Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസിന് രൂക്ഷവിമര്‍ശനം: ഇതെന്താ വെള്ളരിക്കാപ്പട്ടണമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2018, 03:18 am IST
in Kerala

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിനെ ആര്‍ടിഎഫ് കസ്റ്റഡിയിലെടുത്തത് റൂറല്‍ എസ്പിയായിരുന്ന എ.വി. ജോര്‍ജ് അറിഞ്ഞില്ലെന്ന സര്‍ക്കാരിന്റെ വാദത്തിന് ഹൈക്കോടതിയുടെ വിമര്‍ശനം. ശ്രീജിത്തിനെ ആര്‍ടിഎഫ് അംഗങ്ങള്‍ കസ്റ്റഡിയിലെടുത്തത് ആരുടെയും നിര്‍ദേശമില്ലാതെയാണോ? റൂറല്‍ എസ്പി അറിയാതെ ഇങ്ങനെയൊരു സംഭവം നടക്കാന്‍ ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ? ഹൈക്കോടതി വാക്കാല്‍ ചോദിച്ചു. 

ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ച കേസില്‍ അന്വേഷണം സിബിഐയ്‌ക്കു വിടണമെന്നാവശ്യപ്പെട്ട് ഭാര്യ അഖില നല്‍കിയ ഹര്‍ജിയിലെ വാദത്തിനിടെയാണ് ഹൈക്കോടതി ഇങ്ങനെ ചോദിച്ചത്. ഹൈക്കോടതി അനുവദിച്ചാല്‍ കേസന്വേഷണം ഏറ്റെടുക്കാമെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു. വാദം പൂര്‍ത്തിയായതോടെ ഹര്‍ജി വിധി പറയാന്‍ മാറ്റി. 

ഇന്നലെ ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ കേസില്‍ കക്ഷി ചേരാന്‍ നല്‍കിയ ഹര്‍ജി തള്ളി. 

വരാപ്പുഴയിലെ വീടാക്രമണക്കേസില്‍ ശ്രീജിത്തിനെ ആര്‍ടിഎഫുകാര്‍ പിടികൂടിയതിനെക്കുറിച്ച് റൂറല്‍ എസ്പി എ.വി. ജോര്‍ജിന് അറിവുണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിനെതിരെ തെളിവില്ലെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ബോധിപ്പിച്ചു. ഈ ഘട്ടത്തിലാണ് സിംഗിള്‍ബെഞ്ച് സര്‍ക്കാരിനെ വിമര്‍ശിച്ചത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ശ്രീജിത്തിനെ പിടികൂടിയത്? ആരുടെയും നിര്‍ദേശമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം ആര്‍ടിഎഫുകാര്‍ പ്രവര്‍ത്തിക്കുമോ? ഹൈക്കോടതി ചോദിച്ചു. ആരെയും കസ്റ്റഡിയിലെടുക്കാന്‍ റൂറല്‍ എസ്പി നിര്‍ദേശിച്ചില്ലെന്നും സംഭവ സ്ഥലത്തേക്ക് സംഘത്തെ അയയ്‌ക്കുകയാണ് ചെയ്തതെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ആര്‍ടിഎഫിന് രൂപം നല്‍കിയത് തെറ്റാണ്. ഇതിനു വകുപ്പു തല നടപടിയെടുക്കുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഹര്‍ജിയില്‍ ചൊവ്വാഴ്ച വിധി പറഞ്ഞേക്കും.  

ആര്‍ടിഎഫുകാര്‍ ശ്രീജിത്തിനെ പിടികൂടിയ സംഭവം റൂറല്‍ എസ്പി യായിരുന്ന എ.വി. ജോര്‍ജ് അറിഞ്ഞില്ലെന്ന വാദം ശരിയല്ലെന്ന് സിബിഐയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. കേസന്വേഷണം ഏറ്റെടുക്കണമെന്ന ഹര്‍ജിയില്‍ സിബിഐയുടെ നിലപാട് ഹൈക്കോടതി തേടിയിരുന്നു. ഏപ്രില്‍ ആറിനാണ് ശ്രീജിത്തിനെ ആര്‍ടിഎഫുകാര്‍ കസ്റ്റഡിയിലെടുത്തത്. 

റൂറല്‍ എസ്പി തന്നെ രൂപം നല്‍കിയ ആര്‍ടിഎഫുകാരാണ് ശ്രീജിത്തിനെ പിടികൂടിയത്. ഇതു സംബന്ധിച്ച രേഖകളും ഫയലും റൂറല്‍ എസ്പിയുടെ മുന്നില്‍ എത്തും. എന്നിട്ടും ഇതേക്കുറിച്ച് അറിഞ്ഞില്ലെന്ന വാദം ശരിയല്ലെന്ന് സിബിഐയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതി അനുവദിച്ചാല്‍ കേസന്വേഷണം ഏറ്റെടുക്കാമെന്നും സിബിഐ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

Varadyam

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

Kerala

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

Kerala

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

Kerala

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.