കരുനാഗപ്പള്ളി: ഹിന്ദുധാരയിലേക്ക് അനുകൂലമായി ചിന്തിക്കുന്നവരെ ഒറ്റപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി അമൃതാനന്ദമയിമഠം സ്വാമി വേദാമൃതചൈതന്യ. ഓച്ചിറയില്‍ നടക്കുന്ന ഭാരതീയ വിചാര കേന്ദ്രത്തിന്റെ സംസ്ഥാന പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അവഗണനകളും അടിച്ചമര്‍ത്തലുകളും പ്രതിസന്ധികളും തരണം ചെയ്ത് ഭാരതത്തിന്റെ തനിമയിലേക്കുള്ള തിരിച്ചുപോക്കാണ് ഇന്ന് നടക്കുന്നത്. അതിനെ ശിഥിലമാക്കാനാണ് ശ്രമം. മണ്‍മറഞ്ഞ ഒ.വി. വിജയനെ പോലും സക്കറിയയെ പോലുള്ളവര്‍ വിമര്‍ശിക്കുന്നു. രാമായണത്തെ തള്ളി പറഞ്ഞവര്‍ ആശയപരമായ പാപ്പരത്തം കൊണ്ടാണ് രാമായണമാസത്തെ ഏറ്റെടുക്കുന്നത്. തീവ്രവാദശക്തികള്‍ വളരുന്നതുള്‍പ്പെടെ ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞ കാലഘട്ടത്തില്‍ ഭാരതീയ വിചാരകേന്ദ്രം മുന്നോട്ടുവെയ്‌ക്കുന്ന ആശയങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും വേദാമൃതചൈതന്യ പറഞ്ഞു.
പ്രയാര്‍ രാധാകൃഷ്ണകുറുപ്പിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, എം. മോഹന്‍ദാസ്, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, ഡോ. എസ്. ഉമാദേവി, ജെ. മഹാദേവന്‍, പി. വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. ചര്‍ച്ചകള്‍ക്ക് ജി.കെ. സുരേഷ്ബാബു, ഹരികുമാര്‍ ഇളയിടത്ത്, ഇ.സി. അനന്തകൃഷണന്‍, കെ. വേണു, ഡോ. സി.ഐ. ഐസക്ക്, കാ.ഭാ. സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ശിബിരം ഇന്ന് വൈകിട്ട് സമാപിക്കും.
















