Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നെഞ്ചേറ്റും, ഹൃദയം കവരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2018, 02:25 am IST
in Vicharam

പറഞ്ഞുപഴകിയ പ്രയോഗങ്ങള്‍ ഏറെയുണ്ട്. അവ ഉപേക്ഷിക്കാന്‍ പല എഴുത്തുകാര്‍ക്കും പ്രഭാഷകര്‍ക്കും മടിയാണ്. അത്തരം പ്രയോഗങ്ങളുടെ ആവര്‍ത്തനം വായനക്കാര്‍ക്ക് മടുപ്പുണ്ടാക്കും. 

”മലയാളികള്‍ നെഞ്ചേറ്റിയ കലാരൂപം” ഇഷ്ടപ്പെട്ടതിനെയൊക്കെ ചിലര്‍ക്ക് ഇങ്ങനെ നെഞ്ചേറ്റണം. 

”തൊഴിലാളികള്‍ നെഞ്ചേറ്റിയ പ്രസ്ഥാനം”

”ശ്രോതാക്കള്‍ നെഞ്ചേറ്റിയ ഗായകന്‍” ഈ നിലയ്‌ക്കാണ് നെഞ്ചേറ്റം പടരുന്നത്. വായനക്കാര്‍ ഇതെങ്ങനെ നെഞ്ചേറ്റും?

”നെഞ്ചേറ്റിയ”യുടെ മുന്‍ഗാമിയായ ‘ഹൃദയം കവര്‍ന്ന’ ഇപ്പോഴും ചിലരുടെ ദൗര്‍ബല്യമാണ്.

”കലാകേരളത്തിന്റെ ഹൃദയം കവര്‍ന്ന കവി”

”മുംബൈയുടെ ഹൃദയം കവര്‍ന്ന് കര്‍ഷകറാലി”

”കാണികളുടെ ഹൃദയം കവര്‍ന്ന് കുട്ടിക്കൂട്ടം”

ഹൃദയം കവര്‍ച്ച ഇങ്ങനെ വ്യാപകമായാല്‍ വായനക്കാര്‍ വിഷമിക്കും. 

ചിലര്‍ക്ക് ഹൃദയത്തേക്കാളേറെ ഇഷ്ടം ‘മന’മാണ്. ”നൃത്തവേദിയില്‍ മനം കവര്‍ന്ന് കുരുന്നുകള്‍”

അവയവമല്ലെങ്കിലും മനം ഹൃദയത്തിനൊപ്പം നില്‍ക്കും. എവിടെയും ‘ഹൃദയ’ത്തിനു പകരം ‘മനം’ ചേര്‍ക്കാം. 

സ്വാര്‍ത്ഥത കൂടിയിട്ടാണോ എന്നറിയില്ല, ചിലര്‍ക്ക് എന്തിനും ‘സ്വന്തം’ ചേര്‍ക്കണം. 

”മലയാളത്തിന്റെ സ്വന്തം സൂപ്പര്‍സ്റ്റാര്‍”

”കേരളീയരുടെ സ്വന്തം കഥാകാരന്‍”

”ഈ കിരീടം ഇനി കേരളത്തിന് സ്വന്തം”

”വരാപ്പുഴക്കാരുടെ സ്വന്തം മാസ്റ്റര്‍”

ഇങ്ങനെയാണ് സ്വന്തം ചേര്‍ത്ത് അവര്‍ ഉടമസ്ഥാവകാശം ഉറപ്പിക്കുന്നത്. സ്വന്തത്തിന്റ സ്വന്തം നാട്!

കലോത്സവം എവിടെയുണ്ടോ അവിടെ ‘കലയുടെ കാല്‍ച്ചിലമ്പൊലി’ കേള്‍ക്കാം. ചിലമ്പൊലിക്കൊപ്പം മത്സരിക്കാന്‍ ‘നൂപുരധ്വനി’യുമുണ്ടാകും. 

കുട്ടികളുടെ ചിത്രരചനാ വിഷയമെങ്കില്‍ ‘ബാലഭാവന പീലിവിടര്‍ത്തും’ ചിലപ്പോള്‍ ‘പീലിവിടര്‍ത്തി ആടും’ പീലിക്ക് പകരം ചിലര്‍ക്ക് വെറും ‘ചിറക്’ മതി. 

