Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

കേരളത്തെ മറക്കേണ്ട, പക്ഷേ ഇനിയും വരാതിരിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2018, 11:41 am IST
in Special Article

കേരളത്തെ മറക്കില്ല,ഇനിയും വരും.ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ലാത്വിനിയന്‍ യുവതി ലീഗയുടെ സഹോദരി ഇലീസ് കേരളത്തില്‍ നിന്നും മടങ്ങുമ്പോള്‍ പറയുന്ന വാക്കുകളാണിത്. കൂടപ്പിറപ്പിനെ നഷ്ടപ്പെട്ടതിന്റെ വേദനയും അമര്‍ഷവും ഉള്ളില്‍ ഒതുക്കുമ്പോഴും വീണ്ടും കേരളത്തിലേക്കു വരുമെന്നു പറയുന്നത് അവരുടെ ഉന്നതമായ സംസ്‌ക്കാരംകൊണ്ടാവണം. പക്ഷേ നമുക്കവരോട് അനുതാപത്തോടെ പറയാവുന്നത് ഇത്രമാത്രം, ദയവു ചെയ്തു കേരളത്തിലേക്കിനി വരാതിരിക്കുക. അല്ലെങ്കില്‍ വരാനുള്ള അന്തരീക്ഷം ഇവിടെ ഒരുങ്ങുമ്പോള്‍ ഞങ്ങള്‍ പറയാം.അന്നു കൈനീട്ടി സ്വാഗതം ചെയ്യാം.

ലീഗയുടെ മരണം ഉയര്‍ത്തിയ ഞെട്ടലില്‍നിന്നും ഇനിയം കേരളം ഉണര്‍ന്നിട്ടില്ല. അതിക്രൂരമായി പീഡിപ്പിച്ചശേഷം ലീഗയെ കൊല്ലുകയായിരുന്നു. ഭാര്യയെ കാണാതായെന്ന് ലീഗയുടെ ഭര്‍ത്താവ് പരാതി പറയാത്ത സ്ഥലങ്ങളില്ല.ഒടുവില്‍ മുഖ്യമന്ത്രിയെ കാണാനും എത്തി. അനുവദിച്ചില്ല.അങ്ങനെ എല്ലാവാതിലും അടയുകമാത്രമല്ല പരിഹാസവും മര്‍ദനവുംകൂടി ഏല്‍ക്കേണ്ടിവന്നു ആ പാവത്തിന്.

ലീഗയെ കാണാനില്ലെന്നു കേട്ടപ്പോള്‍ തന്നെ കേരളത്തിന്റെ ഇന്നത്തെ പ്രത്യേക സാഹചര്യം അനുസരിച്ച് ഇങ്ങനെ സംഭവിക്കാമെന്ന് എല്ലാവരും ഭയപ്പെട്ടിരുന്നു. അതുതന്നെ നിര്‍ഭാഗ്യവശാല്‍ സംഭവിച്ചു. കേരളം ലോകത്തിനുമുന്നില്‍ തലകുനിച്ചുപോയ നിമിഷം!ലീഗയെ കാണാതായി ഒരുമാസം ആകാറായപ്പോഴാണ് കൊന്നു കെട്ടിത്തൂക്കിയ നിലയില്‍ അവരുടെ മൃതദേഹം കണ്ടെത്തിയത്. തക്കസമയം പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് ഈ ഗതി വരാതെ രക്ഷിക്കാമായിരുന്നു. ഈ ദാരുണ സംഭവത്തില്‍ മനുഷ്യപ്പറ്റില്ലാത്ത സര്‍ക്കാരും ആലസ്യം ആസ്തിയായ പോലീസും പ്രതിക്കൂട്ടില്‍ തന്നെയാണ്.

സഹോദരിയെ തേടിയുളള യാത്രയില്‍ ഒപ്പം നിന്നവരെയും സര്‍ക്കാരിനേയും തിരച്ചിലില്‍ സഹായിച്ചവരേയും നന്ദിയറിയിച്ചുമാണ് വീണ്ടും കേരളത്തിലേക്കു വരുമെന്ന്  ഇലിസ് പറഞ്ഞത്. സഹോദരി കൊല്ലപ്പെട്ടതിന്റെ ആഘാതം കുറക്കാന്‍ സഹായിച്ചത് കേരളത്തിന്റെ സ്‌നേഹമാണെന്നും ഇലീസ് ഓര്‍ത്തു. ലാത്വിനിയയില്‍ ജനിച്ചുവളര്‍ന്ന് കേരളത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും ആയുര്‍വേദ ചികിത്സയ്‌ക്കുമായി ഇവിടെ വന്ന ഒരു സ്ത്രീ കേവലം തെരുവു ക്രിമിനലുകളുടെ ക്രൂരമായ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട് ചാരമായി തിരിച്ചുപോകുകയെന്നത് നമ്മെ ഭയപ്പെടുത്തുന്നില്ലേ. വേദനിപ്പിക്കുന്നില്ലേ.കരയിപ്പിക്കുന്നില്ലേ.

കേരളം എന്നേ ക്രിമിനല്‍ സംസ്ഥാനമായി മാറിക്കഴിഞ്ഞു. മനുഷ്യനെ പാര്‍ട്ടിയായും അവന്റെ രക്തത്തിനു പാര്‍ട്ടിനിറവും ക്രിമിനലുകള്‍ക്കു ഓശാനപാടുകയും ചെയ്യുന്ന ഒരു സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇവിടെ ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലേ അല്‍ഭുതമുള്ളൂ. കേരളത്തില്‍  എപ്പോഴും ആര്‍ക്കും എന്തും സംഭവിക്കാംഎന്ന സ്ഥിതിയാണ്. ദൈവത്തിന്റെ സ്വന്തംനാടെന്ന വ്യാജപ്പേരില്‍ അറിയപ്പെടുന്ന കേരളം കൂടുതല്‍ ചെകുത്താന്‍ നാടായിക്കൊണ്ടിരിക്കുന്നു. ഇതില്‍നിന്നും രക്ഷപെടാനുള്ള വഴിയെന്താണെന്ന് ഓരോ കേരളീയനും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

Kerala

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

Kerala

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)
Kerala

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

Kerala

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

തൃശൂര്‍ സീറ്റിനെച്ചൊല്ലി എം.ടി. രമേശിനെ പ്രകോപിപ്പിക്കാന്‍ ചെന്ന മാധ്യമങ്ങള്‍ക്ക് കണക്കിന് കിട്ടി; തൃശൂരില്‍ പത്മജ എന്തുകൊണ്ടും യോഗ്യയെന്ന് രമേശ്

പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളിൽ വീടില്ലാത്തവർക്കെല്ലാം വീട്, എല്ലാ ഗോത്രജനങ്ങൾക്കും സർക്കാർ വക ഭൂമിയും പട്ടയവും:എൻഡിഎ

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.