രണ്ടാം ലോകകപ്പിന് വേദിയായത് ഇറ്റലിയായിരുന്നു. പോരാട്ടത്തിന് നാല് വന്‍കരകളില്‍ നിന്നായി 16 രാജ്യങ്ങള്‍. എന്നാല്‍ ചാമ്പ്യന്മാരായ ഉറുഗ്വെ രണ്ടാം ലോകകപ്പില്‍ കളിച്ചില്ല.
അര്‍ജന്റീന, ആസ്ട്രിയ, ബല്‍ജിയം, ബ്രസീല്‍, ചെക്കോസ്ലാവാക്യ, ഈജിപ്റ്റ്, ്രഫാന്‍സ്, ജര്‍മ്മനി, ഹംഗറി, ഇറ്റലി, ഹോളണ്ട്(നെതര്‍ലന്‍ഡ്സ്), റുമാനിയ, സ്പെയിന്, സ്വീഡന്, സ്വിറ്റ്സര്‍ലന്റ്, അമേരിക്ക എന്നീ രാജ്യങ്ങളാണ് രണ്ടാം ലോകകപ്പില്‍ പങ്കെടുത്തത്. പെറുവും ചിലിയും പിന്‍വാങ്ങിയതിനാല്‍ ബ്രസീലും അര്ജന്റയും നേരിട്ട് യോഗ്യത നേടുകയായിരുന്നു.
ഗ്രൂപ്പ് തിരിച്ചുള്ള മത്സരമായിരുന്നില്ല , നേരിട്ടുള്ള നോക്കൗട്ട് റൗണ്ടായിരുന്നു. ഓരോ ടീമിനും ആദ്യ റൗണ്ടില്‍ ഒരു കളി മാത്രം. ജയിച്ചാല്‍ ക്വാര്‍ട്ടറില്‍, തോറ്റാല്‍ പുറത്ത് എന്നതായിരുന്നു രീതി. 90 മിനിറ്റുള്ള മുഴുവന്‍ സമയവും സമനിലയിലായാല്‍ അധികമായി 30 മിനിറ്റുകൂടി നല്‍കും. അതും സമനിലയിലായാല്‍ മത്സരം അടുത്ത ദിവസം വീണ്ടും.
പതിനേഴു മത്സരങ്ങൡ നിന്നായി 70 ഗോളുകളാണ് രണ്ടാം ലോകകപ്പില്‍ പിറന്നത്. ഇതില്‍ മൂന്ന് ഹാട്രിക്കുകളും ഉള്‍പ്പെടും. ആദ്യ റൗണ്ടില്‍ അമേരിക്കക്കെതിരായ മത്സരത്തില്‍ ഇറ്റലിയുടെ ആഞ്ചലോ ഷിയാവിയോയും ബല്‍ജിയത്തിനെതിരായ മത്സരത്തില്‍ ജര്‍മ്മനിയുടെ എഡ്മുണ്ട് കോനനും ജര്‍മ്മനിക്കെതിരായ സെമിഫൈനലില്‍ ചെക്കോസ്ലോവാക്യയുടെ ഓള്‍ഡ്റിച്ച് നെജഡ്ലിയുമാണ് ഹാട്രിക്കിന് അവകാശികള്‍.
ക്വാര്‍ട്ടറില്‍ ഇറ്റലിക്ക് എതിരാളികള്‍ സ്പെയിനായിരുന്നു. 1934 മെയ് 31ന് നടന്ന മത്സരം മുഴുവന്‍ സമയത്തിനും അധികസമയത്തിനുശേഷം 1-1ന് സമനിലയില്‍ പിരിഞ്ഞതോടെ അടുത്ത ദിവസം വീണ്ടും കളിച്ചു. ഇതില്‍ 1-0ന് വിജയിച്ച് ഇറ്റലി സെമിയില്‍ പ്രവേശിച്ചു. മറ്റ് മത്സരങ്ങളില്‍ ആസ്ട്രിയ 2-1ന് ഹംഗറിയെയും ചെക്കോസ്ലോവാക്യ 3-2ന് സ്വിറ്റ്സര്‍ലന്റിനെയും ജര്‍മ്മനി 2-1ന് സ്വീഡനെയും പരാജയപ്പെടുത്തി സെമിയിലെത്തി. സെമിയില്‍ ഇറ്റലിയുടെ എതിരാളികള്‍ ആസ്ട്രിയയും.
ആസ്ട്രിയയെ തോല്പ്പി ച്ച് ഇറ്റലി ഫൈനലില്‍ കടന്നു. ചെക്കോസ്ലോവാക്യ 3-1ന് ജര്‍മ്മനിയെയും കീഴടക്കി ഫൈനലില്‍ പ്രവേശിച്ചു. ജൂണ്‍ 10ന് റോമിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ അധികസമയത്തേക്ക് നീണ്ട കലാശപ്പോരാട്ടത്തിനൊടുവില്‍ ചെക്കോസ്ലോവാക്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി ഇറ്റലി സ്വന്തം മണ്ണില്‍ ലോകഫുട്ബോളിലെ രാജാക്കന്മാരായി.
ഏറ്റവും മികച്ച താരത്തിനുള്ള സ്വര്‍ണ്ണ പന്ത് ഇറ്റലിയുടെ ഗ്വിസെപ്പെ മെയ്സയും വെള്ളി പന്ത് ആസ്ട്രിയയുടെ മാത്ത്യാസ് സിന്‍ഡ്ലറും വെങ്കല പന്ത് ചെക്കോസ്ലോവാക്യയുടെ ഓള്‍ഡ്റിച്ച് നെജഡ്ലിയും സ്വന്തമാക്കി.
ടോപ് സ്കോറര്‍ക്കുള്ള സ്വര്‍ണ്ണ പാദുകം അഞ്ച് ഗോളുകള്‍ നേടിയ ചെക്കോസ്ലോവാക്യയുടെ ഓള്‍ഡ്റിച്ച് നെജഡ്ലിയും വെള്ളി പാദുകം നാല് ഗോളുകളോടെ ഇറ്റലിയുടെ ആഞ്ചലോ ഷിയാവിയോയും ജര്‍മ്മനിയുടെ എഡ്മുണ്ട് കോനനും വെങ്കല പാദുകം സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: