Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ തുണച്ചു; മാര്‍പ്പാപ്പ കൈവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2018, 06:24 am IST
in Kerala

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയ്‌ക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സംസ്ഥാന സര്‍ക്കാറും നിയമസംവിധാനങ്ങളും തുണച്ചെങ്കിലും വത്തിക്കാനും മാര്‍പ്പാപ്പയും കൈവിട്ടു. അതിരൂപതിയില്‍ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയാണ് ആലഞ്ചേരിയുടെ വീഴ്ചകള്‍ക്ക് വത്തിക്കാന്‍ മറുപടി കൊടുത്തത്. ആലഞ്ചേരിയെ തല്‍സ്ഥാനത്ത് നിന്ന് ഒഴിവാക്കാതെയായിരുന്നു ആ ഷോക് ട്രീറ്റ്‌മെന്റ്. 

അതിരൂപതയുടെ ഭൂമി ഇടപാടില്‍ കര്‍ദിനാളിനെതിരെ കേസെടുക്കാതെ പോലീസും ഭരണസംവിധാനവും ഒത്തുകളിച്ചു. ഒടുവില്‍ നീതി തേടി വിശ്വാസികള്‍ ഹൈക്കോടതിയിലെത്തി. കര്‍ദിനാളിനെതിരെ കേസെടുക്കാന്‍ ജസ്റ്റിസ് കെമാല്‍പാഷയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടെങ്കിലും പിന്നീട് ഡിവിഷന്‍ ബെഞ്ച് ആ ഉത്തരവ് സ്റ്റേ ചെയ്തു. ഒടുവില്‍ സുപ്രീംകോടതിയെയും വിശ്വാസികള്‍ സമീപിച്ചിരുന്നു. ആരോപണങ്ങള്‍ ഗുരുതരമെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇപ്പോഴും ഭൂമിവില്‍പ്പനയുമായി ബന്ധപ്പെട്ട് കര്‍ദിനാളിനെതിരെ കേസില്ല. ഇതിനിടെയാണ് സമാന്തര അന്വേഷണം നടത്തി വത്തിക്കാന്‍ ആലഞ്ചേരിക്കും മുകളില്‍ പുതിയ  ഭരണസംവിധാനം കൊണ്ടുവന്നിട്ടുള്ളത്. 

അതിരൂപതയ്‌ക്ക് കീഴില്‍ അങ്കമാലിയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ തീരുമാനിച്ചതുമുതലാണ് ഭൂമി വിവാദം ഉയര്‍ന്നുവന്നത്.  ഭൂമി വില്‍പ്പനയിലൂടെ കര്‍ദ്ദിനാള്‍ 34 കോടിയോളം രൂപ സഭയ്‌ക്ക് നഷ്ടം വരുത്തിയെന്നാണ് ആരോപണം.  നഷ്ടം നികത്താനെന്ന വ്യാജേന വീണ്ടും ഭൂമി വില്‍ക്കാന്‍ ശ്രമിച്ചു, റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി ബന്ധം തുടങ്ങിയ പരാതികളും ക്രൈസ്തവ പുരോഹിതര്‍ ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് സഭ നേരിട്ടും വത്തിക്കാന്‍ പ്രത്യേകമായും അന്വേഷണം നടത്തി. 

ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് സഭ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കര്‍ദ്ദിനാളിന് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിരുന്നു. ഫിനാന്‍സ് ഓഫീസറായിരുന്ന ഫാ. ജോഷി പുതുവയെയും മോണ്‍. സെബാസ്റ്റിയന്‍ വടക്കുംപാടനെയും ചുമതലകളില്‍ നിന്ന് മാറ്റുകയും ചെയ്തു. എന്നാല്‍, ആലഞ്ചേരി സ്ഥാനമൊഴിയാന്‍ തയ്യാറായില്ല. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അതിരൂപതയുടെ ഭരണച്ചുമതല സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് ഉപാധികളോടെ കൈമാറിയിരുന്നു. എങ്കിലും, ആലഞ്ചേരിയുടെ അനുമതിയോടെയും അറിവോടെയുമായിരുന്നു പലകാര്യങ്ങളും നടന്നിരുന്നു. ഇതിനിടെയാണ് സമാന്തര അന്വേഷണം നടത്തി വത്തിക്കാന്‍ കര്‍ദിനാളിന് കടിഞ്ഞാണിട്ടിട്ടുള്ളത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

Varadyam

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

Kerala

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

Kerala

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

Kerala

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.