സാരിയുടുത്ത് സുന്ദരിയാവാന്‍ ഏത് പെണ്ണിനാണ് ആഗ്രഹമില്ലാത്തത്. ഭാരതീയ സ്ത്രീകളുടെ സൗന്ദര്യ സങ്കല്പങ്ങളില് സാരിക്കുള്ളത്ര പ്രാധാന്യം മറ്റൊരു വസ്ത്രത്തിനും ഇല്ല. സാരിയോട് ഒരു വൈകാരിക അടുപ്പാണ് എന്നും പെണ്ണിനുള്ളത്. വിവാഹമോ മറ്റെന്ത് വിശേഷമോ ആയാലും സാരിയില്‍ തിളങ്ങാനാണ് അവര്‍ കൂടുതലും ഇഷ്ടപ്പെടുന്നത്.
പെണ്ണിന്റെ അഴക് കൂട്ടുന്നതിന് പല വിധത്തിലുള്ള സാരികള്‍ ഇന്ന് ലഭ്യമാണ്. ഓരോ നാടിനും അതിന്റെ സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന സാരിതന്നെയുണ്ട്.
കസവ് സാരി
കേരളത്തിന്റെ സ്വന്തമാണ് കസവ് സാരി. ഒരു കസവ് സാരിയെങ്കിലും വാര്‍ഡ്രോബില്‍ സൂക്ഷിക്കാത്ത മലയാളി സ്ത്രീകള്‍ ഉണ്ടാവില്ല. ഓണം, വിഷുപോലുള്ള വിശേഷാവസരങ്ങളില്‍ കസവ് സാരിക്കാണ് ഡിമാന്റ്. സ്വര്‍ണ നിറത്തിലുള്ള കവസോടുകൂടിയ സാരിയില്‍ ചിത്രപ്പണികളൊക്കെ ചെയ്ത് വൈവിധ്യങ്ങള്‍ പരീക്ഷിക്കുന്നവരും കുറവല്ല.
കാഞ്ചീപുരം പട്ട്
സാരികളിലെ രാജ്ഞിയാണ് കാഞ്ചീപുരം. തമിഴ്നാട്ടിലെ കാഞ്ചീപുരമാണ് ജന്മദേശം. അതുകൊണ്ടാണ് ഈ പട്ട് സാരിക്ക് കാഞ്ചീപുരം പട്ട് എന്ന പേരുവന്നതുതന്നെ. നിറത്തിലും ഇഴയടുപ്പത്തിലുമുള്ള സമ്പന്നതയാണ് കാഞ്ചീപുരം പട്ടിനെ മറ്റ് സാരികളില്‍നിന്ന് വ്യത്യസ്തമാക്കുന്നതും.
ടാന്റ് സാരി
പശ്ചിമ ബംഗാളില്‍ നിന്നാണ് ഈ കോട്ടണ്‍ സാരിയുടെ വരവ്. ഭാരക്കുറവാണ് പ്രത്യേകത. കട്ടിയുള്ള ബോര്‍ഡറും മനോഹരമായ പ്രിന്റുകളുമുള്ള ഈ സാരി ധരിക്കാനും എളുപ്പമാണ്. കാഷ്വല്‍ വെയറുകളുടെ കൂട്ടത്തില്‍ ടാന്റ് സാരിയെ ഉള്‍പ്പെടുത്താം.
സമ്പല്‍പുരി സാരി
ഒഡീഷയുടെ പാരമ്പര്യത്തനിമ വിളിച്ചോതുന്ന കൈത്തറി സാരിയാണിത്. തറികളില്‍ നെയ്യുന്നതിന് മുമ്പേ നൂലുകള്‍ നിറത്തില്‍ മുക്കിയെടുക്കും. അതുകൊണ്ടുതന്നെ സമ്പല്‍പുരി സാരികളുടെ നിറം ഒരിക്കലും മങ്ങിപ്പോവില്ല.
പൈത്താനി സാരി
മഹാരാഷ്ട്രയിലെ ഔറംഗാബാദാണ് പൈത്താനിയുടെ ജന്മദേശം. മയില്രൂപങ്ങളോടുകൂടിയ സാരി ബോര്‍ഡറാണ് പ്രത്യേകത. കൈകൊണ്ടാണ് ഈ സില്‍ക് സാരി തുന്നിയെടുക്കുന്നത്.
ബോംകായി സാരി
ഒഡീഷതന്നെയാണ് ബോംകായി സാരികളുടേയും ജന്മദേശം. ഇക്കട്ട്, എംബ്രോയിഡറി ഡിസൈനുകളാണ് ഇതിന്റെ പ്രത്യേകത. സില്‍ക്ക്, കോട്ടണ്‍ തുണിത്തരങ്ങളില്‍ ആണ് ബോംകായി സാരി ഒരുക്കുന്നത്.
ബന്ധാനി സാരി
ഗുജറാത്തില്‍ നിന്നാണ് ഈ സാരികളുടെ വരവ്. നൂലിഴകളുടെ അടുപ്പവും നിറവും തമ്മിലുള്ള ബന്ധമാണ് പ്രത്യേകത. ബന്ധന് എന്ന വാക്കില്‍നിന്നാണ് ബന്ധാനി എന്ന പേരുവന്നതുതന്നെ. ഗുജറാത്തിലെ ഖാത്രി വിഭാഗമാണ് ബന്ധാനി സാരി നിര്‍മ്മാണത്തില്‍ പ്രശസ്തര്‍.
ബനാറസി പട്ട്
രാജകീയ പ്രൗഡി നല്‍കുന്നതാണ് ബനാറസി സാരികള്‍. സ്വര്‍ണ്ണവും വെള്ളിയും നിറങ്ങളിലുള്ള അലങ്കാരപ്പണികള്‍കൊണ്ട് സമ്പന്നമാണിത്. യഥാര്‍ത്ഥ സ്വര്‍ണ്ണം-വെള്ളി നൂലുകള്‍ ഉപയോഗിച്ചുകൊണ്ടാണ് ബനാറസി പട്ട് നിര്‍മ്മിക്കുന്നത്.
പോച്ചംപള്ളി സാരി
തെലുങ്കുദേശത്തുനിന്നാണ് പോച്ചംപള്ളി സാരിയുടെ വരവ്. കോട്ടണിലും സില്‍ക്കിലും പോച്ചംപള്ളി സാരി ലഭ്യമാണ്. ജ്യാമിതീയ ഇക്കട്ട് രൂപങ്ങളും നിരവധി അലങ്കാരപ്പണികളുമാണ് പോച്ചംപള്ളിയുടെ പ്രത്യേകത.
ഫുല്‍കാരി സാരി
പഞ്ചാബാണ് ഫൂല്കാരിയുടെ സ്വദേശം. പൂവ് എന്നര്‍ത്ഥമുള്ള ഫുല്, കരകൗശലം എന്നര്‍ത്ഥം വരുന്ന കാരി എന്നീ വാക്കുകള്‍ ചേര്‍ന്നതാണ് ഫുല്‍കാരി. പേര് സൂചിപ്പിക്കുന്നതുപോലെ പൂക്കളുടെ മനോഹാരിത നിറഞ്ഞുനില്‍ക്കുന്നതാണ് ഫുല്‍കാരി സാരി. കോട്ടണ്‍, ഖാദി തുണിത്തരങ്ങളിലാണ് സാരി നിര്‍മ്മിക്കുന്നത്.
ഛന്ദേരി സാരി
മധ്യപ്രദേശാണ് ഛന്ദേരി സാരിയുടെ ജന്മദേശം. മാര്‍ദ്ദവമാണ് സാരിയുടെ പ്രത്യേകത. കോട്ടണിലും പട്ടിലും ഇവ നിര്‍മ്മിക്കുന്നു. ഇങ്ങനെ സാരികളുടെ വൈവിധ്യങ്ങള്‍ അവസാനിക്കുന്നില്ല. സ്വന്തം സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നതേതെന്ന് കണ്ടെത്തി ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുകയേ വേണ്ടൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: