Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഒസാമയുടെ പുസ്തക അലമാര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2018, 03:06 am IST
in Varadyam

ലോകത്തെ ഭീകരാക്രമണം കൊണ്ടു വിറപ്പിച്ച അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ നല്ല പുസ്തക വായനക്കാരനായിരുന്നു  എന്നുകേട്ടാല്‍ നിങ്ങള്‍ക്കെന്തു തോന്നും. ലാദന് എന്തുകൊണ്ട് പുസ്തകം വായിച്ചുകൂടാ എന്നു തിരിച്ചു ചോദിക്കും മുന്‍പേ ‘ആണോ’ എന്നൊരു തരം കൗതുകച്ചുവയുള്ള വാക്കായിരിക്കും നിങ്ങളില്‍ നിന്നുണ്ടാകുക. ലാദന്റെ പുസ്തക അലമാര എന്നപേരില്‍ അമേരിക്കന്‍ സര്‍ക്കാര്‍ പുറത്തുവിട്ട പുസ്തക വിശേഷം വായനാ പ്രേമികള്‍ക്ക് ഒരന്വേഷണ വാതില്‍ തുറന്നുകൊടുത്തേക്കാം. പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ അമേരിക്കന്‍ സേന ലാദന്റെ രഹസ്യസങ്കേതം വളഞ്ഞ് അയാളെ  വകവരുത്തിയശേഷം നടത്തിയ തിരച്ചിലിനിടെയാണ് ഈ പുസ്തക അലമാര കണ്ടെത്തിയത്. പുസ്തക തിരഞ്ഞെടുപ്പിലെ ഗൗരവം വിളിച്ചു പറയുന്നത് ഒസാമ വിവിധതരം അഭിരുചികളുള്ള വായനക്കാരനായിരുന്നുവെന്നാണ്.

 മതം,ശാസ്ത്രം,ചരിത്രം,ഭീകരവാദം,രാഷ്‌ട്രീയം,വിവിധ ഭാഷകളിലെ ഡിക്ഷ്ണറികള്‍ തുടങ്ങി നോം ചോംസ്‌കി വരെ വൈവിധ്യങ്ങളുടെ കലവറയും വൈരുധ്യങ്ങളുടെ നിലവറയും പോലെയാണ്  പുസ്തകങ്ങളുടെ നിലവാരങ്ങള്‍. മുപ്പതിലധികം ഭാഷകളിലുള്ള പുസ്തകങ്ങളുടെ കൂമ്പാരം. നൂറുകണക്കിന് പുസ്തകങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന ഒസാമയുടെ വിവിധ ചിത്രങ്ങള്‍ പ്രസിദ്ധമാണ്.

  പുസ്തകങ്ങളുടെ ഉള്ളടക്കം വെച്ചുനോക്കുമ്പോള്‍ ഒസാമയെപ്പോലൊരാള്‍ എങ്ങനെ ഭീകരനായി എന്നൊരു ചോദ്യവും ഉയര്‍ന്നേക്കാം. പുസ്തകങ്ങള്‍ നന്മയുണ്ടാക്കുന്നു എന്ന അതികാല്‍പനികമായൊരു സങ്കല്‍പ്പത്തില്‍ നിന്നാണ്  ഇത്തരം നിഷ്‌ക്കളങ്ക ചിന്തയുണ്ടാകുന്നത്. അങ്ങനെയെങ്കില്‍ എണ്ണപ്പെട്ട വായനക്കാരനായ അഡോള്‍ഫ് ഹിറ്റ്‌ലറും നല്ലവനാകേണ്ടിയിരുന്നു. വല്ലപ്പോഴും പണികിട്ടുന്നകാലത്ത് കൂലികിട്ടുന്ന പണം പുസ്തകം വാങ്ങി പട്ടിണികിടക്കുന്ന ശീലമുണ്ടായിരുന്നു ഹിറ്റ്‌ലര്‍ക്ക്. പതിനാറായിരം പുസ്തകങ്ങളാണ് മ്യൂണിച്ചിലെ അപ്പാര്‍ട്ടുമെന്റിലെ ഹിറ്റ്‌ലറുടെ സ്വകാര്യശേഖരത്തിലുണ്ടായിരുന്നത്. പുസ്തകങ്ങള്‍ രൂപപ്പെടുത്തിയ മനുഷ്യന്‍ എന്നും ഹിറ്റ്‌ലര്‍ അറിയപ്പെട്ടിരുന്നു. ഇതില്‍നിന്നും ഏതുതരം പുസ്തകങ്ങളായിരുന്നു അദ്ദേഹം വായിച്ചിരുന്നതെന്ന് ഊഹിക്കാം. ജര്‍മനിയിലെ വലിയ സംഗീതകാരന്‍ റിച്ചാര്‍ഡ് വാഗ്നറുടെ കടുത്ത ആരാധകനുമായിരുന്നു അയാള്‍. എന്നിട്ടും നന്നായില്ല ഹിറ്റ്‌ലര്‍. ചുറ്റുമുള്ളവരെ മനസ്സിലാക്കാന്‍ അവര്‍ വായിക്കുന്ന പുസ്തകങ്ങള്‍ എന്താണെന്നറിയണമെന്നു പറഞ്ഞ സ്റ്റാലിനും നല്ല വായനക്കാരനായിരുന്നു. ഇരുപതിനായിരം പുസ്തകങ്ങളായിരുന്നു സ്റ്റാലിന്റെ ശേഖരത്തില്‍. അയാളും നന്നായില്ല. ഇവര്‍ ഇവര്‍ക്കു വേണ്ടതു മാത്രം തെരഞ്ഞെടുത്തു വായിച്ചു

    നല്ല വായനക്കാരനായിരുന്നതുകൊണ്ട്് ഒരു പുസ്തകം എഴുതുന്നതിനെക്കുറിച്ചുള്ള ആഗ്രഹ ചിന്തകളുടെ വിത്ത് ലാദനില്‍ ഉണ്ടായിരുന്നോ എന്ന് ആലോചിക്കുന്നതും രസകരമായിരിക്കും. അങ്ങനെയെങ്കില്‍ ഏതുതരം പുസ്തകമാകും അയാള്‍ രചിക്കുകയെന്നും. അത് ഭീകരവാദത്തിന്റെ കറുത്ത ബൈബിളാകുമോ. അതോ മറ്റെന്തെങ്കിലുമോ, ആര്‍ക്കറിയാം.

  മിക്കാവാറും എഴുത്തുകാരെല്ലാം നല്ല വായനക്കാരാണ്്. വായിച്ച് എഴുത്തുകാരായി തീര്‍ന്നവരും ഉണ്ടാകാം. എഴുത്തില്‍ പുതുവസന്തം തീര്‍ത്ത ലാറ്റിനമേരിക്കന്‍ എഴുത്തുകാരനായ റോബര്‍ട്ടോ ബോളാനോ പറഞ്ഞത് എഴുത്തുകാരനെക്കാള്‍ വലുത് വായനക്കാരനാണെന്നാണ്. ലോകം കണ്ട  വലിയ വായനക്കാരനായിരുന്നു ഇറ്റാലിയന്‍ എഴുത്തുകാരനായ ഉംമ്പര്‍ട്ടോ എക്കോ. അദ്ദേഹത്തിന് പലയിടങ്ങളിലായി നാല് ബംഗ്ലാവുകള്‍ ഉണ്ടായിരുന്നു. തന്റെ താമസത്തിനെക്കാള്‍ പുസ്തകങ്ങള്‍ക്കു രാജകീയമായി വാഴാനായിരുന്നു ഇത്തരം വന്‍വീടുകള്‍ എക്കോ വാങ്ങിയത്. മറ്റാരെക്കാളും പുസ്തക പ്രണയിയായ എക്കോ, തന്റെ പുസ്തകങ്ങളെ മക്കളെപ്പോലെ സംരക്ഷിക്കാനുള്ള നല്ല വഴികള്‍ ഇങ്ങനെ തരപ്പെടുത്തിയതിന്റെ തൃപ്തിയോടെയാണ് യാത്രയായത്.

എന്നാല്‍ യുദ്ധങ്ങള്‍ക്കും അഭയാര്‍ഥി ജീവിതങ്ങള്‍ക്കിടയിലും പുസ്തകങ്ങള്‍  ബാധ്യതയായിത്തീര്‍ന്നവരുണ്ട്. ജീവന്‍ കൈയില്‍വെച്ച് ഓടിപ്പോകുമ്പോള്‍ പുസ്തകങ്ങള്‍ എന്തു ചെയ്യും എന്നായിരുന്നു അവരുടെ ആധി. പുസ്തകങ്ങള്‍ ഉപേക്ഷിക്കാതെ അവയെ ചുമലില്‍ തൂക്കി ഒളിജീവിതം നടത്തിയവരും പുസ്തകങ്ങള്‍ രക്ഷിക്കുന്നതിനിടയില്‍ ബലിയായവരുമുണ്ട്് പുസ്തക സംരക്ഷണത്തിന്റെ ചരിത്രത്തില്‍. അറിവും വായനയും ആദ്യ ശത്രുക്കളായി മാറിയവര്‍ക്ക്് മുന്നില്‍ കാണ്‍കെ നശിപ്പിക്കേണ്ടത് പുസ്തകക്കൂട്ടങ്ങളായിരുന്നു. അങ്ങനെ നശീകരണ വസ്തുവായി കത്തിയെരിയാന്‍ വിധിയുണ്ടായതാണ് മാസിഡോണിയയിലേയും നളന്ദയിലേയും പഴയ പുസ്തക ശേഖരങ്ങള്‍. മാസങ്ങളോളമാണ് നളന്ദയിലെ ഇത്തരം പുസ്തകശേഖരം കത്തിയത്.

നാശത്തിനും നിലനില്‍പ്പിനുമിടയില്‍ പുസ്തകങ്ങള്‍ സമ്പന്നമായി ജീവിച്ചു പോകുന്നതിന്റെ കഥകളാണ് എവിടേയും. ചിലപ്പോള്‍ പുസ്തകങ്ങള്‍ അവയ്‌ക്കും മീതെ വായിക്കപ്പെടുന്നവരെക്കൊണ്ട് വലിപ്പംവെയ്‌ക്കാറുണ്ട്്. ഒസാമയുടെ വായനയില്‍ വലിപ്പം വെച്ചത് പുസ്തകങ്ങളോ അല്ലെങ്കില്‍ അയാളോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

Kerala

കേരളത്തല്‍ താമര വിരിയുമെന്ന് ഉറപ്പായി, ബിജെപി 14 സീറ്റുകള്‍ നേടുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, ആര് ഭരിയ്‌ക്കണമെന്ന് ബിജെപി തീരുമാനിക്കും

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

India

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.