Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഗതികെട്ടാല്‍ പുലി പുല്ലും തിന്നും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2018, 03:08 am IST
in Editorial

അവിശ്വാസ പ്രമേയ ചര്‍ച്ചയ്‌ക്ക് മറുപടി പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി മോഹത്തെ പരോക്ഷമായി കളിയാക്കി. തന്റെ കസേരയില്‍ ഇരിക്കാന്‍ ആഗ്രഹിക്കുന്നത് കൊള്ളാം പക്ഷേ, ധൃതി പാടില്ലായെന്നായിരുന്നു മോദിയുടെ ഉപദേശം. കെട്ടിപ്പിടുത്ത നാടകവും മറ്റും നടത്തി സഭയില്‍ അപഹാസ്യനായ രാഹുല്‍ കാത്തിരിപ്പിനൊന്നും ക്ഷമ കാണിക്കില്ലായെന്നതാണ് സത്യം. കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തക സമിതിയോഗ തീരുമാനം ഇതാണ് അടിവരയിടുന്നത്. എങ്ങനെയും ഏത് വിധത്തിലും ആരോട് കൂടിയും ഭരണം പിടിക്കുക. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുകയെന്നത് മാത്രമാണ് ഭാവി പരിപാടിയെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് രാജ്യത്തെ നൂറ്റാണ്ട് പാരമ്പര്യം പേറുന്ന രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ ഉന്നതാധികാരി യോഗം പിരിഞ്ഞത്. അതിനുള്ള രാഷ്‌ട്രീയ സാഹചര്യമോ വിലയിരുത്തലോ രാഹുല്‍ ഗാന്ധിയുടെ കഴിവ് വിശകലനം ചെയ്യലോ ഒന്നുമില്ലാതെയായിരുന്നു തീരുമാനമെന്ന് വ്യക്തം. 

പരിവവും പക്വതയുമില്ലാത്ത രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവി ഏറ്റെടുത്തപ്പോള്‍ തന്നെ ബിജെപി സര്‍ക്കാര്‍ തകരാന്‍ പോകുന്നുവെന്ന് കൊട്ടിഘോഷിക്കുകയായിരുന്നു മോദി വിരുദ്ധ മാധ്യമങ്ങളും രാഷ്‌ട്രീയ പാര്‍ട്ടികളും. ബീഹാറില്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട അവിശുദ്ധ രാഷ്‌ട്രീയ സഖ്യം തെരഞ്ഞെടുപ്പ് വിജയം വരിച്ചപ്പോഴും ബിജെപിയുടെ തകര്‍ച്ച സ്വപ്‌നം കണ്ട് പലരും നൃത്തം തുള്ളി. എന്നാല്‍ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ രാഹുല്‍ഗാന്ധി നേരിട്ട് നേതൃത്വം നല്‍കിയ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഒന്നിനുപുറകെ മറ്റൊന്നായി പൊട്ടുന്നതാണ് കണ്ടത്. ഗുജറാത്തില്‍ ബിജെപി ഭരണം നിലനിര്‍ത്തി. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സിന് ഭരണം പോയി. ത്രിപുര ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും അട്ടിമറി വിജയവുമായി ബിജെപി ഭരണം പിടിച്ചു. രാഹുലിന് അടുപ്പിക്കാതിരുന്ന പഞ്ചാബില്‍ മാത്രമാണ് തട്ടിമുട്ടി ജയിച്ചത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ അംഗീകരിക്കാനാവില്ലെന്ന് നാഴികയ്‌ക്ക് നാല്‍പ്പത് വട്ടവും ബിജെപിയേയും മോദിയെയും കുറ്റം പറയുന്ന രാഷ്‌ട്രീയ നേതാക്കളും വ്യക്തമാക്കുന്നു. 

പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകോപനം ലക്ഷ്യമിട്ട് കൊണ്ടുവന്ന അവിശ്വാസ പ്രമേയം കോണ്‍ഗ്രസ്സില്‍ പല പാര്‍ട്ടികള്‍ക്കുമുള്ള അവിശ്വാസം രേഖപ്പെടുത്തലായി മാറി. രാഹുല്‍ അപക്വമതിയെന്ന് നേരത്തെ പലവട്ടം തെളിഞ്ഞതാണെങ്കിലും അതിന് ആധികാരികത നല്‍കാന്‍ സഭയിലെ പ്രസംഗവും കെട്ടിപ്പിടുത്തവും കണ്ണിറുക്കലും വഴിവെച്ചു. ഈ രാഷ്‌ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ നില നില്‍ക്കുമ്പോഴാണ് വിശാല സഖ്യ സിദ്ധാന്തവുമായി വീണ്ടും കോണ്‍ഗ്രസ് എത്തുന്നത്. 

ഗതികെട്ടാല്‍ പുലി പുല്ലും തിന്നുമെന്ന അവസ്ഥയിലാണ് തങ്ങളെന്ന് പുറപ്പുരത്ത് കയറി പ്രഖ്യാപിക്കുകയാണ് കോണ്‍ഗ്രസ്സ്. കേവല ഭൂരിപക്ഷത്തിന് 273 സീറ്റ് വേണമെന്നിരിക്കെ 150 സീറ്റ് മാത്രം നേടി അധികാരം പിടിക്കാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ബാക്കി സീറ്റുകള്‍ സഖ്യകക്ഷികളിലൂടെ തികയ്‌ക്കാമെന്നും. സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെയാണ് സഖ്യ കക്ഷികളായി കോണ്‍ഗ്രസ്സ് മനസ്സില്‍ കാണുന്നത്. സംസ്ഥാനങ്ങളില്‍ ശക്തിയുള്ള സഖ്യകക്ഷികള്‍ക്ക് അതാത് സംസ്ഥാനങ്ങളില്‍ പിന്തുണയ്‌ക്കുകയും കോണ്‍ഗ്രസ്സിന് ശക്തിയുള്ള 12 സംസ്ഥാനങ്ങളില്‍ സഖ്യകക്ഷികളുടെ പിന്തുണയുമാണ് കോണ്‍ഗ്രസ് മനസ്സില്‍. മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം. സ്വപ്‌നം കാണുമ്പോള്‍ അതിര് വേണ്ട എന്നത് മാത്രമാണ് ന്യായം പറയാനുളളത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പോടെ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇല്ലാതായിക്കൊള്ളും. ഇവിടെ ശക്തിയുള്ള പാര്‍ട്ടി സിപിഎമ്മാണ്. മഹാ സഖ്യത്തിന്റെ ഭാഗമാക്കിയാല്‍ കേരളത്തിലെ കാര്യങ്ങള്‍ സിപിഎമ്മാകും തീരുമാനിക്കുക. കോണ്‍ഗ്രസ് ചിത്രത്തിലെ ഇല്ലാതാകും. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുപിഎ സര്‍ക്കാരിന്റെ അഴിമതി പരമ്പരകളും നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപിയുടെ ചിട്ടയായ സംഘടനാ പ്രവര്‍ത്തവും പ്രചാരണവുമാണ് വന്‍ ഭൂരിപക്ഷത്തോടെ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ വഴി വെച്ചത്. എന്നാല്‍ മോദി സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയ്‌ക്ക് ഭരണ നേട്ടത്തോടൊപ്പം പ്രതിപക്ഷത്തെ നയിക്കുന്നത് രാഹുല്‍ ഗാന്ധിയാണ് എന്നതും കാരണമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

Kerala

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

India

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

Kerala

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

Kerala

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.