ന്യൂദല്‍ഹി: വ്യാജ വാര്‍ത്തകള്‍ തടയുന്നതിനായി കൂടുതല്‍ കര്‍ശന നടപടികളുമായി വാട്സ് ആപ്. സന്ദേശങ്ങള്‍ കൂട്ടമായി ഫോര്‍വേഡ് ചെയ്യുന്നതിന് വാട്സ് ആപ് നിയന്ത്രണം ഏര്‍പ്പെടുത്തും. അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് ഇനി ഒരു സന്ദേശം ഒരേ സമയം ഫോര്‍വേഡ് ചെയ്യാനാകില്ല. ടെക്സ്റ്റ്, ചിത്രങ്ങള്‍, വീഡിയോ തുടങ്ങിയവക്കെല്ലാം നിയന്ത്രണം ബാധകമാണ്.
വ്യാജവാര്‍ത്തകള്‍ തടയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ രണ്ടാമത്തെ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കാന്‍ വാട്സ് ആപ് നിര്‍ബന്ധിതമായത്. പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയിലാണ് ആദ്യം ഇത് നടപ്പാക്കുക.
വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ വാട്സ് ആപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പ്രസ്താവനയിറക്കിയിരുന്നു.വ്യാജ വാര്‍ത്തളും തെറ്റായ വിവരങ്ങളും നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കും അറിയിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള കിംവദന്തികള്‍ കലാപുമുണ്ടാക്കുന്നതിന് കാരണമാകുന്നുവെന്ന വിമര്‍ശനം ശക്തമായതോടെയായിരുന്നു ഈ നടപടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: