തിരുവനന്തപുരം: ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടിയില്‍ കാഷ്യു ബോര്‍ഡിന് ആവശ്യമായത് നല്കിയ ശേഷം ബാക്കിയുള്ളവ സ്വകാര്യ കാഷ്യു ഫാക്ടറികള്‍ക്ക് നല്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചുവരികയാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിയമസഭയില്‍ പറഞ്ഞു.
ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കാരണം 176 സ്വകാര്യ ഫാക്ടറികള്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണ്. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് ഇപ്പോള്‍ സര്‍ക്കാരിന് മുന്നിലുള്ള പ്രധാന ദൗത്യം. അതിലേക്ക് 8, 9 തീയതികളില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ബാങ്ക് അധികൃതരും ഫാക്ടറി ഉടമകളും തമ്മില്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: