6 കെ സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തില്‍ ഒട്ടേറെ സവിശേഷതകളോടെ ഇന്‍ഫിനിക്സ് സ്മാര്‍ട്ട് സീരീസുമായി വരുന്നു. 18:9 ഫുള്‍ വ്യൂ ഡിസ്പ്ലെ, ഡുവല്‍ എല്‍ഇഡി ഫ്ളാഷ് സഹിതമുള്ള 8 എംപി ലോ ലൈററ് സെല്‍ഫി ക്യാമറ, ഡുവല്‍ സിം, ഡുവല്‍ വോള്‍ട്ട് (4ജി +4ജി), ഫേസ് അണ്‍ലോക്ക് എന്നിവയാണ് ഫോണിന്റെ പ്രധാന പ്രത്യേകതകള്‍.
5.45” എച്ച്ഡി + ഫുള്‍ വ്യൂ ഡിസ്പ്ലെയിലുള്ള ഐ കെയര്‍ മോഡ് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നു. ഇതാദ്യമായി 8 എംപി ലോ ലൈറ്റ് സെല്‍ഫി ക്യാമറയും ഇന്‍ഫിനിക്സ് സ്മാര്‍ട്ട് 2 സീരീസ് നല്‍കുന്നുണ്ട്. ഡുവല്‍ എല്‍ഇഡി ഫ്ളാഷ് ഉള്ളതാണ് ക്യാമറ. കുറഞ്ഞ പ്രകാശത്തിലും അതീവ സൂക്ഷ്മവും വ്യക്തതയാര്‍ന്നതുമായ സെല്‍ഫികള്‍ പകര്‍ത്താന്‍ സഹായിക്കുന്നു. 9 തലത്തിലുള്ള ബ്യൂട്ടി ലെവല്‍ സ്മാര്‍ട്ട് 2വില്‍ ലഭ്യമാണ്.
13എംപിയാണ് റിയര്‍ ക്യാമറ. 5പി ലെന്‍സ്, ഡുവല്‍ എല്‍ഇഡി ഫ്ളാഷ് എന്നിവ മികച്ച ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്നു. എച്ച്ഡിആര്‍, ബ്യൂട്ടി, നൈറ്റ്, പനോരമ മോഡുകളെല്ലാം ഫോണ്‍ സപ്പോര്‍ട്ട് ചെയ്യും. ഫോണിലെ മെമ്മറി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ എക്സ്പാന്റ് ചെയ്യാം.
മീഡിയാടെക് 6739 64 ബിറ്റ് ക്വാഡ് കോര്‍ പ്രോസസറാണ് ഫോണിലുള്ളത്. എക്സ് ഒ എക്സ് 3.3 കരുത്തേകുന്ന ആന്‍ഡ്രോയ്ഡ് ഓറിയോ 8.1 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഏറ്റവും പുതിയ ഫേസ് റെക്കഗനിഷന് സാങ്കേതിക വിദ്യ 0.3 സെക്കന്റുകള്‍ക്കുള്ളില്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ സഹായിക്കുന്നു
3500 എംഎഎച്ച് ആണ് ബാറ്ററി. 21 മണിക്കൂര്‍ നേരം 4ജി ടാക്ക് ടൈം ഈ ബാറ്ററി നല്‍കും. 2 ജി ബി റാം + 16 ജി ബി സ്റ്റോറേജുളള ഫോണിന് 5,999 രൂപയാണ് വില. 3 ജി ബി റാം +32 ജി ബി സ്റ്റോറേജുള്ള ഫോണ്‍ 6,999 രൂപക്കും ലഭ്യമാണ്.
2018 രാജ്യത്തെ ഫോണ്‍ വിപണിയില്‍ 85 ശതമാനം 4ജി എല്‍ടിഇ സാങ്കേതിക വിദ്യയുള്ള ഫോണുകള്ക്കുള്ളതാണ്. ഈ പശ്ചാത്തലത്തിലാണ് ഡുവല്‍ വോള്‍ട്ട് (4ജി +4ജി), സഹിതം ഇന്‍ഫിനിക്സ് സ്മാര്‍ട്ട് 2 സീരീസ് എത്തിയിരിക്കുന്നത്. ന്യൂ ജനറേഷനെ ലക്ഷ്യമിട്ടുള്ള സ്മാര്‍ട്ട്ഫോണ്‍ അനുഭവമാണ് സ്മാര്‍ട്ട് സീരീസ് നല്‍കുന്നത്.
ആഗസ്ത് 10 മുതല്‍ ഫ്ളിപ്പ്കാര്‍ട്ടിലൂടെ ഫോണ്‍ ലഭിക്കും. സാന്‍ഡ്സ്റ്റോണ്‍, സെറീന് ഗോള്‍ഡ്, ബോര്‍ഡോ റെഡ്, സിറ്റി ബ്ലൂ എന്നീ നാല് കളര്‍ വേരിയന്റുകളിലാണ് ഫോണ്‍ വിപണിയിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: