ആലപ്പുഴ: ദേശീയപാത മുപ്പതര മീറ്ററില്‍ ഉടന്‍ നിര്‍മ്മാണം ആരംഭിക്കണമെന്നും അന്യായമായ് വ്യാപാരികളെ കുടിയൊഴിപ്പിക്കാന്‍ വന്നാല്‍ കേരളത്തില്‍ രണ്ടാം വിമോചന സമരത്തിന് ആരംഭം കുറിക്കേണ്ടി വരുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര.
നാല്‍പത് വര്‍ഷങ്ങള്‍മുമ്പ് ഏറ്റെടുത്ത ഭുമി തരിശായി കിടക്കുകയും ആ സ്ഥലത്ത് നാല് വരിപ്പാത സുഗമമായി പണിയാം എന്നിരിക്കെ വീണ്ടും സ്ഥലം ഏറ്റെടുത്ത് വ്യാപാരികളെ കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കളക്‌ട്രേറ്റ് തൊഴില്‍ സംരക്ഷണ മാര്‍ച്ച് ഉത്ഘാടനം ചെയ്യുകയായിരുന്നു രാജു അപ്‌സര.
ജില്ലാ ജനറല്‍ സെക്രട്ടറി വി.സബില്‍രാജ് അദ്ധ്യക്ഷനായി. നേതാക്കളായ കെ.എസ്.മുഹമ്മദ്, പ്രതാപന്‍ സൂര്യാലയം, വര്‍ഗ്ഗീസ് വല്ലാക്കല്‍, വി.സി.ഉദയകമാര്‍, ആര്‍.സുഭാഷ്, സജു പാര്‍ത്ഥസാരഥി, ബാബുജിജയ്ഹിന്ദ്, പി.സി.ഗോപാലകൃഷ്ണന്‍, തോമസ് കണ്ടഞ്ചേരി മുജീബ് റഹ്മാന്‍, എ.കെ.ഷംസുദ്ദീന്‍, മുഹമ്മദ് നജീബ്, ഐ.ഹലീല്‍, വേണുഗോപാലക്കുറുപ്പ്, രക്ഷാധികാരി അശോകപ്പണിക്കര്‍, സുനീര്‍ ഇസ്മയില്‍, നസീര്‍ പുന്നക്കല്‍, ഹരിനാരായണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















