1974. റായ്ബറേലിയില്‍, ഇന്ദിരാഗാന്ധിയോട് മത്സരിച്ചു തോറ്റ രാജ് നാരായണ്‍, ശ്രീമതി. ഗാന്ധിയുടെ തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ കാണിച്ചുവെന്നും, അത് അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് അലഹബാദ് ഹൈക്കോര്‍ട്ടില്‍ കേസ് ഫയല്‍ ചെയ്തു. അധികം വൈകാതെ, മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ സോഷ്യലിസ്റ്റുമായ ജയപ്രകാശ് നാരായന്, ഇന്ദിരാഗാന്ധി, അഴിമതിയുടെ പേരില്‍ പ്രധാനമന്ത്രിസ്ഥാനം രാജി വയ്ക്കണം എന്ന ആവശ്യവുമായി ബീഹാറില്‍ പ്രചാരണം തുടങ്ങി.
1975 ജൂണ്‍ 12
അലഹബാദ് ഹൈക്കോര്‍ട്ട് ജസ്റ്റിസ് ജഗ്മോഹന്‍ലാല്‍ സിന്‍ഹ, ശ്രീമതി ഗാന്ധി, സര്‍ക്കാര്‍ സംവിധാനം തന്റെ തിരഞ്ഞെടുപ്പ് ജയത്തിനായി ദുരുപയോഗം ചെയ്തുവെന്ന് വിലയിരുത്തി, കുറ്റക്കാരിയായി പ്രഖ്യാപിച്ചു. അവരുടെ വിജയം റദ്ദാക്കി, ലോക്സഭയില്‍ നിന്നും പുറത്താക്കാന്‍ നിര്‍ദ്ദേശിച്ചു. ശേഷം ആറു വര്‍ഷം, മത്സരിക്കുന്നതില്‍നിന്നും വിലക്കുകയും ചെയ്തു. എങ്കിലും, വോട്ടര്‍മാരെ പണംകൊണ്ടും മറ്റു സാമഗ്രികള്‍ കൊണ്ടും സ്വാധീനിക്കുക എന്നിങ്ങനെയുള്ള ഗുരുതരമായ തിരഞ്ഞെടുപ്പ് ക്രമക്കേടുകളില്‍ നിന്നും അവരെ ഒഴിവാക്കി, താരതമ്യേന നിസ്സാരമായ ചില ചാര്‍ജുകള്‍ മാത്രമാണ് ചുമത്തിയത്. ഇതിനെ പരിഹസിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ എഴുതിയത്, ‘ ട്രാഫിക് ലംഘനത്തിന് പ്രധാനമന്ത്രിയെ പുറത്താക്കുംപോലെ ‘ എന്നാണ്. പക്ഷേ, രാജ്യവ്യാപകമായ തോതില്‍ തൊഴില്‍ സംഘടനകളും, വിദ്യാര്‍ഥികളും സര്‍ക്കാര്‍ യൂണിയനുകളും സമരം തുടങ്ങിയതോടെ രംഗം വഷളായി. മൊറാര്‍ജി ദേശായിയും, രാജ് നാരായണനും ചേര്‍ന്ന് നയിച്ച പ്രകടനങ്ങളില്‍ ദില്ലിയുടെ തെരുവുകള്‍ നിറഞ്ഞു…
കോണ്‍ഗ്രസിന് മറ്റൊരു പ്രധാനമന്ത്രിയെ നിര്‍ദ്ദേശിക്കാന്‍ ഇരുപതു ദിവസങ്ങള്‍ ജസ്റ്റിസ് സിന്‍ഹ നല്‍കിയിരുന്നു. പക്ഷേ, അതിനു കഴിയാത്ത വിധം ശ്രീമതി ഗാന്ധി തന്റെ അധികാരം ഉപയോഗിച്ച് തനിക്ക് പ്രധാനമന്ത്രിയും ലോകസഭാംഗവുമായി തുടരാന്‍ ‘ പൂര്‍ണ്ണവും, പരമവുമായ’ സ്റ്റേ അനുവദിക്കണം എന്ന് ജൂണ്‍ 23നു അപ്പീല്‍ സമര്‍പ്പിച്ചു.
ജൂണ്‍ 24
ജസ്റ്റിസ് അയ്യര്‍, ശ്രീമതി ഗാന്ധിയ്ക്ക്, ‘ സോപാധികമായ സ്റ്റേ ‘ നല്കി. പ്രതിപക്ഷത്തിന്റെ ഒറ്റക്കെട്ടായ പ്രതിഷേധം അവര്‍ തള്ളി. 1975 ജൂണ്‍ 25നു വൈകീട്ട്, ജയപ്രകാശ് നാരായണന്, സിവില്‍ ഡിസ് ഒബീഡിയന്‍സ് എന്ന ഗാന്ധിയന്‍ സമരമുറയ്ക്ക് ആഹ്വാനംചെയ്തു. പകരം, ജൂണ്‍ 26 പുലര്‍ച്ചയ്ക്ക് അഭ്യന്തരസുരക്ഷാനിയമം മൂലം ജയപ്രകാശ് നാരായണന്, രാജ് നാരായണ്‍, ജ്യോതിര്‍മയി ബസു, മൊറാര്‍ജി ദേശായ്, എല്‍.കെ അദ്വാനി, സമര് ഗുഹ, അശോക മേഹ്ത എന്നിങ്ങനെ നൂറോളം പ്രമുഖരായ നേതാക്കളെ അറസ്റ്റ് ചെയ്തു.
1975 ജൂണ്‍ 26നു വൈകുന്നേരം, രാഷ്ട്രപതി ഫക്രുദ്ദിന്‍ അലി അഹമദ്, പ്രധാനമന്ത്രിയുടെ കത്ത് അനുസരിച്ച്, ഇന്ത്യയില്‍ ഒരു അടിയന്തിരാവസ്ഥ നിലവില്‍ ഉണ്ടെന്നു ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഭരണഘടനയുടെ 352-ം വകുപ്പനുസരിച്ച് അഭ്യന്തരമോ, വൈദേശികമോ ആയ ഏതു രാജ്യസുരക്ഷാഭീഷണിയുണ്ടെങ്കിലും അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിയ്ക്ക് അനുവാദം ഉണ്ട്. ഉണ്ടാകാന്‍ സാദ്ധ്യത ഉണ്ടെങ്കിലും ചെയ്യാം. എന്നുമാത്രമല്ല, വകുപ്പ് 352നു കീഴില്‍ ഈ പ്രഖ്യാപനത്തിന്റെ സാധുതയെ ചോദ്യംചെയ്യാന്‍ കോടതിയ്ക്ക് പോലും സ്വാതന്ത്ര്യവും ഇല്ല. ഫലത്തില്‍, കേന്ദ്രത്തിന്റെ അധികാരപരിധിയില്‍ വരാത്തതായി ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഒന്നും ഇല്ലാതായി.
1975 ജൂലൈ 1 – പൗരസ്വാതന്ത്ര്യം റദ്ദ് ചെയ്തു ഉത്തരവ് ഇറങ്ങി. ജനനനിയന്ത്രണനിയമം വന്നു. നിരവധിപേര്‍ നിര്‍ബന്ധിത വന്ധ്യംകരണത്തിനു വിധേയരായി.
1975 ജൂലൈ 4 – മൂന്നു മതാധിഷ്ഠിത സംഘടനകള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് വന്നു – ആര്‍എസ്എസ്, ആനന്ദ് മാര്‍ഗ്, ജമാ-ഇ -ഇസ്ലാമി-ഇ-ഹിന്ദ് എന്നിവ. ഇവയോടോപ്പമുള്ള 22 വേറെ കക്ഷികളും നിരോധിക്കപ്പെട്ടു. നക്സലൈറ്റ് മൂവ്മെന്റ് നിരോധിക്കപ്പെട്ടു.
1975 ആഗസ്റ്റ് 3 – അലഹബാദ് കോടതിയുടെ, ശ്രീമതി ഗാന്ധിക്കെതിരായ റൂളിംഗ് പിന്‍വലിക്കാന്‍ ജനപ്രാതിനിധ്യ ബില്ലനുസരിച്ചു സഭയില്‍ ഭേദഗതി വരുത്തി. 1975 ഓഗസ്റ്റ് 4 – അയ്യായിരം പേരെങ്കിലും ചുരുങ്ങിയത്, ജയിലില്‍ അടയ്ക്കപ്പെട്ടു.
1975 സെപ്റ്റംബര്‍ 26 – പ്രധാനമന്ത്രി, പാര്‍ലമെന്റിന്റെ പരിശോധനയ്ക്ക് അതീതമായ ഓഫീസ് ആണെന്ന്, 1975 ഭരണഘടനാ ബില്‍ 39-ം ഭേദഗതി മൂലം പാസാക്കി.
1976 ജനുവരി 9 – ഭരണഘടനയിലെ ഖണ്ഡിക 19 പ്രകാരമുള്ള ഏഴു അടിസ്ഥാന അവകാശങ്ങള്‍ റദ്ദാക്കി കല്‍പ്പന വന്നു – സമത്വത്തിനുള്ള അവകാശം, സ്വാതന്ത്ര്യത്തിനുള്ള അവകാശം, ചൂഷണത്തിന് എതിരെയുള്ള അവകാശം, മതം, സംസ്കാരം, വിദ്യാഭ്യാസം എന്നിവയ്ക്കുള്ള അവകാശം, വസ്തുവിന്മേലുള്ള അവകാശം, ഭരണഘടനയിലൂടെ പരാതികള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള അവകാശം.
1976 ഫെബ്രുവരി 4 – ലോക്സഭയുടെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി.
1976 മാര്‍ച്ച് 21 – അടിയന്തിരാവസ്ഥ പിന്‍വലിക്കാന്‍ ലോക്സഭ തീരുമാനിച്ചു.
1976 നവംബര്‍ 2 – ലോക്സഭ, ഭരണഘടനയുടെ 42-മത് ഭേദഗതി ബില്‍ വഴി, അടിസ്ഥാന പൗരാവകാശങ്ങള്‍ തിരികെ നല്‍കിക്കൊണ്ട്, ഇന്ത്യയെ ഒരു സോഷ്യലിസ്റ്റ്, സെക്യുലര്‍ റിപ്പബ്ലിക് ആയി പ്രഖ്യാപിച്ചു.
—————–
1984 ഒക്ടോബര്‍ 30 – ഒറിസയില്, ശ്രീമതി ഇന്ദിരാഗാന്ധി, സെക്രട്ടേറിയറ്റ് പരേഡ് ഗ്രൗണ്ടില്‍ ഒരു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇങ്ങനെ പറഞ്ഞു – ‘ ഇന്ന് ഞാന്‍ ജീവനോടെയുണ്ട്; നാളെ ഞാന്‍ കണ്ടേക്കില്ല. എന്റെ അവസാനത്തെ ശ്വാസം വരെ, ഞാന്‍ ഇന്ത്യയുടെ അഖണ്ഡതയ്ക്കായി പ്രവര്‍ത്തിയ്ക്കും. ഞാന്‍ വീഴുമ്പോള്‍, എന്റെ ഓരോ തുള്ളി ചോരയും, ഒരൊറ്റ ഇന്ത്യയ്ക്കായുള്ള ശ്രമത്തെ ശക്തിപ്പെടുത്തും.’
പിറ്റേന്ന് രാവിലെ തന്റെ വസതിയ്ക്ക് മുന്നില്‍ നടക്കാന്‍ ഇറങ്ങിയ ഇന്ദിരാഗാന്ധിയെ, അവരുടെതന്നെ സെക്യൂരിറ്റി ഭടന്മാരായ സത്വന്ത് സിംഗ്, ബിയന്ത് സിംഗ് എന്നിവര്‍ വെടിവച്ചുകൊന്നു. മുപ്പത് വെടിയുണ്ടകള്‍ ഉണ്ടായിരുന്നു അവരുടെ ശരീരത്തില്‍. തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപത്തില്‍, മൂവായിരത്തില്‍ അധികം സിഖ്കാര്‍ കൊല്ലപ്പെട്ടു. പ്രധാനമന്ത്രിയായ രാജിവ് ഗാന്ധി, അതെക്കുറിച്ച് ഇപ്രകാരം പറഞ്ഞു – ‘വന്മരങ്ങള് വീഴുമ്പോള്‍ ഭൂമി കുലുങ്ങും.’
————————————————–
1991 മേയ് 21നു, പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി, തമിഴ്നാട്ടിലെ ശ്രീപെരുമ്പുതൂരില്‍ തിരഞ്ഞെടുപ്പ് പര്യടനം നടത്തവേ, തമിഴ് പുലികള്‍ എന്നറിയപ്പെട്ട, എല്‍ ടി ടി ഈയുടെ ചാവേറായ തേന്മൊഴി രാജരത്നം എന്ന സ്ത്രീ അരയില്‍ ധരിച്ചിരുന്ന ബെല്‍റ്റ് ബോംബ് പൊട്ടി, സംഭവസ്ഥലത്ത് തന്നെവച്ചു മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: