മുംബൈ: ഓഹരി വിപണികളുടെ പ്രവര്‍ത്തന സമയം കൂട്ടാന്‍ സെബിയുടെ അനുമതി. ഇനി രാവിലെ ഒമ്പത് മണി മുതല്‍ രാത്രി 11.55 വരെ ഓഹരിവിപണികള്‍ക്ക് പ്രവര്‍ത്തിക്കാം. അവധി വ്യാപാരത്തിനാണ് കൂടുതല്‍ സമയം അനുവദിച്ചിരിക്കുന്നത്. നിലവിലെ പ്രവര്‍ത്തന സമയം രാവിലെ 9.15 മുതല്‍ വൈകിട്ട് 3.30 വരെയായിരുന്നു.
പുതുക്കിയ സമയം ഒക്ടോബര്‍ ഒന്നു മുതല്‍ നിലവില്‍ വരും. സമയം കൂട്ടുന്ന കാര്യത്തില്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് തീരുമാനം എടുക്കാം. ഓഹരികളുടെ കൈമാറ്റത്തിനായുള്ള ധനകാര്യ സംവിധാനമാണ് ഓഹരി വിപണി. സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ ഓഹരി വിപണിയുടെ ഏറ്റവും ചലനാത്മകമായ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: