കൊച്ചി: സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്കി നിസാന്‍ ഇന്ത്യയുടെ പുതിയ പ്രീമിയം ഹാച്ച്ബാക്ക് മൈക്ര പുറത്തിറക്കി.
യുറോപ്യന്‍ സ്റ്റെലിലും ജാപ്പനീസ് ടെക്നോളജിയിലുമുള്ള മൈക്ര നൂറിലധികം അധികം രാജ്യങ്ങളില്‍ ഏറെ ജനപ്രിയമായ മോഡലാണ്. രണ്ട് എയര്‍ ബാഗുകള്‍, വേഗം മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനം, സ്പീഡ് സെന്‍സിങ്ങ് ഡോര്‍ ലോക്ക്, ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, റിവേഴ്സ് പാര്‍ക്കിംഗ് കാമറ കൂടാതെ നാവിഗേഷന്‍ ആവശ്യങ്ങള്‍ക്ക് മിറര്‍ ലിങ്കുമായി പുതിയ 6.2 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ പുതിയ മൈക്രയ്ക്ക് കുടുതല്‍ സുരക്ഷ ഉറപ്പാക്കുന്നുണ്ട്.
വാഹനത്തെ കൂടുതല്‍ സുരക്ഷിതമാക്കാനായി ജിയോ ഫെന്‍സിങ്, സ്പീഡ് അലര്‍ട്ട്, കര്‍ഫ്യൂ അലേര്‍ട്ട്, നിയര്‍ ബൈ പിറ്റ് സ്റ്റോപ്പ്, ലൊക്കേറ്റ് മൈ കാര്‍, ഷേര്‍ മൈ കാര്‍ ലൊക്കേഷന്‍ എന്നീ ഫീച്ചറുകളും ഒരുക്കിയിട്ടുണ്ട്. കീ ലെസ് എന്‍ട്രി, ഇന്റലിജന്റ് കീയുടെ സഹായത്തോടെ പുഷ് സ്റ്റോപ്പ് സ്റ്റാര്‍ട്ട് തുടങ്ങിയവയും മറ്റ് ഫീച്ചറുകളാണ്. കൂടാതെ ലീഡ് മി ടു കാര്‍ എന്ന മറ്റൊരു ഫീച്ചറും കമ്പനി ഒരുക്കിയിട്ടുണ്ട്. 5.3 ലക്ഷം രൂപയാണ് മോഡലിന്റെ വില.
1.2 പെട്രോള്‍ എഞ്ചിനിനൊപ്പം ഗ്ലോറി പോപ്പുലാര്‍ എക്സ്ട്രോണിക്ക് സിവിടി (കണ്ടിന്യൂസ്ലി വേരിയബിള്‍ ട്രാന്സ്മിഷന്) എന്ന ഒരു മോഡലും കൂടാതെ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും, 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും ഡ്യുവല്‍ എയര്‍ ബാഗ്, സ്പീഡ് സെന്‍സിങ്ങ് ഡോര്‍ലോക്ക്, ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയും ഉള്‍പ്പെടുത്തിയാണ് വാഹനങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: