വിലക്കുറവും നിരവധിസവിശേഷതകളുമായി ലെനോവോയുടെ കെ 5 നോട്ട് (2018) വിപണിയിലെത്തി.
18:9 ആസ്പെക്റ്റ് റേഷ്യോയില്‍ 6 ഇഞ്ച് എച്ച്ഡി+ (720*1440 പിക്സല്‍) ഐപിഎസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 1.8 ജിഗാഹെഡ്സ് ഒക്ടാകോര്‍ പ്രോസസര്‍ നല്കുന്ന കരുത്തില്‍ 3 ജിബി റാമും ലഭ്യമാണ്. 32 ജിബിയാണ് ഇന്റേണല്‍ സ്റ്റോറേജ്. കൂടാതെ 256 ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വര്‍ദ്ധിപ്പിക്കാനാകും.
ഇരട്ട ക്യാമറയോടുകൂടി 16 മെഗാപിക്സല്‍ ക്യാമറ. കൂടാതെ 8 മെഗാപിക്സലോടുകൂടി സെല്‍ഫി ക്യാമറയും ലെനോവ കെ5 നോട്ടി(2018)നുണ്ട്്. മോണോക്രോം ഫ്ളാഷോടുകൂടിയാണ് ക്യാമറ പ്രവര്‍ത്തിക്കുന്നത്. കൂടാതെ, ഓട്ടോഫോക്കസ് സംവിധാനവും നല്കിയിരിക്കുന്നു. ഫേസ് ബ്യൂട്ടിഫിക്കേഷന് സൗകര്യവും സെല്‍ഫി ക്യാമറയ്ക്കുണ്ട്. ആന്‍ഡ്രോയിഡ് 8.1 ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3760 എംഎഎച്ച് ബാറ്ററി പവറുമുണ്ട്. 158.30 എംഎം നീളവും 76.70 എംഎം വീതിയും 8.50 എംഎം കനവുമുള്ള ഫോണിന് 176 ഗ്രാമാണ് ഭാരം. പച്ചകലര്‍ന്ന് നീല, ചുവപ്പ്, കറുപ്പ് എന്നീ മൂന്ന്് കളര്‍ വേരിയന്റുകളാണുള്ളത്.
4 ജി, വൈ-ഫൈ, മൈക്രോ യുഎസ്ബി, ബ്ലൂടൂത്ത് 4.2 എന്നിവയാണ് പ്രധാന കണക്ടിവിറ്റി ഓപ്ഷനുകള്‍. ആക്സി ലറോമീറ്റര്, അംബിയന്റ് ലൈറ്റ് സെന്‍സര്‍, കോംപാസ്, പ്രോക്സിമിറ്റി സെന്‍സര്‍ തുടങ്ങിയവയും ഫോണിലുണ്ട്. ഫിംഗര്‍പ്രിന്റ് സ്കാനറുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: