കൊച്ചി: സംസ്ഥാനം പകർച്ച വ്യാധിയുടെ ഭീഷണിയിൽ. വെള്ളപ്പൊക്കം കാര്യമായി ബാധിച്ച പ്രദേശങ്ങളിൽ വളർത്തു മൃഗങ്ങൾ കൂട്ടത്തോടെ ചത്ത് ചീയുന്ന അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഇവയെ സംസ്കരിക്കാത്ത പക്ഷം പകർച്ചവ്യാധികൾ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ.
കന്നുകാലികൾ, ആടുകൾ, കോഴികൾ തുടങ്ങി വളർത്തു മൃഗങ്ങളെല്ലാം തന്നെ കൂടുകളിലും പറമ്പുകളിലുമായി ചത്ത് കിടക്കുന്ന അവസ്ഥയാണ് വെള്ളമിറങ്ങിയപ്പോൾ കാണാനാകുന്നത്. ഇവകളുടെ ജഡങ്ങൾ കുഴിച്ച് മൂടാൻ കഴിയാത്ത അവസ്ഥയാണ് നിലനിൽക്കുന്നതെന്ന് വീട്ടുടമസ്ഥർ പറയുന്നു. ഇവകളെ ഉയർന്ന പ്രദേശങ്ങളിൽ കൂട്ടമായി സംസ്കരിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടാകണമെന്നാണ് നാട്ടുകർ ആവശ്യപ്പെടുന്നത്.
















