Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഗുഹയില്‍ അകപ്പെട്ട കുട്ടികള്‍ മാതാപിതാക്കള്‍ക്ക് അയച്ച കത്ത് പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2018, 12:23 pm IST
in World

ബാങ്കോക്ക്:  പേടിക്കണ്ട, ഞങ്ങള്‍ ശക്തരാണ്. വറുത്ത ചിക്കനും ഒരുപാട് ഭക്ഷണവും കഴിക്കാന്‍ കൊതിയാകുന്നു രണ്ടാഴ്‌ച്ചയായി ഗുഹയിലകപ്പെട്ടിരിക്കുന്ന 12 കുട്ടികള്‍  മാതാപിതാക്കള്‍ക്ക് അയച്ച കത്തിലുള്ള  വാക്കുകളില്‍ ആശ്വസിക്കുകയാണ് ലോകം ഇപ്പോള്‍. പേപ്പറില്‍ സ്വന്തം കൈപ്പടയില്‍ കുട്ടികള്‍ എഴുതിയ കത്തുകളില്‍ ന്നെന്ന് ടിറ്റാന്‍ എന്ന കുട്ടി കുറിക്കുന്നു. മറ്റൊരു കത്തില്‍ ടീച്ചറോട് കുറെ ഹോം വര്‍ക്ക് തന്ന് ബുദ്ധിമുട്ടിക്കല്ലെയെന്നാണ് കുട്ടികള്‍ ആവശ്യപ്പെടുന്നത്.

കുട്ടികള്‍ക്കൊപ്പം ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ പരിശീലകന്റെ കത്തും പുറത്തു വന്നിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കളോട് മാപ്പു ചോദിച്ച് ഒരു കത്തും അമ്മൂമ്മയ്‌ക്കായി എഴുതിയ മറ്റൊരു കത്തുമാണ് പുറത്ത് വന്നത്. കുട്ടികളെല്ലാം സുരക്ഷിതരാണെന്നും രക്ഷാപ്രവര്‍ത്തകര്‍ തങ്ങളെ നന്നായി സംരക്ഷിക്കുന്നുണ്ടെന്നും കുട്ടികളെ സുരക്ഷിതരാക്കാന്‍ തന്നാല്‍ കഴിയുന്ന എല്ലാം ചെയ്യുമെന്നും കോച്ച് കത്തില്‍ പറയുന്നു. ഒപ്പം കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് പിരിക്കേണ്ടി വന്നതില്‍ മാപ്പും ചോദിക്കുന്നുണ്ട് 25കാരനായ കോച്ച്.

കുട്ടികളെ പൂര്‍ണതോതില്‍ നീന്തല്‍ പരിശീലിപ്പിച്ച് ഗുഹയില്‍ നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. കുട്ടികളെ രക്ഷിക്കാനുള്ള ഊര്‍ജിതമായ ശ്രമത്തിനിടെ മുന്‍ നാവിക സേന ഉദ്യോഗസ്ഥനായ മുങ്ങല്‍ വിദഗ്ധന്‍ ഓക്സിജന്‍ ലഭിക്കാതെ ജീവന്‍ നഷ്ടപ്പെട്ടത് ലോകത്തെ ആശങ്കയിലാക്കിയിരുന്നു.

ഇവരെ പുറത്തെത്തിക്കാന്‍ രണ്ട് വഴികളാണ് ഉളത്. ഒന്ന് ഗുഹയില്‍ അകപ്പെട്ടവരെ മുങ്ങാങ്കുഴിയിടുന്നത് പഠിപ്പിക്കണം എന്നതാണ്. എന്നാല്‍ ഗുഹയില്‍ ചെളി നിറഞ്ഞതിനാല്‍ ഇത് അപകടകരമാണ്. ഗുഹയിലെ വെള്ളം താഴുന്നതുവരെ കാത്തിരിക്കുക എന്നതാണ് മറ്റൊരു വഴി. എന്നാല്‍ ഇതിനായി നാല് മാസത്തോളം കാത്തിരിക്കേണ്ടിവരും. അതുവരെ ഇവര്‍ക്കുള്ള ഭക്ഷണം ഗുഹയില്‍ എത്തിച്ച് നല്‍കേണ്ടി വരും. ഗുഹയിലെ ജലവിതാനം കുറക്കാനുള്ള ശ്രമം നടത്തിയെങ്കിലും അത് പരാജയമായിരുന്നു.

ഗുഹയില്‍ സന്ദര്‍ശനം നടത്താനെത്തിയ കോച്ചും കുട്ടികളും കനത്ത മഴയെ തുടര്‍ന്ന് ഗുഹയില്‍ വെള്ളം ഉയര്‍ന്നതോടെയാണ് പാറയില്‍ അഭയം തേടിയത്. കനത്ത മഴയെ തുടര്‍ന്ന് ഗുഹയുടെ കവാടം അടഞ്ഞതോടെ പുറത്തുവരാന്‍ സാധിക്കാതെ ഇവര്‍ അതിനുള്ളില്‍ അകപ്പെടുകയായിരുന്നു.

11നും 16നും ഇടയില്‍ പ്രായമുള്ളവരാണ് കുട്ടികള്‍. 25 വയസുകാരനാണ് കൂടെയുള്ള പരിശീലകന്‍. ഗുഹാകവാടം മൂടിയ അവസ്ഥയില്‍ ഇരുട്ടില്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ രക്ഷപ്പെടാന്‍ കഴിയുമോ എന്ന് പോലും ഉറപ്പില്ലാതെ നീണ്ട ഒന്‍പത് ദിവസങ്ങള്‍ പിന്നിട്ടിട്ടും തളരാത്ത കുട്ടികളുടെയും കോച്ചിന്റെയും ഇച്ഛാശക്തിയെ അഭിനന്ദിക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍. കുട്ടികളും അവരുടെ പരിശീലകനും അപകടമൊന്നും കൂടാതെ തിരിച്ചെത്താനുള്ള പ്രാര്‍ത്ഥനയിലാണ് തായ്ലാന്‍ഡിനൊപ്പം ലോകം മുഴുവനും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.