കാസര്‍കോട്: കാംപ്കോ (സെന്‍ട്രല്‍ അരക്കനറ്റ് ആന്റ് കൊക്കോ മാര്‍ക്കറ്റിംഗ് ആന്റ് പ്രൊസസിംഗ് കോഓപ്പറേറ്റീവ് ലിമിറ്റഡ്) 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 1740 കോടി രൂപയുടെ വ്യാപാരം നടത്തി റിക്കാര്‍ഡ് തിരുത്തിയതായി പ്രസിഡണ്ട് എസ്.ആര് സതീഷ്ചന്ദ്ര. 45 വര്‍ഷത്തെ കര്‍ഷക സേവനത്തില്‍ ഇത് ചരിത്രനേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
1453.11 കോടി രൂപയുടെ 52,450.11 മെട്രിക് ടണ്‍ അടക്ക സംഭരിച്ചു. ഇതില്‍ 717.75 കോടി രൂപയുടെ 20.955.92 മെട്രിക് ടണ്‍ ചുവപ്പ് അടക്കയും 735.35 കോടി രൂപയുടെ 31,494.19 മെട്രിക് ടണ്‍ കൊട്ടടയ്ക്കയും ഉള്‍പ്പെടും. 1472.45 കോടി രൂപയുടെ 50,588.67 മെട്രിക് ടണ്‍ അടക്ക വിപണനം നടത്തി. 686.68 കോടി രൂപയുടെ 20,527.71 മെട്രിക് ടണ്‍ ചുവപ്പ് അടക്കയും 785.76 കോടി രുപയുടെ 30,060.95 മെട്രിക് ടണ്‍ കൊട്ടടയ്ക്കയും ഉള്‍പ്പെടും. ചോക്ലേറ്റ് ഫാക്ടറിയില്‍ 8,089 മെട്രിക്ക് ടണ്‍ ചോക്ലേറ്റ് ഉല്പാദിപ്പിച്ചു. 181 കോടി രുപയുടെ ചോക്ലേറ്റ് വിപണനത്തില്‍ 20 കോടി രുപയുടെ 1291 മെട്രിക് ടണ്‍ കയറ്റുമതിയും ഉള്‍പ്പെടും.
കേന്ദ്ര സര്‍ക്കാറിന്റെ വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ഫെഡറേഷന് ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്റെ മികച്ച കയറ്റുമതിക്കുള്ള മേഖല അവാര്‍ഡ് തുടര്‍ച്ചയായി നാലാം തവണയും കാംപ്കോയ്ക്ക് ലഭിച്ചിട്ടുണ്ട്. കര്‍ണാടക പുത്തൂര്‍ ചോക്ലേറ്റ് ഫാക്ടറിക്കുള്ളില്‍ 13 കോടി രൂപ ചെലവില്‍ നാല് നിലകളുള്ള പുതിയ കെട്ടിടം കഴിഞ്ഞ ജനുവരിയില്‍ കേന്ദ്ര വാണിജ്യ മന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. 17.52 കോടി രൂപയുടെ 3775.82 മെട്രിക് ടണ്‍ കൊക്കോ പച്ചക്കുരുവും 38.35 കോടി രൂപയുടെ കൊക്കോ ഉണക്ക കുരുവും സംഭരിച്ചു. 48.87 കോടി രൂപയുടെ 3898.29 മെട്രിക് റബ്ബര്‍ സംഭരണം നടത്തി.
കാംപ്കോ, ചോക്ലേറ്റ് കിയോസ്ക് വിപണന കേന്ദ്രം പുത്തൂരില്‍ ആരംഭിച്ചു. കാംപ്കോയുടെ 192 ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ 32 ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നു. ഒരു ലക്ഷത്തോളം കര്‍ഷകര്‍ അംഗങ്ങളായിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ വൈസ് പ്രസിഡണ്ട് ശങ്കര നാരായണ ഭട്ട് കണ്ടി ഗെ, ഡയറക്ടര്‍ കെ.സതീഷ് ചന്ദ്ര ഭണ്ഡാരി എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: