Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഹിമഗിരി മുകളില്‍ വിസ്മയമായ് മഞ്ഞില്‍ വിരിഞ്ഞ ശിവലിംഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2018, 01:23 am IST
in Vicharam

ഹിമശൈലങ്ങളില്‍ മുഴങ്ങുന്നത് പരമേശ്വര മന്ത്രങ്ങള്‍. തീര്‍ത്ഥാടന പുണ്യത്തിനായി സര്‍വം ത്യജിച്ചെത്തുന്ന ഭക്തര്‍. കൊടും തണുപ്പും ദുര്‍ഘട പാതയും. ഒന്നുമൊന്നും തടസമല്ല വിശ്വാസികള്‍ക്ക്. ഭഗവാന്‍ ശ്രീ പരമേശ്വരന്‍ പത്‌നി ശ്രീപാര്‍വതീ ദേവിക്ക് അമര മന്ത്രം ചൊല്ലിക്കൊടുത്ത അമര്‍നാഥ് ഇന്ന് ലക്ഷോപലക്ഷം ഭക്തരുടെ അഭയസ്ഥാനമാണ്. 

ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അമര്‍നാഥ് ഗുഹയിലേക്ക് പ്രകൃതിസൗന്ദര്യം കണ്‍നിറയെ ആസ്വദിച്ചുകൊണ്ടാണ് നാം എത്തുക. സ്വയംഭൂവായി ഹിമലിംഗം പ്രത്യക്ഷപ്പെടുന്ന ഗുഹാക്ഷേത്രം ഭക്തിയുടെ നവ്യാനുഭവങ്ങളാണ് നമുക്ക് പ്രദാനം ചെയ്യുന്നത്. മഞ്ഞുകൊണ്ടുള്ള ശിവലിംഗമാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത. ഇതിനെയാണ് ഹിമലിംഗം എന്നു പറയുന്നത്. പ്രകൃതി നിര്‍മ്മിതമായ ഗുഹയ്‌ക്കുള്ളില്‍ മഞ്ഞുകണങ്ങള്‍ ഇറ്റു വീണ് ഉറഞ്ഞ് ശിവലിംഗ രൂപമാകുന്ന അത്ഭുതമാണ് നമുക്ക് ഇവിടെ കാണുവാന്‍ കഴിയുന്നത്. 

സമുദ്രനിരപ്പില്‍നിന്ന് 13500 അടി ഉയരത്തിലാണ് അമര്‍നാഥ്. 150 അടി ഉയരവും 90 അടി വീതിയുമുണ്ട് അമര്‍നാഥ് ഗുഹയ്‌ക്ക്. ശിവന്റെ തലയിലെ ചന്ദ്രക്കല പിഴിഞ്ഞെടുത്ത അമൃതുകൊണ്ട് ശിവന്‍ ദേവന്മാര്‍ക്ക് അമരത്വം നല്‍കിയെന്നത് ഐതിഹ്യം. ശ്രാവണ മാസത്തിലെ ശുക്ലപക്ഷാരംഭത്തോടെ രൂപപ്പെടുന്ന ഹിമലിംഗം പൗര്‍ണമി നാളില്‍ പൂര്‍ണ രൂപത്തിലെത്തുകയാണ് പതിവ്. ഇത് 400 വര്‍ഷമായി തുടരുന്നുവെന്നതും ചരിത്രം. 

എല്ലാവര്‍ഷവും ജൂണ്‍, ജൂലൈ മാസങ്ങളില്‍ പൂര്‍ണരൂപത്തില്‍ പ്രത്യക്ഷമാകുന്ന ഈ ഹിമലിംഗത്തിന് ആറടിയില്‍ കൂടുതല്‍ ഉയരമുണ്ടാകും. ദേവന്മാരുടെ ആഗ്രഹപ്രകാരം ശ്രാവണമാസത്തിലെ പൗര്‍ണമി മുതല്‍ കൃഷ്ണപക്ഷത്തിലെ അമാവാസി വരെ മഹാദേവന്‍ ഈ ഗുഹയില്‍ ലിംഗരൂപത്തില്‍ പ്രത്യക്ഷനായി അനുഗ്രഹിക്കുന്നുവെന്നാണു ഇവിടുത്തെ വിശ്വാസം. ദര്‍ശന വേളയില്‍ ഗുഹയ്‌ക്കുളളില്‍ രണ്ട് പ്രാവുകള്‍ പ്രത്യക്ഷപ്പെടുന്നു. ഒന്ന് കറുപ്പും മറ്റൊന്ന് വെള്ള നിറത്തിലുള്ളതും. കറുത്ത പ്രാവ് ശിവനെന്നും വെളുത്തത് പാര്‍വതിയെന്നും വിശ്വാസം. ശിവലിംഗത്തിനു പുറമെ ഗുഹയ്‌ക്കകത്തു പാര്‍വതിയുടെയും ഗണപതിയുടെയും ഹിമരൂപങ്ങളും പ്രത്യക്ഷമാവാറുണ്ട്. 

ശ്രാവണമാസത്തില്‍ മാത്രമാണ് ഇവ കാണാനാവുക. ഗുഹാമുഖം തെക്കോട്ടായതിനാല്‍ സൂര്യരശ്മി ക്ഷേത്രത്തിലെ ഹിമലിംഗത്തില്‍ സ്പര്‍ശിക്കില്ല. അമര്‍നാഥ് ഗുഹാക്ഷേത്രത്തിലെ ചെറിയ ഗുഹയില്‍ നിന്നെടുക്കുന്ന വിഭൂതി ഭക്തന്മാര്‍ക്കു നല്‍കാനുള്ള അവകാശം ബത്കൂത് എന്ന ഗ്രാമത്തിലെ ഗുജ്‌റകള്‍ എന്നറിയപ്പെടുന്ന മുസ്ലിം മതസ്ഥര്‍ക്കാണ്. ഇവര്‍ക്കു തന്നെയാണ് ക്ഷേത്ര നടവരവില്‍ പത്തു ശതമാനത്തിന്റെ അവകാശവും. അമര്‍നാഥിലേക്കുള്ള പാത തെളിച്ച് തീര്‍ത്ഥാടനം സുഗമമാക്കിയതിനാലാണു ഇവര്‍ക്ക് ഈ അവകാശങ്ങള്‍ നല്‍കപ്പെട്ടത്. 

അമര്‍നാഥിനെ തഴുകിയെത്തുന്ന പുണ്യനദിയായ അമരഗംഗയില്‍ സ്‌നാനം നടത്തുകയെന്നത് ആചാരത്തിന്റെ ഭാഗമാണ്. ജന്മപുണ്യമാണ് അമര്‍നാഥ് ദര്‍ശനമെന്നത് തെറ്റാത്ത വിശ്വാസം. കൊടുമുടി മുകളിലെ ക്ഷേത്രത്തില്‍ എത്തിപ്പെടുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. 

പഹല്‍ഗാം വഴിയുള്ള പരമ്പരാഗത പാതയിലൂടെ യാത്ര ദുര്‍ഘടമാണ്. പകരം ഭൂരിഭാഗം യാത്രികരും ശ്രീനഗറില്‍ നിന്ന് 130 കി.മീറ്റര്‍ റോഡ് മാര്‍ഗം ബാല്‍താലില്‍ എത്തുന്നു. ഇവിടെ നിന്ന് ഹെലികോപ്റ്ററില്‍ പഞ്ചധരണിയില്‍. ഇവിടെ താല്‍ക്കാലിക ടെന്റുകളില്‍ രാത്രി വിശ്രമം. പിറ്റേന്ന് പുലര്‍ച്ചെ കുതിരപ്പുറത്തും പല്ലക്കുകളിലുമായി ഏഴ് കിലോമീറ്റര്‍ ഹിമാലയ മുകളിലേക്ക് യാത്ര. അപൂര്‍വമായി കാല്‍നടയാത്ര നടത്തുന്നവരെയും നമുക്ക് യാത്രയ്‌ക്കിടയില്‍ കാണുവാന്‍ സാധിക്കും. 

മലയടിവാരത്തെ വീതി കുറഞ്ഞ പാതയില്‍ മഞ്ഞുകട്ടകള്‍ക്ക് മുകളിലൂടെ കൊടുമുടി കയറ്റം പലര്‍ക്കും അസാധ്യമാണ്. തീര്‍ത്ഥാടകര്‍ കടന്നു പോകുന്ന വഴികളിലൊക്കെ കാവലിന് നിരനിരയായി സൈനികരെ നമുക്ക് കാണാം. യാത്രികര്‍ക്ക് എന്ത് സഹായത്തിനും തയ്യാറാണവര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

Kerala

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

Kerala

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

Samskriti

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

Astrology

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

പുതിയ വാര്‍ത്തകള്‍

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.