Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തൂത്തുക്കുടി: രാഹുലിന്റെ വാക്കുകളില്‍ ചോരക്കറ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2018, 02:33 am IST
in Editorial

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നടന്ന സംഭവം വേദനാജനകം തന്നെയാണ്. ജനകീയ സമരമുഖമായി മാറിയ ആ തുറമുഖ നഗരത്തില്‍ പിന്നെയും ചോര ചീന്തി. പോലീസ് വെടിവയ്‌പില്‍ രണ്ടാമതും ഒരാള്‍ മരിച്ചതോടെ മരണസംഖ്യ 12 ആയി. ഇപ്പോഴും അശാന്തിയുടെ തീരമാണവിടം. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് തേടിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നു. സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതും കളക്ടറെയും എസ്പിയേയും സ്ഥലം മാറ്റിയതും സര്‍ക്കാര്‍ ഗൗരവത്തോടെ ഇടപെടുന്നുവെന്നതിന്റെ സൂചനയായി കാണാമെങ്കിലും ജനരോഷം തണുപ്പിക്കാനും വിശ്വാസമാര്‍ജ്ജിക്കാനും അത് എത്രമാത്രം ഉതകുമെന്ന് പറയാറായിട്ടില്ല. തമിഴ്‌നാട് മുഖ്യമന്ത്രി തന്നെ വെടിവയ്‌പിനെ ന്യായീകരിച്ചത് വിചിത്രവും  വേദനാ ജനകവുമായിപ്പോയി.ഗുരുതരമായ പരിസ്ഥിതി പ്രശ്‌നം സൃഷ്ടിക്കുന്ന സ്റ്റെര്‍ലൈറ്റ് ചെമ്പു ഫാക്ടറി അടച്ചുപൂട്ടുക തന്നെ വേണമെന്നാണ് തദ്ദേശവാസികളുടെ ആവശ്യം. ഫാക്ടറിയുടെ വികസനം ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടുമുണ്ട്. 

അതേസമയം, ജനകീയ സമരത്തിലെ പങ്കാളികള്‍ പോലീസ് വെടിയേറ്റു വീഴുമ്പോഴും അതിന്റെ മറവില്‍ രാഷ്‌ട്രീയ മുതലെടുപ്പു നടത്താന്‍ ശ്രമിക്കുന്ന ദേശീയ നേതാക്കള്‍ ഏതു നാടിനും ശാപം തന്നെയെന്നു പറയാതെ വയ്യ. ജനങ്ങളുടെ വേദന മുതലെടുക്കുന്നത് നേതൃപാടവമല്ല വിവരക്കേടാണ്. കോണ്‍ഗ്രസ്സും അതിന്റെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ചെയ്തുകൊണ്ടിരിക്കുന്നതും അതാണ്. സമരത്തിനു കാരണമായ ചെമ്പു ഫാക്ടറിയുടെ പേരിന്റെ കൂടെ വേദാന്ത എന്ന വാക്ക് ഉള്ളത് ചൂണ്ടിക്കാട്ടി ഈ വിഷയത്തിലേയ്‌ക്ക് ആര്‍എസ്എസിനെ വലിച്ചിഴയ്‌ക്കുന്ന രാഹുലിന്റെ മനസ്സില്‍ വിവരക്കേടാണോ ദുഷ്ടലാക്കാണോ എന്നേ അറിയാനുള്ളു. വേദാന്ത റിസോഴ്‌സിന്റെ ആസ്ഥാനം ലണ്ടന്‍ ആണെന്ന് ഈ നേതാവിന് ആരെങ്കിലും പറഞ്ഞു കൊടുക്കേണ്ടിയിരിക്കുന്നു. അതിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് തൂത്തുക്കുടിയിലേത്. ഗുജറാത്തിലും കര്‍ണാടകയിലും പരീക്ഷിച്ചു പരാജയപ്പെട്ട ഭിന്നിപ്പിക്കല്‍ തന്ത്രത്തിന്റെ ഭാഗമായിരിക്കാം ഇതും. ബിജെപിയെയും നരേന്ദ്ര മോദിയേയും അംഗീകരിക്കാത്ത തമിഴ് ജനതയെ വെടിവെച്ചു കൊല്ലുകയാണെന്നും തമിഴ്‌നാട്ടുകാരോടൊപ്പം തങ്ങള്‍ ഉണ്ടാവുമെന്നുമാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്. രക്തക്കറ ഏറെ പുരണ്ട കൈയ്യാണല്ലോ കോണ്‍ഗ്രസ്സിന്റെ ചിഹ്നം. 

രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ പിന്‍ബലത്തോടെയല്ലാതെ ജനമുന്നേറ്റമെന്ന പോലെ നടക്കുന്ന തൂത്തുക്കുടി സമരത്തിനെതിരെ നടന്ന വെടിവയ്‌പ്പ് ഗൂഢാലോചനയുടെ ഭാഗമാണോ എന്ന സംശയം നിലനില്‍ക്കെ രാഹുലിന്റെ അഭിപ്രായപ്രകടനം ഏറെ ശ്രദ്ധേയമാകുന്നു.  കളക്ടറേറ്റിന് മുന്നിലേക്ക് സംയമനത്തോടെ മാര്‍ച്ച് ചെയ്ത സമരക്കാര്‍ക്കെതിരെയാണ് പോലീസ് അതിക്രമവും ലാത്തിച്ചാര്‍ജ്ജും നടത്തിയതെന്നും തുടര്‍ന്നാണ് ജനം അക്രമാസക്തരായതെന്നും ഒരു മനുഷ്യാവകാശ സംഘടന ആരോപിച്ചിട്ടുണ്ട്. തുടര്‍ന്നാണു സംശയകരമായ വെടിവയ്‌പ്പ് നടന്നത്. ഒരു സ്വകാര്യ ബസ്സിനു മുകളില്‍ കയറി നിന്നുകൊണ്ട് സിവില്‍ വേഷത്തിലുള്ള പോലീസുകാരന്‍ വെടിവയ്‌ക്കുന്നതും ഒരാളെങ്കിലും മരിക്കണം എന്നു മറ്റൊരാള്‍ നിര്‍ദ്ദേശം കൊടുക്കുന്നതുമായ വീഡിയോ പ്രചരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. വെടിവയ്‌പ്പും മരണവും ഉണ്ടാകണമെന്ന് ചിലരെങ്കിലും ആഗ്രഹിച്ചിരുന്നോ? സംശയിക്കേണ്ടിവരും. രജനീകാന്തും കമല്‍ഹാസനും അടക്കം സംസ്ഥാന സര്‍ക്കാരിനെയാണു കുറ്റപ്പെടുത്തുന്നത്. 

 ഭരണ തലത്തിലുള്ളവരുടെ നിസ്സംഗതയും അനാസ്ഥയും എത്ര വലിയ ദുരന്തത്തിലേയ്‌ക്കു നയിക്കും എന്നതിന് ഉദാഹരണമാണിന്ന് തൂത്തുക്കുടി. ജനങ്ങളുടെ പരാതിയ്‌ക്ക് രണ്ടര പതിറ്റാണ്ടിന്റെ ചരിത്രമുണ്ട്. സമരത്തിന് നൂറുദിവസത്തിന്റെ ചരിത്രവും. മാറിമാറി വന്ന ഇത്രയും കാലത്തെ സംസ്ഥാന സര്‍ക്കാരുകളുടെ നിസ്സംഗതയാണ് സമരത്തിനും പൊടുന്നനെ വെടിവയ്‌പിനും മരണത്തിനും വഴിവച്ചത്. സ്റ്റെര്‍ലൈറ്റ് എന്ന ചെമ്പു നിര്‍മാണ ഫാക്ടറി ഉയര്‍ത്തുന്ന ആരോഗ്യ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കെതിരെ അവിടെ പരാതി ഉയര്‍ന്നത് 1994ല്‍ ആണ്. അന്നുമുതല്‍ ഇന്നു വരെ പൊതുജനം അതിനു പിന്നാലെയുണ്ട്. ഫാക്ടറിയില്‍ നിന്നു വമിക്കുന്ന പുകയും കടലിലേയ്‌ക്ക് തള്ളുന്ന മാലിന്യങ്ങളും പരിസ്ഥിതിക്കും ആരോഗ്യത്തിനും ഒരുപോലെ ഹാനികരമാണെന്നാണ് ജനങ്ങളുടെ ആരോപണം. തുറമുഖ നഗരമായ ഇവിടെ ഏറെയും മല്‍ത്സ്യബന്ധനത്തൊഴിലാളികളാണ്. ഫാക്ടറി മാലിന്യം മത്സ്യസമ്പത്തിന് വന്‍ ഭീഷണിയാകുന്നുണ്ട്. ഉള്ള മത്സ്യങ്ങള്‍ ഭക്ഷണ യോഗ്യമല്ലാതാവുകയും ചെയ്യും. ഫാക്ടറിപ്പുക അന്തരീക്ഷത്തിലുണ്ടാക്കുന്ന മലിനീകരണം മൂലമാണ് ഈ പ്രദേശത്ത് മൂന്ന് വര്‍ഷത്തോളമായി മഴ പെയ്യാത്തതെന്നും ആരോപണമുണ്ട്. മൊത്തത്തില്‍ ജനജീവിതം ദുസ്സഹമായിത്തീര്‍ന്ന അവസ്ഥയാണിവിടെ. ജനവികാരവും നിരന്തര പരാതികളും മറികടന്ന് ഫാക്ടറിക്ക് വികസനത്തിന് അനുമതി നല്‍കിയതാണ് സമരം ശക്തമാകാന്‍ കാരണമായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

Kerala

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

India

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

Kerala

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

അഭിമന്യുവിന്‍റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇടത് പക്ഷ മന്ത്രിമാരായ ശിവന്‍കുട്ടി, അനില്‍, വാസവന്‍ എന്നിവര്‍ (വലത്ത്) നാന്‍ പെറ്റ മകനേ...അഭിമന്യുവിന്‍റെ മൃതദേഹത്തില്‍ തൊട്ട് പൊട്ടിക്കരയുന്ന അമ്മ (ഇടത്ത്)
Kerala

അഭിമന്യുവിന്റെ ശവസംസ്കാരച്ചടങ്ങില്‍ ഇടത് മന്ത്രിമാരായ ശിവന്‍കുട്ടിയും വാസവനും; അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് വേണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അസമിനെ ലവ് ജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും നാടാക്കാൻ ഞങ്ങൾ അനുവദിക്കില്ല , അക്രമികളെ മണ്ണിനടിയിൽ പുതയ്‌ക്കും : യോഗി ആദിത്യനാഥ്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

പ്രശോഭ് ദളിത് യുവതിയെ പീഢിപ്പിച്ചത് വ്യക്തിപരമെന്ന് പറഞ്ഞ് പിഷാരടി, കേസില്‍ ഇടപെടാന്‍ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ; ഡി​ജി​പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി

ജിംനേഷ്യത്തില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

കേരളത്തിൽ ലവ് ജിഹാദ് സംഭവങ്ങൾ സർക്കാർ അവഗണിച്ചു ; തനിക്ക് മോശം അനുഭവം ഉണ്ടായപ്പോൾ ഡിജിപി പോലും കൂടെ നിന്നില്ലെന്നും ആർ ശ്രീലേഖ

‘ശവംതൂക്കികളെ’ വെളുപ്പിക്കാന്‍ സ്വരാജ് യാതൊരു മടിയും കാണിച്ചില്ല- വി.കുഞ്ഞികൃഷ്ണന്‍

വയനാട് മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

ഇസ്ലാമിസ്റ്റുകളുടെയും, കോൺഗ്രസിന്റെയും എതിർപ്പുകൾ തള്ളി യോഗി  : 2500 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകും

തീവ്രവാദ ഭീഷണി നിലനിൽക്കുന്നു , ഇക്കൂട്ടർ ഒത്തുചേർന്നാൽ സ്ഥിതി വഷളാകും ; പാരീസിൽ ഇസ്ലാമിക സംഘടനയുടെ യോഗം തടഞ്ഞ് ഫ്രഞ്ച് സർക്കാർ

തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു, വിളവങ്കോട് സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറി ടി ടി പ്രവീണ്‍, എതിരിടുന്നത് വിജയധരണിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.