Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തന്ത്രത്തിന്റെ ആദ്ധ്യാത്മികതലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2018, 03:06 am IST
inSamskriti

കഴിഞ്ഞ ലക്കത്തില്‍ നിന്നും തുടര്‍ച്ച 

തന്ത്രം- മേല്‍പ്പറഞ്ഞതു പോലെ സംസ്‌കൃതം, പാലി മുതലായ ഭാഷകളില്‍ എഴുതപ്പെട്ട അതിവിപുലമായ തന്ത്രസാഹിത്യങ്ങളേയും ഇന്നും പല പ്രദേശങ്ങളിലും പരമ്പരയാ നടന്നുവരുന്ന താന്ത്രികാചരണങ്ങളേയും ആര്‍ക്കിയോളജി, ചരിത്രം മുതലായവയെയും അടിസ്ഥാനപ്പെടുത്തി തന്ത്രത്തെപ്പറ്റി ആധുനികരീതിയിലുള്ള നിരവധി പഠനങ്ങള്‍ നടന്നുകഴിഞ്ഞു. ഇപ്പോഴും പഠനങ്ങള്‍ തുടരുന്നുമുï്. ഇവയുടെയെല്ലാം പശ്ചാത്തലത്തില്‍ തന്ത്രത്തിന്റെ ബഹുസ്വരത, അതിനു കാരണമായ ഉറവിടം, വൈദികവും അവൈദികവും ആയ മറ്റെല്ലാ സമ്പ്രദായങ്ങളിലും അതു ചെലുത്തിയ സാധീനം, തന്ത്രത്തിന്റെ ആധ്യാത്മികതലം മുതലായവയെ നമുക്ക് പരിശോധിക്കാം.

സര്‍ ജോണ്‍ വുഡ്രോഫ് (ആര്‍തര്‍ അവലോണ്‍), പ്രമഥനാഥ് മുഖോപാധ്യായ (സ്വാമി പ്രത്യഗാത്മാനന്ദസരസ്വതി) എന്നിവരാണ് തന്ത്രത്തെ സംബന്ധിച്ച ഭാവാത്മകമായ പഠനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കല്‍ക്കട്ടാ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ആയി പ്രവര്‍ത്തിച്ച ആവലോണ്‍ (1865-1936) ഹിന്ദുസംസ്‌കാരത്തില്‍, പ്രത്യേകിച്ച് തന്ത്രശാസ്ത്രത്തില്‍, ആകൃഷ്ടനായി. തന്ത്രശാസ്ത്രത്തിന്റെ ശാസ്ത്രീയതയെ പ്രചരിപ്പിക്കുന്നതിനായി ആഗമാനുസന്ധാനസമിതി എന്ന ഒരു സമിതി രൂപീകരിച്ച് ആംഗലപരിഭാഷയോടെ നിരവധി തന്ത്രഗ്രന്ഥങ്ങളും തന്ത്രസംബന്ധമായ പഠനങ്ങളും  പ്രസിദ്ധീകരിച്ചു. തന്ത്രത്തെക്കുറിച്ചുള്ള സ്വദേശികളും വിദേശികളും ആയ പണ്ഡിതന്മാരുടെ  തന്ത്രത്തെക്കുറിച്ചുള്ള പില്‍ക്കാലപഠനങ്ങള്‍ക്ക് വഴിതെളിച്ചത് ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ്.

 അദ്ദേഹം എഴുതിയ ഇന്‍ട്രൊഡക്ഷന്‍ ടു തന്ത്രശാസ്ത്ര, പ്രിന്‍സിപ്പിള്‍സ് ഓഫ് തന്ത്ര, ശക്തി ആന്‍ഡ് ശാക്ത, സര്‍പന്റ് പവര്‍, വേള്‍ഡ് ആസ് പവര്‍, ഗാര്‍ലന്‍ഡ് ഓഫ് ലെറ്റേര്‍സ് തുടങ്ങിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധങ്ങളാണ്. അദ്ദേഹത്തിന്റെ സഹകാരിയായിരുന്ന പ്രമഥനാഥ് മുഖോപാധ്യായയുടെ ജപസൂത്രം മന്ത്രശാസ്ത്രത്തെക്കുറിച്ചുള്ള ബൃഹത്തായ പഠനമാണ്. ഇദ്ദേഹത്തിന്റെ തന്നെ ദി പേറ്റന്റ് വïര്‍ എന്ന കൃതിയില്‍ താന്ത്രികാദ്വൈതത്തിനെ ആധുനികശാസ്ത്രദൃഷ്ടിയില്‍ അവതരിപ്പിക്കുന്നു.

പഞ്ചാനനതര്‍ക്കരത്‌നം എന്ന പണ്ഡിതന്‍ ബ്രഹ്മസൂത്രത്തിനും ഈശോപനിഷത്തിനും സംസ്‌കൃതഭാഷയില്‍ താന്ത്രികമായ വ്യാഖ്യാനങ്ങള്‍ (1937) എഴുതുകയുïായി. ഗോപീനാഥ് കവിരാജും തന്ത്രത്തിന്റെ സൈദ്ധാന്തികതലവുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങള്‍ നടത്തുക ഉïായി. ഈ ആധുനികപഠനങ്ങളെല്ലാം തന്നെ ഇന്നത്തെ ഹിന്ദുആചാരാനുഷ്ഠാനങ്ങള്‍ക്ക് അടിത്തറയായി മാറിയ, മേല്‍പ്പറഞ്ഞ വൈദികതാന്ത്രികത്തിന്റെ പശ്ചാത്തലത്തിലുള്ളവയാണ് എന്നു കാണാം. 

 ഇവ കൂടാതെ ദേബീപ്രസാദ് ചട്ടോപാധ്യായ, ചിന്താഹരണ്‍ ചക്രവര്‍ത്തി, പി.

 സി. ബാഗ്ചി, എന്‍. എന്‍ ഭട്ടാചാര്യ തുടങ്ങിയവര്‍ മാര്‍ക്‌സിയന്‍ വിശകലനരീതിയില്‍ തന്ത്രത്തെക്കുറിച്ച് വിപുലമായ പഠനങ്ങള്‍ നടത്തുകയുïായി. ലോകായത, ദി തന്ത്രാസ്: സ്റ്റഡീസ് ഓണ്‍ ദെയര്‍ റിലിജിയന്‍ ആന്‍ഡ് ലിറ്ററേച്ചര്‍, ദി ഇന്‍ഡ്യന്‍ മദര്‍ഗോഡസ്, ഹിസ്റ്ററി ഓഫ് ദി താന്ത്രിക് റിലിജിയന്‍,  ഹിസ്റ്ററി ഓഫ് ദി ശാക്ത റിലിജിയന്‍ എന്നിവയാണ് അവയില്‍ പ്രധാനപ്പെട്ടത്. യാഥാര്‍ത്ഥ്യത്തിനു നിരക്കാത്തതും ഏകശിലാത്മകവുമായ മാര്‍ക്‌സിയന്‍ അപഗ്രഥനത്തിന്റെ അശാസ്ത്രീയത ഇന്നു പണ്ഡിതലോകത്തിന് ബോധ്യമായതാണ്. ഇതേപ്പറ്റി നാം ഈ പരമ്പരയുടെ ആദ്യഭാഗങ്ങളില്‍ പരാമര്‍ശിച്ചതുമാണ്. ഈ പുസ്തകങ്ങളില്‍ ഗവേഷകര്‍ക്കുതകുന്ന ധാരാളം പ്രയോജനപ്രദമായ വിവരങ്ങള്‍ സംഭരിച്ചു ചേര്‍ത്തിട്ടുï്. 

  ഡി. സി. സര്‍ക്കാര്‍ (ദി ശാക്തപീഠാസ്), എസ്. ബി. ദാസ്ഗുപ്ത (ഒബ്‌സ്‌ക്യുവര്‍ റിലിജിയസ് കള്‍ട്‌സ്, ആന്‍ ഇന്‍ട്രൊഡക്ഷന്‍ റ്റു താന്ത്രിക് ബുദ്ധിസം), ഹരിപ്രസാദ് ശാസ്ത്രി (ഒറിജിന്‍ ഓഫ് ദി കള്‍ട് ഓഫ് താരാ), എച്. ദാസ് (താന്ത്രിസം: കള്‍ട് ഓഫ് ദി യോഗിനീസ്), ബി. ഭട്ടാചാര്യ (ശൈവിസം ആന്‍ഡ് ദി ഫാലിക് വേള്‍ഡ്), ബി. റ്റി. ഭട്ടാചാര്യ (ഇന്‍ട്രൊഡക്ഷന്‍ റ്റു ബുദ്ധിസ്റ്റ് ഇസോട്ടെറിസം, സാധനമാലാ), ആര്‍. ജി ഭണ്ഡാര്‍ക്കര്‍ (വൈഷ്ണവിസം, ശൈവിസം ആന്‍ഡ് മൈനര്‍ റിലിജിയസ് സിസ്റ്റംസ്), എം. എം. ബോസ് (പോസ്റ്റ്- ചൈതന്യ സഹജീയ കള്‍ട്‌സ് ഓഫ് ബംഗാള്‍) തുടങ്ങിയവരുടെ പഠനങ്ങളും ശ്രദ്ധേയങ്ങള്‍ ആണ്.

തന്ത്രശാസ്ത്രത്തിന്റെ തനത് ദര്‍ശനത്തെയും സാധനാപദ്ധതിയേയും മനസ്സിലാക്കണമെങ്കില്‍ പ്രാചീന തന്ത്ര- ഹഠയോഗ ഗ്രന്ഥങ്ങളുടെയും കാശ്മീരത്തിലെ വസുഗുപ്തന്റെ ശിവസൂത്രം, പ്രത്യഭിജ്ഞാഹൃദയം (ശക്തിസൂത്രം), സ്പന്ദകാരികാ, വിജ്ഞാനഭൈരവതന്ത്രം, വിജ്ഞാനഭൈരവോദ്യോതം, ഷള്‍ത്രിംശത്തത്വസന്ദോഹം, അഭിനവഗുപ്തന്റെ തന്ത്രാലോകം, തന്ത്രസാരം, പരാത്രീശികാവിവരണം, ജയരഥന്റെ വാമകേശ്വരീമതവിവരണം, കല്ലടന്റെ സ്പന്ദവൃത്തി, ഭാസ്‌കരന്റെ ശിവസൂത്രവാര്‍ത്തികം, ക്ഷേമരാജന്റെ വിമര്‍ശിനീ, സ്പന്ദസന്ദോഹം, സ്പന്ദനിര്‍ണ്ണയം, നേത്രോദ്യോതം, സ്വച്ഛന്ദോദ്യോതം, ഉത്പലദേവന്റെ സ്‌തോത്രാവലീടീകാ മുതലായവയുടെയും, ദാക്ഷിണാത്യനായ ഭാസ്‌കരരായരുടെ സേതുബന്ധം, സൗഭാഗ്യഭാസ്‌കരം തുടങ്ങിയവയുടെയും അദ്ദേഹത്തിന്റെ ഗുരുവായ നൃസിംഹാനന്ദനാഥന്റെ ശാംഭവാനന്ദകല്‍പലതാ ഗ്രന്ഥത്തിന്റെയും ആഴത്തിലുള്ള പഠനം ആവശ്യമാണ്.           

എസ്. ബി. ദാസ്ഗുപ്ത തന്റെ ഒബ്‌സ്‌ക്യുവര്‍ റിലിജിയസ് കള്‍ട്‌സ് എന്ന പുസ്തകത്തില്‍ പറയുന്ന കാര്യം ഇവിടെ ശ്രദ്ധേയമാണ്- ‘പൊതുവേ അറിയപ്പെടുന്ന ദൈവവാദപരമായ ചിന്തകള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും സമാന്തരമായി, ഇന്ത്യയില്‍, വളരെ പ്രധാനപ്പെട്ട, അനുഷ്ഠാനപരമായ, അനുഭൂതിപരമായ, യോഗചര്യകളുടെ ഒരു അടിയൊഴുക്ക് അതിപ്രാചീനകാലം മുതല്‍ക്കേ ഉïായിരുന്നു. ഈ അനുഭൂതിപരമായ ചര്യകള്‍ ശൈവന്മാരുടെയും ശാക്താരുടെയും ദേവതാപരമായ സിദ്ധാന്തങ്ങളുമായി ചേര്‍ന്നപ്പോള്‍ ശൈവ, ശാക്തതന്ത്രങ്ങള്‍ ഉദയം കൊïു; ബൗദ്ധചിന്തകളുമായി ചേര്‍ന്നപ്പോള്‍ ബൗദ്ധതാന്ത്രികത്തിന്റെ സങ്കീര്‍ണ്ണഘടന രൂപപ്പെട്ടു; ബംഗാളിലെ വൈഷ്ണവസമ്പ്രദായവുമായി ചേര്‍ന്നപ്പോള്‍ വൈഷ്ണവസഹജീയപ്രസ്ഥാനമായി മാറി.’

ഇന്‍ഡ്യന്‍ ഫിലോസഫി എന്ന തന്റെ വിഖ്യാതപുസ്തകത്തില്‍ ഡോക്ടര്‍ എസ്. രാധാകൃഷ്ണന്‍ ഹിന്ദുസംസ്‌കാരത്തിന്റെ സ്ഥായീഭാവം ആധ്യാത്മികാനുഭൂതിയാണ് എന്ന് പ്രസ്താവിച്ചത് നാം മുമ്പ് പരാമര്‍ശിച്ചിരുന്നു ( ഇന്ത്യൻ ഫിലോസഫി, വോള്യം 1, പേജ് 41). ദാസ്ഗുപ്ത ചൂണ്ടിക്കാണിച്ച  അടിയൊഴുക്ക് ഈ അനുഭൂതിയുടെ അന്വേഷണവും ഗവേഷണവും ആണ്. അതാണ് തന്ത്രത്തിന്റെ കണ്ടെത്തലില്‍ ഹിന്ദു ദാര്‍ശനികനെ എത്തിച്ചതും. വൈദികവും അവൈദികവും ആയ എല്ലാ ആചാരാനുഷ്ഠാനങ്ങളേയും തന്ത്രം സ്വാധീനിച്ചതിനു കാരണവും മറ്റൊന്നല്ല. 

 തന്ത്രസാഹിത്യത്തിലും അനുഷ്ഠാനങ്ങളിലും മേല്‍ സൂചിപ്പിച്ച തരത്തില്‍ ഇന്നു കാണപ്പെടുന്ന വിവിധ ദേവതകളുടെ മന്ത്രങ്ങളും, വ്യത്യസ്ത പൂജാവിധികളും, മകാരങ്ങളുടെ ഉപയോഗം, മൃഗബലി തുടങ്ങിയവയും എസ്. ബി. ദാസ്ഗുപ്ത ചുണ്ടിക്കാണിച്ചതുപോലെ തന്ത്രം ഉല്‍ഭവിച്ചതും പരിണമിച്ചതുമായ ചുറ്റുപാടുകളില്‍ സമാന്തരമായി നിലവിലിരുന്ന മറ്റ് ആശയങ്ങളെയും ആചരണങ്ങളേയും തന്ത്രദാര്‍ശനികര്‍ പഠനഗവേഷണങ്ങള്‍ക്കായി ഉള്‍ക്കൊണ്ടതുകൊണ്ടാകണം. നെല്ലും പതിരും നമുക്കു വേര്‍തിരിക്കേണ്ടിയിരിക്കുന്നു.    

(തുടരും..)

കെ.കെ.വാമനന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

India

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)
India

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

India

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.