”ബാലഭാവന ചിറകു വിടര്‍ത്തിയപ്പോള്‍”

ചിലര്‍ ബ്രഷ്‌കൊണ്ട് ‘വര്‍ണ്ണവിസ്മയം തീര്‍ക്കും’

പറയുന്നത് ഗ്ലാമര്‍ താരത്തെക്കുറിച്ചാണെങ്കില്‍ ചില ലേഖകര്‍ക്കൊരു സ്ഥിരം പ്രയോഗമുണ്ട് – ‘ഉറക്കം കെടുത്തുന്ന’

”ഒരുകാലത്ത് യുവാക്കളുടെ ഉറക്കം കെടുത്തിയ ബോളിവുഡ് താരം…”

”യുവാക്കളുടെ ഉറക്കം കെടുത്തുന്ന പോപ്പ് ഗായിക”

ചിലര്‍ക്കുവേണ്ടി യുവാക്കളെ മുഴുവന്‍ ഇങ്ങനെ അപഹസിക്കുന്നതെന്തിന്?

പ്രകടനത്തിന് പിന്നാലെ ‘കാഴ്ചവച്ചു’ ഉണ്ടാകും.

”മോണോആക്ടില്‍ പങ്കെടുത്തവരെല്ലാം ഇത്തവണ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്”

”കഥകളിയില്‍ പങ്കെടുക്കാന്‍ ഏറെപ്പേരുണ്ടായെങ്കിലും ആര്‍ക്കും മികച്ച പ്രകടനം കാഴ്ചവെയ്‌ക്കാനായില്ല”

”പോയവര്‍ഷം സര്‍ക്കാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്”. 

പ്രകടനത്തെയും കാഴ്ചവെച്ചുവിനെയും ഇനി വേര്‍പെടുത്താനാവില്ല. 

പെണ്‍വാണിഭത്തെക്കുറിച്ചുള്ള വാര്‍ത്തയില്‍ ‘കാഴ്ച’വെച്ചു സ്ഥിരം സാന്നിധ്യമാണ്.

”പ്രതികള്‍ പെണ്‍കുട്ടിയെ പല ഉന്നതര്‍ക്കും കാഴ്ചവെച്ചു”. 

ചില നേതാക്കള്‍ക്ക് കാഴ്ചവെക്കാനാണ് യുവതിയെ ഗസ്റ്റ് ഹൗസിലേക്കു കൊണ്ടുപോയത്”. 

വായനക്കാരുടെ ക്ഷമ പരീക്ഷിച്ചുകൊണ്ട് ചിലര്‍ ‘സ്തുത്യര്‍ഹമായ സേവനം’ തുടരുന്നു. 

”30 കൊല്ലത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം വിരമിക്കുന്ന വില്ലേജോഫീസര്‍…”

സ്തുത്യര്‍ഹമായ സേവനത്തിന് ശേഷമല്ലാതെ കേരളത്തില്‍ ആരും വിരമിച്ചിട്ടില്ല!

എഴുത്തുകാരില്‍ ചിലര്‍ ത്രികാലജ്ഞാനികളാണ്. കാലമെന്നാല്‍ അവര്‍ക്ക് ‘എക്കാല’മാണ്. 

”കേരളം കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരന്‍”

”എക്കാലത്തെയും വലിയ നടന്‍”

എക്കാലം എക്കാലവും ഉണ്ടാകുമെന്നുറപ്പ്. 

പിന്‍കുറിപ്പ്: 

നന്ദിപ്രകടനത്തില്‍ നിന്ന്:- ”തിരക്കുകള്‍ക്കിടയിലും കൃത്യസമയത്ത് തന്നെ ഇവിടെ എത്തിച്ചേര്‍ന്ന് ഈ കലാമേള ഉദ്ഘാടനം ചെയ്ത എക്കാലത്തെയും മികച്ച ഈ കലാകാരന് ഞാന്‍ ഹൃദയത്തിന്റെ ഭാഷയില്‍ എന്റെ സ്വന്തം പേരിലും നിങ്ങളുടെ സ്വന്തം പേരിലും അഗാധമായ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു”.

ഭാഷാവിശേഷം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

Kerala

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

പുതിയ വാര്‍ത്തകള്‍

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

നോയിഡയുടെ വലിപ്പമുള്ള ഈ രാജ്യത്ത് വെറും 300 അംഗങ്ങളുള്ള സൈന്യമാണുള്ളത് : ദൽഹിയിൽ ഈ കുഞ്ഞൻ രാജ്യത്തിനും ഹൈക്കമ്മീഷൻ തുറന്നു

കോടതികളിലെ അടിസ്ഥാന സൗകര്യം: അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.