തിരുവനന്തപുരം: തീവ്രവാദത്തിനെതിരെ ചുവരെഴുതാന്‍ മാത്രമേ എസ്എഫ്‌ഐക്കും ഡിവൈഎഫ്‌ഐക്കും ശേഷിയുള്ളുവെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച യുവമോര്‍ച്ചാ സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ പി .കെ പ്രകാശ്ബാബു പറഞ്ഞു. ജീവന്‍ പോയാലും തീവ്രവാദത്തിനെതിരെ യുവമോര്‍ച്ച പോരാടും.
അഭിമന്യുവിന്റെ കൊലപാതകികളുടെ പേര് പറയാന്‍ പോലും ഇടത് വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ലാതായി. മഹാരാജാസ് കോളേജിലെ അനൂജയുടെ മരണത്തിന് ഉത്തരാവാദികളായവര്‍ തന്നെയാണ് അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നിലും. അന്ന് എബിവിപിയും യുവമോര്‍ച്ചയും ചൂണ്ടിക്കാണിച്ച കാര്യം അന്വേഷിച്ചിരുന്നെങ്കില്‍ ഇന്ന് അഭിമന്യുവിന് ജീവന്‍ നഷ്ടമാകില്ലായിരുന്നു.
തീവ്രവാദത്തിനെതിരെ ജനമനസാക്ഷി ഉണര്‍ത്താന്‍ ആഗസ്റ്റ് 1 മുതല്‍ 10 വരെ നിയോജക മണ്ഡല തലങ്ങളില്‍ യുവമോര്‍ച്ച പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. യുവമോര്‍ച്ച നേതാക്കളായ അഡ്വ ആര്‍ എസ് രാജീവ്, ബിജു ഇളക്കുഴി, കെ ആര്‍ ഹരി, അഡ്വ രഞ്ജിത് ചന്ദ്രന്‍,സബീഷ്, ആര്‍ എസ് സമ്പത്ത്, മണവാരി രതീഷ്, കെ പി അരുണ്‍, രാകേന്ദു, ജെ ആര്‍ അനുരാജ്, പി സി രതീഷ്, ചന്ദ്രകിരണ്‍, ജിതിന്‍ ദേവ്, ബി ജി വിഷ്ണുഎന്നിവര്‍ നേതൃത്വം നല്‍കി. ബിജെപി സംസ്ഥാന സെക്രട്ടറി സി ശിവന്‍കുട്ടി, ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ എസ് സുരേഷ് എന്നിവര്‍ പങ്കെടുത്തു.
















