Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സലാം സലാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2018, 04:30 am IST
in Football

ലണ്ടന്‍: കളം നിറഞ്ഞുകളിച്ച ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സാലായുടെ ചിറകിലേറി ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് സെമിയിലെ ആദ്യ കടമ്പ കടന്നു. ആന്‍ഫീല്‍ഡില്‍ റോമയ്‌ക്കെതിരെ ആദ്യപാദ സെമിയില്‍ ലിവര്‍പൂള്‍ രണ്ടിനെതിരെ അഞ്ചു ഗോളിന്റെ വമ്പന്‍ വിജയം നേടി. ഇതോടെ പത്ത് വര്‍ഷത്തിനുശേഷം ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരാട്ടത്തിലേക്ക് കടന്നുവരാനുള്ള ലിവര്‍പൂളിന്റെ മോഹങ്ങള്‍ക്ക് ചിറകുമുളച്ചു. അടുത്തമാസം മൂന്നിന് അരങ്ങേറുന്ന രണ്ടാം പാദത്തില്‍ വന്‍ മാര്‍ജിന് തോല്‍ക്കാതിരുന്നാല്‍ ലിവര്‍പൂളിന് ഫൈനല്‍ ഉറപ്പിക്കാം.

ഈ വര്‍ഷത്തെ മികച്ച കളിക്കാരുള്ള പിഎഫ്എ അവാര്‍ഡ് കരസ്ഥമാക്കിയ മുഹമ്മദ് സാലായാണ് ലിവര്‍പൂളിന്റെ വിജയശില്‍പ്പി. രണ്ട് ഗോള്‍ നേടുകയും രണ്ട് ഗോളിന് വഴിയൊരുക്കുകയും ചെയ്ത സാലാ മത്സരത്തിലുടനീളം മികച്ച പോരാട്ടാണ് പുറത്തെടുത്തത്. രണ്ട് ഗോള്‍ നേടിയതോടെ സാലാക്ക് ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ പത്ത് ഗോളായി. ഇതോടെ ഒരു സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ലിവര്‍പൂള്‍ താരമായി സാലാ.

സാലാക്ക് പുറമെ റോബര്‍ട്ടോ ഫിര്‍മിനോയും രണ്ട് ഗോള്‍ നേടി. ഒരുഗോള്‍ സാദിയോ മാനെയുടെ വകയായിരുന്നു. അവസാന നിമിഷങ്ങളില്‍ തകര്‍ത്തുകളിച്ച റോമ രണ്ട് ഗോള്‍ മടക്കി. ഡെക്കോയും പെറോട്ടിയുമാണ് റോമക്കായി സ്‌കോര്‍ ചെയ്തത്. തുടക്കത്തില്‍ റോമയുടെ പടയോട്ടമാണ് കണ്ടത്. ലിവര്‍പൂളിന്റെ നീക്കങ്ങളുടെ മുനയൊടിച്ച റോമ അവരുടെ ഗോളി ലോറിസിനെ പലതവണ പരീക്ഷിക്കുകയും ചെയ്തു. അലക്‌സാണ്ടര്‍ കൊളാരോവിന്റെ ഒന്നാന്തരം ക്രോസ് ബാറിന് തഴുകി പുറത്തേക്ക് പറന്നു.

അലക്‌സ് ഒക്‌സ്‌ലേഡ് ചേമ്പര്‍ലെയിന്‍ പതിനേഴാം മിനിറ്റില്‍ പരിക്കേറ്റ് പുറത്തായതോടെ ലിവര്‍പൂള്‍ പെട്ടെന്ന് ഒത്തിണങ്ങി. പിന്നീട് റോമയ്‌ക്ക് പിടിപ്പത് പണിയായി. നിരന്തരം ലിവര്‍പൂള്‍ താരങ്ങള്‍ റോമയുടെ ഗോള്‍ മുഖത്ത് കയറിയിറങ്ങി. സാദിയോ മാനെ രണ്ട് തവണ ഗോള്‍ മുഖത്ത് ഭീഷണിയുയര്‍ത്തി. രണ്ട് തകര്‍പ്പനടികള്‍ നേരിയ വ്യത്യാസത്തിന് പുറത്തേക്ക് പോയി.

ലിവര്‍പൂളിന്റെ നിരന്തരമായ നീക്കങ്ങള്‍ക്ക് 35-ാം മിനിറ്റില്‍ ഫലം കണ്ടു. സാദിയോ മാനെയുടെ ഷോട്ട് റോമ ഗോളിയെ മറികടന്ന് പോസ്റ്റില്‍ കയറി. നിമിഷങ്ങള്‍ക്കകം ഡീജന്‍ ലോവേണിന് ലീഡുയര്‍ത്താന്‍ അവസരം കിട്ടി. ബോക്‌സിനകത്ത് നിന്നുളള ഡീജന്റെ ഹെഡര്‍ ക്രോസ്ബാറില്‍ തട്ടി തെറിച്ചു.ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ മുഹമ്മദ് സാലാ ഗോള്‍ നേടി. റോമ ഗോളി അലിസണിന്റെ തലയ്‌ക്ക് മുകളിലൂടെ പന്ത് വലയില്‍ കയറുകയായിരുന്നു. ഇടവേളയ്‌ക്ക് ലിവര്‍പൂള്‍ 2-0 ന് മുന്നില്‍ നിന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിലും ലിവര്‍പൂളിന്റെ തേരോട്ടമായിരുന്നു. പതിനൊന്ന് മിനിറ്റുകള്‍ക്കുള്ളില്‍ അവര്‍ മൂന്നാം ഗോള്‍ കുറിച്ചു. മുഹമ്മദ് സാലാ നല്‍കിയ പാസ് സാദിയോ മാനെ ഗോളിലേക്ക് തിരിച്ചുവിട്ടു.അഞ്ചു മിനിറ്റുകള്‍ക്ക് ശേഷം സാലാ വീണ്ടും അവസരമൊരുക്കി. അവസരം മുതലാക്കി ഫിര്‍മിനോ ലിവര്‍പൂളിന്റെ നാലാം ഗോള്‍ നേടി. 68-ാം മിനിറ്റില്‍ ഫിര്‍മിനോ വീണ്ടും വലകുലുക്കി. ജെയിംസ് മില്‍നര്‍ ഉയര്‍ത്തിക്കൊടുത്ത കോര്‍ണര്‍ കിക്കില്‍ ചാടി തലവെച്ചാണ് ഫിര്‍മിനോ തന്റെ രണ്ടാം ഗോള്‍ കുറിച്ചത്. ഇതോടെ ലിവര്‍പൂള്‍ 5-0 ന് മുന്നിലായി.

തുടര്‍ന്ന് കോച്ച് ക്ലോപ്പ്, മുഹമ്മദ് സാലയെ പിന്‍വലിച്ചു. ഇതോടെ ഉയിര്‍ത്തെഴുന്നേറ്റ റോമ 81-ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി. എഡിന്‍ ഡീക്കോയാണ് സ്‌കോര്‍ ചെയ്തത്. നാലു മിനിറ്റുകള്‍ക്കുശേഷം അവര്‍ രണ്ടാം ഗോളും കുറിച്ചു. ഗോള്‍ മുഖത്ത്‌വച്ച് പന്ത് മില്‍നറുടെ കൈയില്‍ തട്ടിയതിന് വിധിച്ച പെനാല്‍റ്റി റോമയുടെ ഡീഗോ പെറോട്ടി അനായാസം ഗോളാക്കി. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ സെമിഫൈനലില്‍ അഞ്ചുഗോളടിച്ച് വിജയിക്കുന്ന രണ്ടാമത്തെ ടീമാണ് ലിവര്‍പൂള്‍. 1995 ല്‍ ബയേണിനെതിരെ അയാക്‌സ് 5-2 ന് വിജയിച്ചിട്ടുണ്ട്.

റൊണാള്‍ഡോയെയും മെസ്സിയെയും പിന്നിലാക്കി

ലണ്ടന്‍: ലിവര്‍പൂളിന്റെ മുന്നേറ്റ നിരക്കാരന്‍ മുഹമ്മദ് സാലാ ക്രിസ്റ്റിയനോ റൊണാള്‍ഡോയേയും ലയണല്‍ മെസിയേയും മറികടന്ന് യൂറോപ്പിലെ ടോപ്പ് സ്‌കോററായി. റോമക്കെതിരായ ചാമ്പ്യന്‍സ് ലീഗ് ഒന്നാം പാദ സെമിയില്‍ രണ്ട് ഗോള്‍ നേടിയതോടെയാണ് സാലാ മുന്നിലെത്തിയത്. ഈ സീസണില്‍ നടന്ന മത്സരങ്ങളില്‍ സാലായ്‌ക്ക് 43 ഗോളായി. റയല്‍ മാഡ്രിഡിന്റെ റൊണാള്‍ഡോയെക്കാള്‍ ഒരു ഗോളിന് മുന്നിലാണ് സാലാ. റൊണാള്‍ഡോ ഇതുവരെ 42 ഗോളുകള്‍ നേടിയിട്ടുണ്ട്. ബാഴ്‌സലോണയുടെ ലയണല്‍ മെസിയാണ് മൂന്നാം സ്ഥാനത്ത് -40 ഗോള്‍.

സാലായുടെ ഗോളടി തുടര്‍ന്നാല്‍ ലോകത്തെ മികച്ച കളിക്കാരനുള്ള ഫിഫയുടെ ബാലണ്‍ ഡി ഓര്‍ പുരസ്‌ക്കാരം ലഭിച്ചേക്കും. ഇരുപത്തിയഞ്ചുകാരനായ സാലാ  38 മത്സരങ്ങളില്‍ 31 ഗോളുകള്‍ നേടി പ്രീമിയര്‍ ലീഗില്‍ റെക്കോഡിനൊപ്പം എത്തി. കെവിന്‍ ഡി ബ്രൂയന്‍, ലിറോയ് സാനെ, ഡേവിഡ് സില്‍വ എന്നിവരെ പിന്തള്ളി സാലാ അടുത്തിടെ പിഎഫ്എ പ്ലേയര്‍ ഓഫ് ഇയര്‍ അവാര്‍ഡ് നേടിയിരുന്നു. റോമയില്‍ നിന്നാണ് സാലാ ലിവര്‍പൂളിലെത്തിയത്.

റഷ്യയിലെ ലോകകപ്പിലും സാലായുടെ മാന്ത്രിക പ്രകടനം കാണാം. ഇരുപത്തിയെട്ടു വര്‍ഷത്തിനുശേഷം ഇതാദ്യമായി സാലായുടെ ഈജിപ്ത് ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. ലോകകപ്പില്‍ ഗ്രൂപ്പ് എ യിലാണ് ഈജിപ്ത് മത്സരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

Kerala

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

Kerala

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

Kerala

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

World

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.