കൊച്ചി: ഇന്ത്യയുടെ പ്രഥമ എയര്‍ലൈന്‍ കമ്പനിയായ ജെറ്റ് എയര്‍വേസ് സേവനത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നു. 1993 മെയ് അഞ്ചിന് മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്കു പറന്നാണ് ജെറ്റ് എയര്‍വേസിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
നാലുവിമാനങ്ങളുമായി സര്‍വീസ് ആരംഭിച്ച കമ്പനിക്ക് ഇന്ന് 119 വിമാനങ്ങളാണുള്ളത്. 450ല്‍ അധികം സര്‍വീസുകളും ഇന്ന് കമ്പനി നടത്തുന്നു. വിമാനത്തിന്റെ ഗ്രൗണ്ട് ഓഫീസുകളിലുള്പ്പടെ ആഗോളതലത്തില്‍ രജതജൂബിലി ആഘോഷിക്കുമെന്നും കമ്പനിയിലെ പതിനാറായിരത്തിലധികം ജീവനക്കാരുടെ പ്രയത്നത്തിന്റെ ഫലമാണ് വളര്‍ച്ചയ്ക്കു പിന്നിലെന്നും ജെറ്റ് എയര്‍വേസ് ഗ്രൂപ്പ് ചെയര്മാന് നരേഷ് ഗോയല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: