മുംബൈ: ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ജൂണ്‍ ഒന്നിന് ചൈനീസ് തായ്‌പേയിയുമായി ഏറ്റുമുട്ടും. മുംബൈ ഫുട്‌ബോള്‍ അരീനയിലാണ് മത്സരം.
ജൂണ്‍ രണ്ടിന് ന്യൂസിലന്‍ഡും കെനിയയും മാറ്റുരയ്‌ക്കും.എഎഫ്‌സി ഏഷ്യന്‍ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഈ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. എല്ലാ മത്സരങ്ങളും തത്സമയം സംപ്രേഷണം ചെയ്യും.
ഇന്ത്യന്‍ ടീമിന്റെ വളര്‍ച്ചയ്‌ക്ക് ഈ ടൂര്‍ണമെന്റ് സഹായകമാകും. ന്യൂസിലന്‍ഡ് ശക്തമായ ടീമാണ്. കെനിയയും ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഈ ആഫ്രിക്കന്‍ ടീം ഇന്ത്യക്ക് കടുത്ത വെല്ലുവിളിയാകുമെന്ന് ഇന്ത്യന്‍ കോച്ച് പറഞ്ഞു.
മത്സരക്രമം: ജൂണ്‍ 1 : ഇന്ത്യ- ചൈനീസ് തായ്‌പേയി, ജൂണ്‍ 2: കെനിയ- ന്യൂസിലന്‍ഡ്, ജൂണ്‍ 4: ഇ്ന്ത്യ- കെനിയ, ജൂണ്‍ 5: ചൈനീസ് തായ്‌പേയി- ന്യൂസിലന്‍ഡ്, ജൂണ്‍ 7: ഇന്ത്യ- ന്യൂസിലന്‍ഡ്. ജൂണ്‍ 8: കെനിയ- ചൈനീസ് തായ്‌പേയി. ജൂണ്‍ 10 : ഫൈനല്‍
















