കോട്ടയം: താഴത്തങ്ങാടി അറുപുഴയില്‍ നിന്ന് ദമ്പതികള്‍ കാണാതായിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 6ന് രാത്രി മുതലാണ് ആറുപുഴ ഒറ്റക്കണ്ടത്തില്‍ ഹാഷീം, ഭാര്യ ഹബീബ എന്നിവരെ കാണാതായത്. ആദ്യം ലോക്കല്‍ പോലീസും അതിന് ശേഷം പ്രത്യേക അന്വേഷണ സംഘവു ദമ്പതികള്‍ക്കായി അന്വേഷണം നടത്തി. ഇതിന് ശേഷം ക്രൈംബ്രാഞ്ച് സംഘവും അന്വേഷിച്ചെങ്കില്‍ ദമ്പതികള്‍ എവിടെയുണ്ടെന്നതിനെക്കുറിച്ച് യാതൊരു തെളിവും കിട്ടിയില്ല. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണവും ഫലം കാണാത്തതില്‍ പ്രതിഷേധം ശക്തമാവുകയാണ്. ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് തിരുനക്കരയില്‍ പ്രതിഷേധ കൂട്ടായ്മ നടത്തും
ഭക്ഷണം വാങ്ങാന്‍ രാത്രിയില്‍ കാറില്‍ പോയ ദമ്പതികള്‍ തിരിച്ചെത്തിയില്ല. കാര്‍ ആറ്റില്‍ വീണതാകാമെന്ന നിഗമനത്തില്‍ മുങ്ങല്‍ വിദഗധരെ ഉപയോഗിച്ച് തെരച്ചില്‍ നടത്തി. വാഹനം പീരുമേട് ഭാഗത്തു കൂടി സഞ്ചരിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്തെ താഴ്ചയുള്ളയിടങ്ങളിലും പരിശോധിച്ചു. എന്നാല്‍ യാതൊരു വിവരവും കിട്ടിയില്ല. വീണ്ടും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ആറ്റില്‍ വലിയ സജ്ജീകരണങ്ങളോടെ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ രീതിയിലുള്ള അന്വേഷണത്തിനെതിരെ ബന്ധുക്കള്‍ പോലീസിനെതിരെ തിരിഞ്ഞു. തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി ദമ്പതികള്‍ രാജസ്ഥാനില്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷിച്ചെങ്കിലും വിവരമൊന്നും കിട്ടിയില്ല. പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലാത്തതിനാല്‍ ബന്ധുക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: