ന്യൂദല്‍ഹി: ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളായ എയര്‍ടെല്ലിന്റെ ക്വാഡ്-പ്ലേ പ്ലാറ്റ്ഫോമായ ‘എയര്‍ടെല്‍ ഹോമിന്’ തുടക്കമായി. എയര്‍ടെല്ലിന്റെ ബഹുമുഖ സേവനങ്ങള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇടപാടുകള്‍ അനായാസമാക്കുന്നതാണ് ഡിജിറ്റല്‍ ക്വാഡ്-പ്ലേ സംവിധാനം.
ഹോം ബ്രോഡ്ബാന്‍ഡ്, പോസ്റ്റ് പെയ്ഡ് മൊബൈല്‍, ഡിജിറ്റല്‍ ടിവി തുടങ്ങിയവയെല്ലാം ഉപഭോക്താക്കള്‍ക്ക് ഒന്നിപ്പിക്കുവാനുള്ള സൗകര്യമാണ് എയര്‍ടെല്‍ ഹോമിലൂടെ നല്‍കുന്നത്. എയര്‍ടെല്‍ സേവനങ്ങള്‍ക്ക് ഒറ്റ ബില്‍, പ്രീമിയം കസ്റ്റമര്‍ സര്‍വീസ്, 10 ശതമാനം ഡിസ്കൗണ്ട് തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും.
എയര്‍ടെല്‍ സേവനങ്ങള്‍ക്ക് ഒറ്റ ബില്‍ സമ്പ്രദായം ഏര്‍പ്പെടുത്തണമെന്ന ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നതെന്ന് ഭാരതി എയര്‍ടെല്‍ ഹോംസ്, സിഇഒ ജോര്‍ജ് മേത്തന് പറഞ്ഞു.
എയര്‍ടെല്‍ ഹോം ലഭിക്കാന്‍ വരിക്കാരന് ആദ്യം എയര്‍ടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് എയര്‍ടെല്‍ ഹോം ബാനറില്‍ ക്ലിക്ക് ചെയ്യുക. എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന് പ്രഥമ അക്കൗണ്ടായി ആഡ് ചെയ്ത ശേഷം ബാക്കിയുള്ള എല്ലാ അക്കൗണ്ടുകളും കൂട്ടിചേര്‍ക്കുക. സംയുക്തമായി ബില്‍ പേയ്മെന്റ് നടത്തിക്കൊള്ളാമെന്ന് അനുവാദം നല്‍കുക. ഇതോടെ ‘എയര്‍ടെല്‍ ഹോം’ തയ്യാറാകും. തുടര്‍ന്നുള്ള മൈ എയര്‍ടെല്‍ ആപ്പിലെ നിങ്ങളുടെ ഇടപാടുകള്‍ക്കെല്ലാം ഒറ്റ ബില്‍ സംവിധാനം ആയിരിക്കും ലഭിക്കുക.
പ്രൊജക്റ്റ് നെക്സ്റ്റ് എന്ന എയര്‍ടെല്ലിന്റെ നൂതന സംവിധാനത്തിന്റെ ഭാഗമായാണ് എയര്‍ടെല്‍ ഹോം അവതരിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ https://www.airtel.in/broadband/ എന്ന െൈസറ്റില് ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: