Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സ്വാതന്ത്ര്യം ഏകപക്ഷീയമല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2018, 01:09 am IST
in Vicharam

എവിടെ തിരിഞ്ഞാലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നിലവിളികള്‍, ഭൂരിപക്ഷവും ഇടതുപക്ഷ ബുജികള്‍… ഇടതുപക്ഷ സഹയാത്രികനായ സ്വാമിജി രാമായണത്തെ തന്നെ പൊളിച്ചടുക്കുന്നു. ഇതേ കൂട്ടര്‍ സംഘപരിവാര്‍ അജണ്ട എന്ന നിലയിലും ബഹളത്തോട് ബഹളം.. 

ഇതിന്റെ പശ്ചാത്തലം ‘മീശ’എന്നൊരു നോവലും അതിലെ പച്ചയായ ഹൈന്ദവസ്ത്രീകളോടും ക്ഷേത്രത്തോടുമുള്ള  വൈര്യവും തന്നെ. ഹിന്ദു സ്ത്രീകള്‍ അണിഞ്ഞൊരുങ്ങി അമ്പലത്തില്‍ പോകുന്നത് തങ്ങളുടെ കാമപൂര്‍ത്തിക്കു വേണ്ടിയാണ് എന്ന് നോവലിലെ ഒരു കഥാപാത്രം പറയുന്നു. ഇതുകേട്ട് ഒരുവന്‍ ചിരിക്കുന്നു. ഇത് ക്ഷേത്രത്തില്‍ പോവുന്ന സ്ത്രീകളെ അപമാനിക്കുന്നു, ക്ഷേത്രത്തെ അപമാനിക്കുന്നു എന്ന് ഹിന്ദു സമൂഹം ഞാനും അക്കൂട്ടത്തില്‍ തന്നെ. 

ഇതിലെന്താണിത്ര പ്രശ്‌നം ഒരു കഥാപാത്രം പറയുന്നതല്ലേ?..കഥാകൃത്തല്ലല്ലോ… അസ്സല്‍ വാദം, കഥാപാത്രം വേറെ കഥാകാരന്‍ വേറെ. കഥയിലെ നായകനും വില്ലനും താനല്ല മറ്റാരോ ആണ്, താന്‍ സൃഷ്ടിക്കുന്നില്ല പേനയും പേപ്പറുമാണ് വില്ലന്മാര്‍, ഇതിനെ ന്യായീകരിക്കാന്‍ കപട സ്വാമി പാഞ്ചാലി വസ്ത്രാക്ഷേപം എടുത്തിട്ടു… വ്യാസനെ പ്രോസിക്യൂട്ട് ചെയ്യണ്ടേ?… വസ്ത്രാക്ഷേപം തുടരുമ്പോള്‍ വ്യാസനിലെ ധര്‍മ്മബോധം ശ്രീകൃഷ്ണനെതന്നെ അവിടെ അവതരിപ്പിച്ച കാര്യം വ്യാജ സ്വാമി വിഴുങ്ങി.

 ഇവിടെയാണ് വ്യത്യാസം. മോശമായി സ്ത്രീകളെ കുറിച്ച് കഥാപാത്രം പറഞ്ഞപ്പോള്‍ കഥാകാരന്‍ ചിരിച്ചു കൊണ്ട് അത് അംഗീകരിച്ചു… ആ അംഗീകരിക്കലിനൊരു ഹിന്ദു വിരുദ്ധമനോഭാവം ഇല്ലേ എന്നു ചോദിച്ചാല്‍ മറുപടി അദ്ദേഹത്തിനുണ്ടാവില്ല. കാരണം ആ പ്രസ്താവന കൊണ്ട് ഇടതുപക്ഷ ബുജികളില്‍ വിരിയുന്ന അലൗകിക ആനന്ദം തന്നെ… നമ്മുടെ എഴുത്തുകാര്‍ അങ്ങിനെയാണ് ഹിന്ദു പുരാണങ്ങളില്‍ തപ്പി തിരഞ്ഞു വിവാദം ഉണ്ടാക്കി അംഗീകാരം നേടാന്‍ മിടുക്കരാണ്. 

സഹോദര സ്‌നേഹത്താല്‍ രാമനെ പിന്തുടര്‍ന്ന ലക്ഷ്മണനെ കുറിച്ചെഴുതില്ല, ഭര്‍ത്താവ് താത്ക്കാലികമായി ഉപേക്ഷിച്ചു പോയ ഊര്‍മിളയുടെ ദുഃഖം അവരെ വേദനിപ്പിക്കും… അവരുടെ ആവശ്യങ്ങള്‍ ആര് തീര്‍ത്തു കൊടുക്കുമെന്ന ചിന്ത അവരെ അലട്ടും… ലക്ഷ്മണന്റെ കാനന യാത്ര സീതയോടുള്ള പ്രേമമായിപോലും ചിത്രീകരിച്ചുവെന്നും വരാം… മലയാളി ചതിയനായി പാടി ഇകഴ്‌ത്തിയ ചന്തുവിനെ ചതിയനല്ലാതാക്കി ചരിത്രം തിരുത്തിയതെത്ര പെട്ടെന്നെന്നോര്‍ക്കണം.. 

ഇത്തരത്തില്‍ ഹൈന്ദവതയെ നിഗ്രഹിക്കുമ്പോള്‍ മാത്രം ആവിഷ്‌കാര സ്വാതന്ത്ര്യം എന്നു വിളിച്ചു കൂവുന്നവര്‍ തോറ്റു തൊപ്പിയിട്ടത് ഇതര മതങ്ങളെ കുറിച്ച് പറഞ്ഞപ്പോഴാണ്. 1986ല്‍ പി.എം. ആന്റണി എഴുതിയ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം എങ്ങനെ നിരോധിക്കപ്പെട്ടു?. അന്ന് ക്രിസ്തീയ തീവ്രവാദം എന്ന് മുറവിളി കൂട്ടി ക്രിസ്ത്യാനികള്‍ക്കെതിരെ സമരം ചെയ്തുവോ?. റുഷ്ദിയുടെ സാത്താനിക് വേഴ്‌സസ്‌നെതിരെ ഇസ്ലാമിക സമൂഹം തിരിഞ്ഞപ്പോള്‍ ഇസ്‌ലാമിനെ ഇസ്ലാം ഭീകരത എന്നു വിളിച്ചുവോ?. മുഹമ്മദ് നബിയുടെ ലൈംഗികജീവിതത്തെ ആസ്പദമാക്കി രാജ്പാല്‍ എഴുതിയ രംഗീല റസൂലിന് എന്താണ് സംഭവിച്ചത്… രാജ്പാലിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി അദ്ദേഹത്തിനു നഷ്ടമായത് സ്വന്തം ജീവനാണ്. ഇന്ത്യയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി കൊല്ലപ്പെട്ട രാജ്പാലിന്റെ പ്രതിമ ഇടത്പക്ഷബുജികള്‍ സ്ഥാപിച്ചു പുഷ്പാര്‍ച്ചന നടത്തുമോ? 

‘പര്‍ദ്ദ’എന്ന കവിത ആവിയായതെങ്ങനെ?, ഇടതുപക്ഷത്തിനെതിരെ എഴുതിയവര്‍ക്കെന്തു സംഭവിച്ചു?, സിനിമ ഉണ്ടാക്കിയവര്‍ക്കെന്ത് സംഭവിച്ചു?, ഗാന്ധിജിക്കും നെഹ്രുവിനും എതിരെ എഴുതിയവയൊക്കെ പുറത്തു വന്നോ? ചോദ്യങ്ങള്‍ അന്തരീക്ഷത്തില്‍ ലയിച്ചില്ലാതാവും. 

ഇതില്‍ നിന്നെല്ലാം മനസ്സിലാക്കാം ആവിഷ്‌കാരസ്വാതന്ത്ര്യം ഒരു പക്ഷത്തേക്ക് മാത്രം ചരിഞ്ഞ തുലാസാണ്. അതിനു ഹിന്ദു വിരുദ്ധ സ്വാതന്ത്ര്യമേയുള്ളു. 

കാലം മാറിയപ്പോള്‍ ഉറങ്ങി കിടന്ന ഒരു സമൂഹം ഉണര്‍ന്നു, ഉണര്‍ന്ന് ഗര്‍ജ്ജിച്ചു… അതനിവാര്യമാണ്.. അതവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ്… ആ സ്വാതന്ത്ര്യം അംഗീകരിച്ചുകൊണ്ട് പേന ചലിപ്പിക്കുന്നതല്ലേ മര്യാദ. എഴുത്തുകാരനുള്ള സ്വാതന്ത്ര്യം അവകാശം അമ്പലത്തിനുണ്ട്, ദേവതക്കുണ്ട്, പുരാണത്തിനും പുരാണകഥാപാത്രങ്ങള്‍ക്കുമുണ്ട്… അതു മാനിക്കപ്പെടണം…

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

Kerala

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

Kerala

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു
Kerala

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

പുതിയ വാര്‍ത്തകള്‍

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.