളം പടുത്തുയര്‍ത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
















