കണ്ണൂര്‍: കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹൈസ്കൂളില്‍ ഏപ്രില്‍ 16 ന് ആരംഭിച്ച ദ്വീതിയ വര്‍ഷ സംഘശിക്ഷാ വര്‍ഗ്ഗ് സമാപിച്ചു. സമാപനം കുറിച്ചുകൊണ്ടുള്ള പൊതു പരിപാടിയില്‍ ആര്‍എസ്എസ് പ്രാന്ത സമ്പര്‍ക്ക് പ്രമുഖ് കെ.ബി. ശ്രീകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. റിട്ട. മിലിട്ടറി ക്യാപ്റ്റന്‍ കെ.ഗംഗാധരന് അധ്യക്ഷതവഹിച്ചു.
പ്രാന്തകാര്യവാഹ് പി ഗോപാലന് കുട്ടി മാസ്റ്റര്‍, കെ.എന്‍.നാരായണന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന കലോത്സവത്തില്‍ സോപാന സംഗീതത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച സി.എസ്. കൃഷ്ണനുണ്ണി സോപാന സംഗീതം ആലപിച്ചു.
കൂത്തുപറമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍നിന്നും ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ 57 വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. ക്യാമ്പിലെ ശിക്ഷാര്‍ത്ഥികളുടെ ശാരീരിക് പ്രദര്‍ശനവും ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: