Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഒരേയൊരു ചക്രവർത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2018, 05:00 am IST
in Football

ലോകഫുട്‌ബോളിന്റെ സിംഹാസനത്തില്‍ ഒരു ചക്രവര്‍ത്തിയേ ഇരുന്നരുളിയിട്ടുള്ളൂ. അത് മറ്റാരുമല്ല, കാല്‍പ്പന്തുകളിയെ സ്വന്തം ജീവിതത്തേക്കാളേറെ സ്‌നേഹിക്കുന്ന ബ്രസീലിന്റെ സ്വന്തം പെലെയാണ്. പെലെയ്‌ക്ക് മുമ്പും ശേഷവും എന്നായിരുന്നു ഫുട്‌ബോള്‍ പ്രതിഭകളെ വിലയിരുത്തിയിരുന്നത്. എഡ്‌സണ്‍ അരാന്റസ് ഡൊ നാസിമെന്റോ എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. ബ്രസീലിനെ മൂന്ന് തവണ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച സൂപ്പര്‍താരമെന്ന ബഹുമതിയും പെലെക്ക് മാത്രം സ്വന്തമാണ്. 1958, 62, 70 ലോകകപ്പുകളിലാണ് പെലെ കരുത്തില്‍ ബ്രസീല്‍ ലോകകിരീടത്തില്‍ മുത്തമിട്ടത്. 

നിരവധി അപൂര്‍വതകള്‍ക്കും പെലെ അര്‍ഹനായിട്ടുണ്ട്. ഏറ്റവും പ്രായം കുറഞ്ഞ താരം, ഗോള്‍നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം, ഹാട്രിക് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം, ഫൈനലില്‍ ഗോള്‍ നേടിയ പ്രായംകുറഞ്ഞ താരം….ഇതില്‍ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതി അയര്‍ലന്‍ഡിന്റെ നോര്‍മന്‍ വൈറ്റ്ഷീല്‍ഡ് 1982-ല്‍ തിരുത്തി.

പെലെ എന്ന വിളിപ്പേര് വീണതിന് ഐതിഹ്യതുല്യമായ ഒരു കഥയുണ്ട്. ബ്രസീലിലെ ടെസ് കോര്‍കാസിലേയാണ് പെലെയുടെ ജന്മസ്ഥലം. ഇവിടുത്തെ ക്ലബ്ബായ വാസ്‌കോഡഗാമയുടെ ഗോളി ബിലെയുടെ ആരാധകനായിരുന്നു എഡ്‌സണ്‍.  കുട്ടിക്കാലത്ത് ബിലെ എന്നപേര്‍ തെറ്റിച്ച് പെലെ എന്നു ഉച്ചരിച്ച എഡ്‌സനെ സഹപാഠികള്‍ പെലെ എന്ന് കളിയാക്കി വിളിച്ചു. കളിപ്പേരിന്റെ പേരില്‍ സ്‌ക്കൂളില്‍ തന്റെ സഹപാഠികളുമായി എഡ്‌സണ്‍ അടിപിടി ഉണ്ടാക്കി. അടിപിടി മുറുകുംതോറും പെലെ എന്ന വിളിപ്പേര് ഉറച്ചു എന്ന് ആത്മകഥയില്‍ പെലെ പറഞ്ഞിട്ടുണ്ട്.

ഒരു പ്രാദേശിക ടൂര്‍ണമെന്റില്‍ കളി തുടങ്ങിയ പെലെയെ ബ്രസീലിന്റെ മുന്‍ താരമായ വാള്‍ഡമേര്‍ ബ്രിട്ടോ കണ്ടെത്തി. ഒരു വര്‍ഷത്തിനുള്ളില്‍ സാന്റോസിന്റെ സീനിയര്‍ ടീമിലേക്ക് പെലെ എത്തി. പെലെയെ കണ്ടെത്തിയ വാള്‍ഡമേര്‍ ബ്രിട്ടോ, സാന്റോസ് ഡയറക്ടറോട് പറഞ്ഞത് പെലെ ഫുട്‌ബോള്‍ ലോകം കീഴടക്കുമെന്നാണ്. പതിനാറാം വയസില്‍ സാന്റോസിനു വേണ്ടി ലീഗിലെ ഏറ്റവും വലിയ ഗോള്‍ നേട്ടക്കാരനായി. അതേ സീസണില്‍ തന്നെ ബ്രസീല്‍ ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1957-ല്‍ അര്‍ജന്റീനക്കെതിരായാണ് ബ്രസീലിന് വേണ്ടി ആദ്യമായി ദേശീയ ജേഴ്‌സി അണിഞ്ഞത്. ഈ മത്സരത്തില്‍ പെലെ ഗോള്‍ േനടിയെങ്കിലും ടീം തോറ്റു.

പതിനേഴാം വയസില്‍, 1958-ലെ ലോകകപ്പ് ടീമില്‍ പെലെ കളിച്ചു. ആദ്യ മത്സരം യുഎസ്എസ്ആറിനെതിരെ. ഇതോടെ ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായി പെലെ. എന്നാല്‍ പെലെയുടെ ലോകകപ്പിലെ ആദ്യ ഗോള്‍ പിറന്നത് ക്വാര്‍ട്ടര്‍ ഫൈനലില്‍ വെയില്‍സിനെതിരെ. 17 വയസ്സും 239 ദിവസവുമായിരുന്നു അപ്പോള്‍ പ്രായം. സെമി ഫൈനലില്‍ പെലെയുടെ ഹാട്രിക്കിന്റെ ബലത്തിലാണ് ബ്രസീല്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചത്. ലോകകപ്പ് ചരിത്രത്തില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. ഫൈനലില്‍ ബ്രസീല്‍ ആതിഥേയരായ സ്വീഡനെ 5-2 ന് തോല്‍പ്പിച്ചു. ഇതിലും പെലെയുടെ ബൂട്ടില്‍ നിന്ന് പിറന്നത് എണ്ണം പറഞ്ഞ രണ്ടെണ്ണം. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ പെലെ തലകറങ്ങി ഗ്രൗണ്ടില്‍ വീണു. മെഡിക്കല്‍ പരിചരണത്തിനു ശേഷം ട്രോഫി ഏറ്റുവാങ്ങുമ്പോള്‍ നിറകണ്ണുകളോടെ ഓടി എത്തി. ടൂര്‍ണമെന്റില്‍ ആറ് ഗോളുകള്‍ അടിച്ച പെലെ ടോപ് സ്‌കോററായ ഫ്രാന്‍സിന്റെ ജസ്റ്റിന്‍ ഫൊണ്ടേന്റെ പിന്നില്‍ രണ്ടാമന്‍. ഈ ലോകകപ്പിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള അവാര്‍ഡും രണ്ടാമത്തെ ടോപ്‌സ്‌കോറര്‍ക്കും കളിക്കാരനുമുള്ള സില്‍വര്‍ പന്തും ഷൂസും പെലെക്ക് സ്വന്തം.

1962ലെ ലോകകപ്പില്‍ ബ്രസീലിന്റെ പ്രധാന കളിക്കാരനായി പെലെ.  ചെക്കോസ്ലോവാക്യയ്‌ക്കെതിരായ  മത്സരത്തില്‍ കാലിനു കടുത്ത പരിക്കേറ്റു. പിന്നീട് ആ ലോകകപ്പില്‍ കളിച്ചില്ല. ഗരിഞ്ചയുടെയും വാവായുടെയും തോളിലേറി ബ്രസീല്‍ വീണ്ടും കിരീടമണിഞ്ഞു.

1966-ലെ ലോകകപ്പ് പെലേയ്‌ക്ക് ഒരു ദുഃസ്വപ്‌നമായിരുന്നു. ആദ്യകളി ബള്‍ഗേറിയയുമായി. പെലെ ഗോളടിച്ചു. പിന്നീട് ഹംഗറിയുമായി കളി. ഫൗളുകളുടെ പ്രളയമായിരുന്ന കളിയില്‍, ഹംഗറി ബ്രസീലിനെ തോല്‍പ്പിച്ചു. ബ്രസീല്‍ ലോകകപ്പില്‍ നിന്നും പുറത്ത്. ചവിട്ടിത്തോല്‍പ്പിച്ചു എന്ന് പറയുന്നതാവും ശരി. താനിനി ലോകകപ്പിനില്ല എന്ന് പെലെ പറഞ്ഞു. 1970ലെ ലോകകപ്പിന് മുന്നോടിയായി ബ്രസീലിയന്‍ ജനതയുടേയും പ്രസിഡന്റിന്റേയും ആവശ്യപ്രകാരം പെലെ വീണ്ടും ടീമിലേക്ക് തിരിച്ചുവന്നു. ലോകം കണ്ട ഏറ്റവും നല്ല ടീം. പെലെ, റിവാലിനോ, ജെര്‍സിഞ്ഞോ, ജേഴ്‌സണ്‍, ടോസ്റ്റാവോ, കാര്‍ലോസ് ആല്‍വര്‍ട്ടോ എന്നിവര്‍ അടങ്ങുന്ന ടീം-പ്രഹരശേഷി കൊണ്ട് ഗോള്‍കീപ്പര്‍ ഒരാഭരണം എന്നു മാത്രം കരുതുന്ന ടീം. ഈ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോളും പെലേക്ക് സ്വന്തം.

1957ല്‍ ദേശീയ ടീമിന് വേണ്ടി അരങ്ങേറിയ പെലെ 14 വര്‍ഷം കളിച്ചു. 92 മത്സരങ്ങളില്‍ നിന്ന് 77 ഗോളുകളും അടിച്ചുകൂട്ടി. 1956 മുതല്‍ 74 വരെ സാന്റോസിന് വേണ്ടി 638 മത്സരങ്ങളില്‍ നിന്ന് 619 ഗോളുകളാണ് ലോക ഫുട്‌ബോളില്‍ പത്താം നമ്പര്‍ ജേഴ്‌സിയെ അനശ്വരമാക്കിയ പെലെ അടിച്ചുകൂട്ടിയത്. തന്റെ കരിയറില്‍ 1363 കളികളില്‍ നിന്നായി പെലെ അടിച്ചത് 1281 ഗോളുകള്‍. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജനങ്ങളുടെ ഊര്‍ജ്ജസുരക്ഷയ്‌ക്ക് ജീവന്‍ പണയം വെച്ച് നാവികസേന, ഹോര്‍മുസ് കടന്നു വരുന്ന എല്‍പിജി ടാങ്കറുകള്‍ക്ക് സര്‍വ്വസന്നാഹങ്ങളോടെ അകമ്പടി

Kerala

മാവോയിസ്റ്റ് തടവുകാരന്‍ രൂപേഷ് ജയില്‍ മോചിതനായി; മോചനം 11 വര്‍ഷത്തിനുശേഷം

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

Kerala

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.