Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

വര്‍ണ്ണങ്ങള്‍ വിരിയിച്ച ഗായത്രിയുടെ ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2018, 02:10 am IST
in Lifestyle

ഗായത്രി ദേവിയുടെ ഒരു ദിനം ആരംഭിക്കുന്നത് വരയില്‍ നിന്നാണ്. വരകള്‍ക്കും വര്‍ണ്ണങ്ങള്‍ക്കും ഇടയില്‍ നില്‍ക്കുമ്പോഴും  ഗ്രായത്രി ഭാര്യയുടേയും അമ്മയുടേയും മകളുടേയും അദ്ധ്യാപികയുടേയും ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിറവേറ്റുന്നു.  എങ്ങനെ ഇത്രയും കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നു എന്ന ചോദ്യത്തിന് ചെറുചിരിയോടെ നിഷ്‌കളങ്കമായ ഉത്തരം-”എല്ലാം ഈശ്വരന്റെ അനുഗ്രഹം”. കോട്ടയം തിരുനക്കര ശാസ്താ നിലയത്തില്‍ ഗായത്രിയുടെ ഒരു പകലാണ് തിരക്കില്‍ അലിഞ്ഞുചേരുന്നത്. 

സംഗീതത്തില്‍ ബിരുദവും, സംസ്‌കൃതത്തില്‍ ബിരുദാനന്തര ബിരുദവുമുള്ള ഗായത്രി 2004-ലാണ് വരയിലേക്ക് ചുവടുമാറുന്നത്. ആദ്യം അഭ്യസിച്ചത് ഫാബ്രിക്ക് പെയിന്റിങ്ങാണ്. റീനാ മാര്‍ട്ടിന്‍നാണ് ഗുരു. പിന്നീടാണ് ചുവര്‍ ചിത്രത്തിലേക്ക് തിരിഞ്ഞത്. നാല് ഗുരുക്കന്മാരുടെ ശിക്ഷണത്തില്‍ വിദ്യ അഭ്യസിച്ചു. തിരുവനന്തപുരം സ്വദേശി അജിത്കുമാറില്‍ നിന്നാണ് ചുവര്‍ ചിത്രകലയുടെ സാധ്യത മനസ്സിലാക്കിയത്. വലുതും ചെറുതുമായ കാന്‍വാസുകളില്‍ ജീവനും ജീവിതവും ഇതിഹാസ കഥാപാത്രങ്ങളും പ്രകൃതിയും എല്ലാം ഗായത്രിയുടെ വിരല്‍ത്തുമ്പിലൂടെ ചിത്രങ്ങളായി രൂപാന്തരം പ്രാപിക്കുന്നു. 

ആഡംബര ഹോട്ടലുകളിലും പുതിയ വീടുകളിലും ഇന്ന് ചുവര്‍ ചിത്രം ഒരു അവശ്യഘടകമാണ്. ഒരു ചതുരശ്ര അടിക്ക് 2,500 രൂപയാണ് വില. ഇത് കൂടാതെ നെറ്റിപ്പട്ട നിര്‍മ്മാണവും ഗായത്രിക്കുണ്ട്. നെറ്റിപ്പട്ടത്തിനും ആവശ്യക്കാരേറെയാണ്. വിവിധ വിലയില്‍ വിവിധ അളവില്‍ നെറ്റിപ്പട്ടം നിര്‍മ്മിച്ചുനല്‍കുന്നു. ചെറിയ മുത്തുകള്‍ അതിസൂക്ഷ്മമായി ഘടിപ്പിക്കുന്നത് ശ്രമകരമാണ്. വളരെ ക്ഷമയോടെ ചെയ്യേണ്ട ജോലിയാണിത്. പത്തോളം സ്ത്രീകളാണ് ഈ പ്രയത്‌നത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഒരു ദിവസം ആയിരം രൂപവരെ പ്രതിഫലം വാങ്ങുന്നവരുണ്ടെന്ന് ഗായത്രി പറയുന്നു. ഇവരെല്ലാവരും വിധവകളാണ്. ഇവരുടെ ഉപജീവന മാര്‍ഗ്ഗമാണിത്. ഗായത്രി ഒരുക്കിയ ചുവര്‍ ചിത്രങ്ങളും നെറ്റിപ്പട്ടങ്ങളുമാണ് ബംഗളൂരുവിലെയും ഹൈദ്രാബാദിലെയും ആഡംബര ഹോട്ടലുകളുടെ അകത്തളങ്ങള്‍ അലങ്കരിക്കുന്നത്.

തിരുനക്കരയില്‍ ഹാന്‍ഡിക്രാഫ്റ്റ് അക്കാദമി എന്ന പേരില്‍ ഗായത്രി പഠന കേന്ദ്രം നടത്തുന്നു. ചുവര്‍ ചിത്രകല, കൊളാഷ് വര്‍ക്ക്, ഗ്ലാസ് എംബോസിങ്, മെറ്റല്‍ എംബോസിങ്, ജ്വല്ലറി മേക്കിങ്, സാരി ഡിസൈനിങ്, തയ്യല്‍, കുടനിര്‍മ്മാണം എന്നിവയുള്‍പ്പടെ ഇരുനൂറോളം ഇനങ്ങള്‍ ഇവിടെ പഠിപ്പിക്കുന്നു. കുട നിര്‍മ്മാണത്തിന് 100 രൂപയാണ് ഫീസ്. ഇവിടെ പഠിക്കാന്‍ വരുന്നവര്‍ സാധാരണക്കാരും കുടുംബിനികളുമാണ്. 

വെറുതെയിരുന്ന് സമയം പാഴാക്കാതെ ഒരു ഉപജീവനമാര്‍ഗ്ഗം തേടാനുള്ള പരിശ്രമത്തിലാണ് ഈ സ്ത്രീകള്‍. സര്‍ക്കാരിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ ഒരു വര്‍ഷം നൂറോളം സ്ത്രീകള്‍ പഠിച്ചിറങ്ങുന്നു. പഠിച്ചിറങ്ങുന്നവരില്‍ പകുതിയിലേറെയും ഇതില്‍ നിന്ന് വരുമാനം നേടുന്നുണ്ട്. ചെറുപ്രായത്തിലുള്ളവര്‍ മുതല്‍ 85 വയസ്സുള്ളവര്‍ വരെ ഇവിടെ പഠിക്കാന്‍ എത്തുന്നു.

സോഷ്യല്‍ മിഡിയാ ഗ്രൂപ്പുകള്‍ മുഖേനയാണ് ഗായത്രി വിപണി കണ്ടെത്തുന്നത്. വേള്‍ഡ് നായര്‍ ഓര്‍ഗനൈസേഷന്‍ എന്ന ഫേസ്ബുക്ക് കൂട്ടായ്‌മ നല്ല പിന്തുണ നല്‍കുന്നതായി ഗായത്രി ദേവി പറയുന്നു. പുതുതായി തയ്യാറാക്കുന്ന ചിത്രങ്ങളും നെറ്റിപ്പട്ടങ്ങളും ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും പോസ്റ്റ് ചെയ്യുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും നല്ല പ്രതികരണമാണ് സൃഷ്ടികള്‍ക്ക് കിട്ടുന്നത്. 

ആഗ്രഹവും ഇച്ഛാശക്തിയും ഉണ്ടെങ്കില്‍ ആര്‍ക്കും ജീവിതത്തില്‍ വിജയം നേടാം. ജീവിതത്തിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ തന്നെ പിടിച്ചുനിര്‍ത്തിയത് തന്റെ കലാ പ്രവര്‍ത്തനമാണെന്ന് ഗായത്രി ദേവി. കോട്ടയത്തെ കുട്ടികളുടെ വായനശാലയില്‍ എസ്ബിഐ നടത്തുന്ന തൊഴില്‍ പരിശീലന പരിപാടിയിലെ അദ്ധ്യാപികയാണ് ഗായത്രി ദേവി. ഭര്‍ത്താവ് ജയന്‍ അബുദാബിയില്‍ എഞ്ചിനീയറാണ്. ഏകമകന്‍ രോഹിത്. നെറ്റിപ്പട്ടത്തിനുള്ള ബീറ്റ്‌സ് തയ്യാറാക്കി കൊടുക്കുന്നത് എല്‍കെജി വിദ്യാര്‍ത്ഥിയായ രോഹിത്താണ്. അച്ഛന്‍ വി.എം. കുമാര്‍, അമ്മ എം.എസ്. കുമാരി. കുടുംബാംഗങ്ങളുടെ പ്രോത്സാഹനമാണ് തന്റെ ഊര്‍ജ്ജമെന്ന് ഈ കലാകാരി പറയുന്നു. സമയമില്ലെന്ന് വിലപിക്കുന്ന പലര്‍ക്കും മാതൃകയാണ് ഇന്ന് ഈ വീട്ടമ്മ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

Kerala

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

Kerala

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.