ന്യൂദല്‍ഹി; മാര്‍ച്ച് 31ന് അവസാനിച്ച മൂന്നു മാസത്തില്‍ എസ്ബിഐയുടെ നഷ്ടം 7718 കോടി രൂപ. എസ്ബിഐക്ക് ഇത്രയും വലിയ നഷ്ടം ആദ്യമാണ്. 1285 കോടി നഷ്ടം വരുമെന്നായിരുന്നു ഇതുവരെയുള്ള വിലയിരുത്തല്‍. കിട്ടാക്കടം 10.35 ശതമാനത്തില്‍ നിന്ന് 10.91 ശതമാനമായി കൂടിയതാണ് ഒരു പ്രധാനകാരണം.
വായ്പ്പകള്‍ പുനസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അനവധി നിയമങ്ങള്‍ ഫെബ്രുവരിയില്‍ ആര്‍ബിഐ നീക്കിയിരുന്നു. ഇതാണ് കിട്ടാക്കട കണക്ക് വര്‍ദ്ധിക്കാന്‍ കാരണം. കിട്ടാക്കടങ്ങള്‍ക്കു വകയിരുത്തിയിരിക്കുന്ന തുക 17,760 കോടിയില്‍ നിന്ന് 24,080 കോടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: