റായ്‌പൂര്‍ : ഛത്തീസ്ഗഡില്‍ കമ്യൂണിസ്റ്റ് ഭീകര സംഘടനയിലെ വനിത നേതാവ് പോലീസിനു മുന്നില്‍ കീഴടങ്ങി. പൊള്ളയായ ആശയം വച്ച് മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നുവെന്നും പ്രഖ്യാപിച്ചാണ് കീഴടങ്ങല്‍.
തലയ്‌ക്ക് മൂന്നു ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കപ്പെട്ട ബിശാന്തി നേതാം ആണു കീഴടങ്ങിയത്. കൊണ്ടഗോണ്‍ എസ്.പി അഭിഷേക് പല്ലവിനു മുന്‍പാകെയായിരുന്നു കീഴടങ്ങല്‍. സംസ്ഥാന സര്‍ക്കാരിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയുണ്ടന്നും അവര്‍ വ്യക്തമാക്കി. നാരായണ്‍പൂരിലെ ധൗദായ് സ്വദേശിയാണ് ഇവര്‍.
ബിശാന്തിക്ക് പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള എല്ലാ ആനുകൂല്യങ്ങളും നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ ജൂണ്‍ 23 ന് മറ്റൊരു കമ്യൂണിസ്റ്റ് ഭീകര സംഘടന ഡെപ്യൂട്ടി കമാന്‍ഡറും കീഴടങ്ങിയിരുന്നു.
















