Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മരുഭൂമിയാക്കപ്പെടുന്ന കേരളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2018, 02:20 am IST
in Vicharam

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ വളവുകളില്ലാതെ 510 കിലോമീറ്റര്‍ അതിവേഗ ഇരട്ടപ്പാത 60 മാസംകൊണ്ട് പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയിരിക്കുന്നു എന്ന വാര്‍ത്തയാണ് ഈ കത്തിനാധാരം. ഈ പദ്ധതി നടപ്പാകുന്നതോടെ കേരളത്തിന്റെ തെക്ക്-വടക്ക് മറികടക്കാന്‍ നാലു മണിക്കൂര്‍ മതിയാകുമത്രേ. ഈ റെയില്‍പ്പാതയ്‌ക്കുവേണ്ടി പത്ത് ജില്ലകളില്‍നിന്നായി 3000 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. ഈ പദ്ധതിയുടെ മൊത്തം ചെലവ് 46769 കോടി രൂപയാണ്. ഈ തുക വിദേശവായ്‌പ എടുത്താണ് സംഘടിപ്പിക്കുന്നത്. ഇനിയും കുടിയിറക്ക് നോട്ടീസ് കിട്ടുമ്പോഴേ നാട്ടുകാര്‍ വിവരമറിയുകയുള്ളൂ.

കഴിഞ്ഞ കുറേ ദിവസങ്ങളായി നിര്‍ദ്ദിഷ്ട ദേശീയപാതാ വികസനത്തിനായി കുടിയിറക്ക് നടത്തുന്നതിന്റെ വാര്‍ത്തകള്‍ കേട്ടുവരികയാണ്. റോഡുനിര്‍മ്മാണ കമ്പനിക്കുവേണ്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പോലീസും പട്ടാളവുമെല്ലാം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിട്ടുള്ളതായി അറിയുന്നു. കുടിയിറക്കപ്പെടുന്നവരുടെ അതിജീവനത്തിനായുള്ള സമരത്തെ സര്‍ക്കാര്‍ ഉരുക്കുമുഷ്ടികൊണ്ട് നേരിടുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം സര്‍ക്കാര്‍ പാവങ്ങള്‍ക്കൊപ്പമല്ല എന്നതുതന്നെ.

‘വികസന’ത്തിന്റെ പേരില്‍ കുന്നും മലയും ഇടിച്ചുനിരത്തിയും തണ്ണീര്‍ത്തടങ്ങള്‍ നികത്തിയും കേരളത്തിന്റെ ഭാവിയെ ദോഷകരമായി ബാധിക്കുന്ന ഈ രണ്ട് പദ്ധതികളും കൂടാതെ മറ്റൊരു പദ്ധതിയും സര്‍ക്കാര്‍ തയ്യാറാക്കിവരുന്നതായി അറിയുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 590 കിലോമീറ്റര്‍ നീളത്തില്‍ ഹരിത ഇടനാഴി നിര്‍മ്മിക്കുക എന്നതാണ് പുതിയ പദ്ധതി. ഇതിനുവേണ്ടി 24040 കുടുംബങ്ങളെയാണത്രേ കുടിയൊഴിപ്പിക്കേണ്ടിവരിക.

കേരളത്തെ പണയംവച്ചുകൊണ്ടുള്ള ഇത്തരം ‘അതിവേഗ വികസനം’ ആര്‍ക്കുവേണ്ടിയാണ്. കേരളത്തിലെ അതിസമ്പന്നരായ ചുരുക്കം ചിലരുടെ സുഖയാത്രയ്‌ക്കുവേണ്ടിയാണ് ലക്ഷക്കണക്കിന് ആളുകളെ തെരുവാധാരമാക്കുന്നത്. കിഴക്കന്‍ മലകളിലെ കുട്ടികള്‍ ജീപ്പ്‌റോഡുപോലുമില്ലാത്തതുകൊണ്ട് കാട്ടുവഴിയേ എട്ടും പത്തും മൈല്‍ നടന്നാണ് സ്‌കൂളില്‍ പോകുന്നത്. അട്ടപ്പാടിയിലേയും മറ്റും വനവാസി കോളനികളില്‍ പട്ടിണിമരണങ്ങള്‍ സംഭവിക്കുന്നു. അങ്ങനെയുള്ള ദരിദ്രനാട്ടിലാണ് സമ്പന്നരാജ്യങ്ങളില്‍പ്പോലുമില്ലാത്ത ഇടനാഴികള്‍ പണിയുന്നത്. എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ വികസനവിരുദ്ധരായി സര്‍ക്കാര്‍ മുദ്രകുത്തുന്നു; അടിച്ചമര്‍ത്തുന്നു. നീറോയുടെ വീണവായന- അല്ലാതൊന്നും പറയാനില്ല.

വി.എസ്. ബാലകൃഷ്ണപിള്ള, 

മണക്കാട്, തൊടുപുഴ

ഇടതുസര്‍ക്കാരും പണഭക്തരും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആയിരം രൂപയ്‌ക്ക് പ്രതേ്യക ദര്‍ശനം അനുവദിക്കുന്നത് ഭക്തരെ അവഹേൡക്കുന്നതിന് തുല്യമാണ്. ശബരിമലയില്‍ പരീക്ഷിച്ച, സര്‍ക്കാരിന്റെ ഖജനാവ് പോഷിപ്പിക്കാനുള്ള  ഈ നയം  കേരളത്തിലെ തിരക്കുള്ള മറ്റ് ക്ഷേത്രങ്ങളിലും വ്യാപിപ്പിക്കുന്നതിന്റെ തെളിവാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലും ‘പണഭക്ത ദര്‍ശനം’- വിപുലപ്പെടുത്തുന്നത്. 

ഖജനാവിന്റെ വരുമാനം ഉയര്‍ത്താനും സര്‍ക്കാരിനെ സാമ്പത്തികനഷ്ടത്തില്‍നിന്ന് കരകയറ്റാനുമുള്ള  കുറുക്കുവഴി മാത്രമാണിത്. ഗുരുവായൂരപ്പന് പണക്കാരനേക്കാളും പാവപ്പെട്ടവനാണ് പ്രധാനപ്പെട്ടതെന്ന് ഇടതുപക്ഷ സഹയാത്രികര്‍ക്കും അധികാരത്തിലിരിക്കുന്നവര്‍ക്കും അറിയില്ലെങ്കില്‍ ശ്രീകൃഷ്ണ-കുചേല സ്‌നേഹബന്ധത്തിന്റെ കഥ ഒരുതവണയെങ്കിലും വായിച്ചുനോക്കണം.

ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കുമെന്ന് പ്രചരിപ്പിച്ചവര്‍ പണത്തിനുവേണ്ടി മാത്രമാണ് ഇപ്പോള്‍ കാണിക്കുന്ന പരിഷ്‌ക്കാരങ്ങളെന്ന് ഏത് ഭക്തര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. പണമുള്ളവന് എല്ലാം ആദ്യം എന്നത് സവര്‍ണ്ണാധിപത്യത്തിന് പരവതാനി വിരിക്കുന്നതിനു തുല്യം. പാവപ്പെട്ടവന്റെ സര്‍ക്കാര്‍, ക്ഷേത്രങ്ങളില്‍ പാവപ്പെട്ടവനെഭക്തിയുടെ മറവില്‍ വേര്‍തിരിച്ച് പരിഹസിക്കുന്ന കാഴ്ച കണ്ട് നാളെ ഇടതുസഹയാത്രികര്‍ കവിതയെഴുതും. അങ്ങനെ ഹിന്ദുവിനെ അവിടെയും പരിഹസിച്ച് സംസ്‌കൃതിയുടെ അടിവേര് ഇളക്കാമെന്ന വ്യാമോഹവും ഇതിന്റെ രഹസ്യ അജണ്ടതന്നെ.

സര്‍ക്കാരിന് പണം ലഭിക്കുന്ന ശക്തമായ മൂന്ന് സ്രോതസ്സുകളാണുള്ളത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മദ്യം. പിന്നീട് വരുന്നത് േലാട്ടറിയും ദേവസ്വവുമാണ്. ഈ മൂന്ന് ഉറവിടങ്ങളില്‍നിന്നും പരമാവധി പണം സ്വരൂപിക്കാനുള്ള തത്രപ്പാടിലാണ് ഇടതുപക്ഷ സര്‍ക്കാര്‍.

ക്ഷേത്രങ്ങളില്‍ പണത്തിന്റെ പേരില്‍ വിഭജനം നടത്തുന്നത് ഒരര്‍ത്ഥത്തില്‍, ജാതീയത തിരിച്ചുകൊണ്ടുവരുന്നതിനുള്ള നീക്കമായി കാണുന്നതില്‍ തെറ്റില്ല.

കെ.എം. രാജേഷ് ഗോപാല്‍, കണ്ണൂര്‍

എന്തിനീ വിവേചനം?

ഭക്തരെ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് സമ്പന്നര്‍ക്ക് പ്രത്യേക സൗകര്യമൊരുക്കിക്കൊടുക്കുന്ന ഇപ്പോഴത്തെ ഏര്‍പ്പാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഭഗവാന് ധനവാനും ദരിദ്രനുമെല്ലാം ഒരുപോലെതന്നെ. ഭഗവാന്റെ സതീര്‍ത്ഥ്യനായ കുചേലനെ മറക്കരുത്! ഈ വിവേചനം മാപ്പര്‍ഹിക്കുന്നതല്ല. ഭഗവാന്‍ പൊറുക്കില്ല!

എം. ശ്രീധരന്‍, വരവൂര്‍, തൃശൂര്‍

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

Alappuzha

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

Kerala

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

പുതിയ വാര്‍ത്തകള്‍

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്

തമിഴ്‌നാട്ടില്‍ എന്‍ഡിഎയെന്ന് സിഎന്‍എന്‍ ന്യൂസ് വോട്ട് ട്രാക്കര്‍ സര്‍വേ

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

ആസാമിലെ ഹൈലകണ്ടിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

കോണ്‍ഗ്രസ് ആസാമിനെ അനധികൃത കുടിയേറ്റത്തിനുള്ള കവാടമാക്കി മാറ്റി: അമിത് ഷാ

ഇൻസ്റ്റഗ്രാമിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.