Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭാരതത്തിന്റെ പൈതൃകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2018, 02:49 am IST
in Vicharam

ആര്‍ഷഭാരതത്തിന്റെ വ്യാപ്തി നാം ഇന്ന് കാണുന്ന വിശ്വഭൂപടത്തില്‍ കോറിയിട്ടിരിക്കുന്ന ഒരു ചെറിയ രൂപത്തിലൊതുങ്ങുന്ന ഒന്നായിരുന്നില്ല. അതിന്റെ സംസ്‌കാരം ലോകത്തിന്റെ ഒരോ മുക്കിലും മൂലയിലും അല്പ്പമായോ, പൂര്‍ണ്ണമായോ ആവേശിതപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ആര്‍ഷ ഭാരത സംസ്‌കാരത്തെ ഒരു പരിധിവരെ ദുര്‍ബ്ബലമാക്കാമെന്നല്ലാതെ ഉന്മൂലനം ചെയ്യാന്‍ മറ്റൊരു സംസ്‌കൃതിയ്‌ക്കും കഴിയുന്നില്ല, കഴിയുകയുമില്ല.

നമ്മുടെ സംസ്‌കാര ഗോപുരമായ സംസ്‌കൃതഭാഷയുടെ അടിത്തറ മാന്തി, പകരം ബ്രിട്ടീഷുകാര്‍ ഇവിടെ പ്രതിഷ്ഠിച്ച ആംഗലഭാഷാ പ്രചാരത്തിലൂടെ ആമഗ്നരായ നമുക്ക് നഷ്ടമായത് പരമ്പരാഗതമായി ലബ്ധമായിരുന്ന സ്വന്തം അസ്തിത്വമാണ്. വിഭിന്ന സംസ്‌കൃതിയില്‍ നിന്നും നമ്മുടെ പൂര്‍വ്വ സംസ്‌കൃതിയിലേക്ക് ഒന്ന് കടന്നു ചെല്ലുന്നത് എന്തുകൊണ്ടും യുക്തമാണെന്ന് തോന്നുന്നു. 

ആധുനിക ലോകത്തിന് രാജ്യതന്ത്രത്തിന്റെയും ഗണിത ശാസ്ത്രത്തിന്റെയും പ്രാഥമിക പാഠങ്ങള്‍ സംഭാവന ചെയ്തത് നമ്മുടെ പ്രാചീന ഭാരതമായിരുന്നു എന്നതില്‍ തര്‍ക്കമില്ല. ജര്‍മ്മന്‍ ഭാഷയുടെ അടിസ്ഥാനം പാണിനിയുടെ അഷ്ടാധ്യായി എന്ന ഗ്രന്ഥമാണ്. പാണിനിയുടെ ഓര്‍മ്മ നിലനിര്‍ത്തുവാന്‍ അദ്ദേഹത്തിന്റെ ഒരു വലിയ ചിത്രം ജര്‍മ്മനിയിലെ സെന്റ് ജോര്‍ജ് യൂണിവേഴ്‌സിറ്റിയുടെ സംസ്‌കൃത വിഭാഗത്തിന്റെ കവാടത്തില്‍ കൊത്തിവച്ചിട്ടുണ്ട്.

ബി.സി.7-ാം നൂറ്റാണ്ടില്‍ തക്ഷശിലയില്‍ ലോകത്തെ ആദ്യ യൂണിവേഴ്‌സിറ്റി പിറവിയെടുത്തു. വീണ്ടും നാം തന്നെയാണ് എ.ഡി.അഞ്ചാം ശതകത്തില്‍ നളന്ദാ യൂണിവേഴ്‌സിറ്റിയ്‌ക്കും നാന്ദി കുറിച്ചത്. സംഖ്യാ സമ്പ്രദായം ലോകത്തിന് ഭാരതം നല്‍കിയ സംഭാവനയാണ്. പൈതഗോറസ് പൈയുടെ വില കണ്ടുപിടിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ബൗദ്ധായനന്‍ പൈയുടെ വില കണ്ടുപിടിച്ചിരുന്നു. അദ്ദേഹം എഴുതിയ ‘സുല്‍വ സൂത്രം’ എന്ന പുസ്തകത്തില്‍ പൈതഗോറസ് സിദ്ധാന്തത്തെപ്പറ്റി വളരെ മുന്‍പേ തന്നെ വിവരിച്ചിട്ടുണ്ട്. പൂജ്യം കണ്ടുപിടിച്ചത് ആര്യഭട്ടനാണ്. ഭൂമിയുടെ കറക്കത്തെക്കുറിച്ചും അതിന്റെ വേഗതയെപ്പറ്റിയും വ്യക്തമായി പ്രതിപാദിക്കുന്ന ആര്യഭടീയം ഭാരതത്തിന്റെ ജ്യോതിശാസ്ത്ര ഗണിത ഗ്രന്ഥങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

 ഭാരതത്തിന്റെ ആദ്യ സാറ്റലൈറ്റ്‌സിന് ‘ആര്യഭട്ട’ എന്ന പേരു നല്‍കി നാം അദ്ദേഹത്തെ ആദരിച്ചു. 1148 ല്‍ ഭാസ്‌കരാചാര്യന്‍ എഴുതിയ ‘സിദ്ധാന്ത ശിരോമണി’എന്ന ഗ്രന്ഥത്തില്‍ ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണം കണ്ടു പിടിയ്‌ക്കുന്നതിന് മുന്‍പ് തന്നെ ഗുരുത്വാകര്‍ഷണത്തെക്കുറിച്ച് വ്യക്തമായ നിര്‍വ്വചനം നല്‍കിയിരുന്നു. 

ആര്യഭടനും ഭാസ്‌ക്കരാചാര്യനും വിവരിച്ച എല്ലാ വസ്തുതകളും കുറച്ചുകൂടി വ്യക്തമായി ബ്രഹ്മസ്ഫുട സിദ്ധാന്തത്തില്‍ ബ്രഹ്മഗുപ്തന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വൃത്തത്തിന്റെ വിസ്തീര്‍ണ്ണം, വ്യാപ്തം തുടങ്ങിയവ അവയുടെ സമവാക്യങ്ങളോടു കൂടിതന്നെ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പ്രാചീന ചികിത്സാ സമ്പ്രദായത്തിലെ ആയുര്‍വ്വേദ ശാഖ പരിശോധിച്ചാല്‍ ആധുനിക ശസ്ത്രക്രിയയുടെ പിതാവ് ശുശ്രുതനാണെന്ന് മനസ്സിലാക്കാം.

 പ്ലാസ്റ്റിക് സര്‍ജറിയെപ്പറ്റിയും, അനസ്തീഷ്യയെപ്പറ്റിയും അദ്ദേഹത്തിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. ചരകന്റെയും ശുശ്രുതന്റെയും പുസ്തകങ്ങളില്‍ നിന്നാണ് താന്‍ ഔഷധ ശാസ്ത്രം പഠിച്ചതെന്ന് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി നാം അംഗീകരിച്ചിട്ടുള്ള ഹിപ്പോക്രാറ്റസ് പറയുന്നു. 

മനസ്സിനേല്‍ക്കുന്ന ഏതൊരാഘാതവും ശരീരത്തിനുമേല്‍ക്കുമെന്നും, ശരീരത്തിനേല്‍ക്കുന്ന ഏതൊരാഘാതവും മനസ്സിനേല്‍ക്കുമെന്നും അതിനാല്‍ ചികിത്സക്കായി മനസ്സും ശരീരവും ഏകീകരിക്കണമെന്നും ആദ്യം ഉത്‌ബോധിപ്പിച്ചത് ശുശ്രുതനാണ്. ബി.സി 700ല്‍ എഴുതിയ ഈ വസ്തുത 1993ല്‍ വാഷിങ് ടണ്ണിലെ ഡോ.ദീപക് ചോപ്ര അന്വേഷണ വിധേയമാക്കി.

 പരീക്ഷണ നിരീക്ഷണങ്ങളിലൂടെയും ഇന്ത്യന്‍ ആത്മീയതയിലൂടെയും അദ്ദേഹം രൂപകല്‍പ്പന ചെയ്ത ‘ക്വാണ്ടം ഹീലിങ്’ ഫലപ്രാപ്തി കണ്ടു. ക്വാണ്ടം ഹീലിങ് 21-ാം നൂറ്റാണ്ടിലെ അത്യാധുനിക ചികിത്സ സമ്പ്രദായമായി അംഗീകരിക്കപ്പെട്ടു. ഈ ശാഖയിലെ പ്രധാന ഘടകങ്ങളായി മെഡിറ്റേഷന്‍, പ്രാര്‍ത്ഥനകള്‍, മ്യൂസിക് തെറാപ്പി എന്നിവ രൂപകല്‍പ്പന ചെയ്യപ്പെട്ടു.

വാഷിങ്ടണ്‍ മാഗസിന്‍ പോലെയുള്ള വിദേശ പ്രസിദ്ധീകരണങ്ങള്‍ പരിശോധിച്ചാല്‍ ലോകത്തിലെ ഏതാണ്ട് 40 വയസ്സിനുമേല്‍ വരുന്ന 65 ശതമാനം പേരും യോഗ അഭ്യസിക്കുന്നവരാണ്. ഇവിടെ നമ്മെ ആകര്‍ഷിക്കുന്ന വസ്തുത യോഗാ ശാസ്ത്രമെഴുതിയ പതഞ്ജലി ഭാരതീയനായിരുന്നു എന്ന സത്യമാണ്. നാഗാര്‍ജ്ജുനനെപ്പോലെ പ്രഗല്ഭമതികളായ ഭാരതീയ വൈജ്ഞാനികര്‍ എ.ഡി.400-1500 കാലഘട്ടങ്ങളില്‍ ദശരത്‌നാകരം, ദശസമുച്ചയം, ദശേന്ദ്ര ചൂഢാമണി തുടങ്ങിയ ആയിരക്കണക്കിന് രസതന്ത്ര പുസ്തകങ്ങള്‍ നമുക്ക് സംഭാവന ചെയ്തിട്ടുണ്ട്. ഒരോ രാസവസ്തുക്കളും എങ്ങനെ പ്രയോഗിക്കണമെന്നും എല്ലാ മെറ്റലുകളും എങ്ങനെ രൂപപ്പെടുന്നുവെന്നും ഈ ഗ്രന്ഥങ്ങളില്‍ വ്യക്തമായി പ്രതിപാദിക്കുന്നു. 

ചൈനക്കാരെ മെഡിറ്റേഷനും ആയുധ വിദ്യയും പഠിപ്പിച്ചത് വല്ലവ യുവരാജാവായ ബോധിധര്‍മ്മനാണ്. ലോക പ്രശസ്ത ആയോധന കലയായ കുംഫു പഠിപ്പിക്കുന്ന ചൈനയിലെ ഷാവോലിന്‍ ക്ഷേത്രത്തില്‍ ബോധിധര്‍മ്മന്റെ പൂര്‍ണ്ണകായ പ്രതിമ ഇന്നും നമുക്ക് കാണാന്‍ കഴിയും. ലോകത്തിലെ ഏറ്റവും പ്രാചീനമായ കളരിപ്പയറ്റ് ഭാരതത്തിന്റെ തെക്കേയറ്റത്ത് കിടക്കുന്ന നമ്മുടെ കൊച്ചുകേരളത്തിലാണ്. അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ പാഠ്യ സിലബസ്സില്‍ അവിഭാജ്യ ഘടകമായിരുന്നു എ.ഡി.505ല്‍ വിഷ്ണുശര്‍മ്മയെഴുതിയ പഞ്ചതന്ത്രം.

പത്ത് വര്‍ഷത്തിനുമേല്‍ വേദം പഠിച്ച് വിവര്‍ത്തനം ചെയ്ത് 47 പുസ്തകങ്ങളടങ്ങിയ ‘ബുക്ക് ഓഫ് ഓറിയന്റല്‍’ എഴുതിയ മഹാ പണ്ഡിതനായ മാക്‌സ്മുള്ളറുടെ വാക്കുകള്‍ ശ്രദ്ധിക്കുക. ‘ലോകം ഇരുകൈകളും നീട്ടി അറിവിന് വേണ്ടി ഭാരതത്തിന് മുന്‍പില്‍ യാചിക്കാനെത്തുന്ന ദിവസം ഒട്ടും വിദൂരമല്ല.’

‘നമ്മള്‍ യൂറോപ്യന്മാര്‍ അന്ധകാരത്തില്‍ ജീവിച്ചിരുന്നപ്പോള്‍ ഒരുപറ്റം ജനത പ്രകാശത്തില്‍ ജീവിച്ചിരുന്നുവെന്ന്’ ആധുനിക ശാസ്ത്ര പിതാവായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞിട്ടുണ്ട്. 2010 ലെ അമേരിക്കന്‍ സെന്‍സസ് എടുത്താല്‍ അവിടെ പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ ധനസമ്പാദനം നടത്തുന്നവര്‍ ഭാരതീയരാണെന്ന് മനസ്സിലാകും. ഉന്നത ഉദ്യോഗസ്ഥരില്‍ പലരും ഇന്ത്യന്‍ വംശജരാണ്.

ലോകത്തിലെ പ്രതിഭാധനന്മാരുടെ പട്ടികയെടുത്താല്‍ ഭാരതീയര്‍ തന്നെയാണ് മുന്‍പന്തിയില്‍ ഉണ്ടാവുകയെന്നകാര്യത്തില്‍ സംശയമേതുമില്ല. ഇത്രയേറെ പാരമ്പര്യമുള്ള നാം ഇന്ന് എവിടെ നില്‍ക്കുന്നുവെന്ന് പഠിക്കണം. നമ്മുടെ വര്‍ത്തമാനകാലത്തെ ശരിയായ രീതിയില്‍ വിശകലനം ചെയ്യുകയും, ഭാവി ശോഭനമാക്കാന്‍ കര്‍മ്മ നിരതവും, ധര്‍മ്മാധിഷ്ഠിതവും ഏകത്വ ഭാവനയും നിറഞ്ഞ നൂതന പന്ഥാവുകള്‍ തുറക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന ശാന്തിമന്ത്രം എവിടെയും മുഴങ്ങി കേള്‍ക്കട്ടേയെന്ന് പ്രത്യാശിക്കാം.

ആര്‍. ഉമാരാജ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

Kerala

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

Kerala

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു
Kerala

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

പുതിയ വാര്‍ത്തകള്‍

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.