Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബ്രസീൽ കൊണ്ടുപോയ കപ്പും ഫിഫയുടെ രണ്ടാം കപ്പും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2018, 04:55 am IST
inFootball

ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ രണ്ട് ലോകകപ്പുകളുണ്ട്. ഫിഫയുടെ സ്ഥാപകരിലൊരാളായ യൂള്‍ റിമെയുടെ ഓര്‍മ്മക്കായുള്ള യൂള്‍ റിമെ കപ്പും, പുതിയതായി നിര്‍മ്മിച്ച ഇപ്പോഴത്തെ കപ്പും. മുന്‍പ് മൂന്നു തവണ ലോക ചാമ്പ്യന്മാരായാല്‍ അവര്‍ക്ക് കപ്പ് സ്വന്തമാകുമെന്നായിരുന്നു വ്യവസ്ഥ. 1970-ല്‍ മൂന്നാം തവണയും ലോകചാമ്പ്യന്മാരായി ബ്രസീല്‍ ഈ കപ്പ് സ്വന്തമാക്കി. ഇതോടെയാണ് 1974-ലെ ലോക ജേതാക്കള്‍ക്ക് സമ്മാനിക്കാനായി പുതിയ കപ്പ് നിര്‍മ്മിക്കേണ്ടി വന്നത്. 

1914ല്‍ ആരംഭിച്ച് 1918ല്‍ അവസാനിച്ച ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതിയില്‍ നിന്ന് ലോകം മുക്തി നേടുന്നതിന് മുമ്പ് 1929-ലാണ് ആദ്യ ലോകകപ്പ് പ്രഖ്യാപിച്ചത്. ജൂള്‍സ് റിമറ്റായിരുന്നു ഫിഫ പ്രസിഡന്റ്. ഒളിമ്പിക്‌സിന് പുറത്ത് ഒരു ഫിഫക്ക് സ്വന്തമായി ഒരു ടൂര്‍ണമെന്റ് വേണമെന്നത് യൂള്‍ റിമെയുടെ ആഗ്രഹമായിരുന്നു. അങ്ങനെ 1928 മെയ് 28ന് ആംസ്റ്റര്‍ഡാമില്‍ ചേര്‍ന്ന ഫിഫ കോണ്‍ഗ്രസ് ലോക ചാമ്പ്യന്‍ഷിപ്പ് നടത്താന്‍ തീരുമാനിക്കുകയും 1929-ല്‍ വേദി പ്രഖ്യാപിക്കുകയും ചെയ്തു. ഉറുഗ്വെയായിരുന്നു ആദ്യ  വേദി.  യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു. ലോകമഹായുദ്ധത്തിന്റെ കെടുതികളില്‍ നിന്ന് മുക്തരാകുന്നതിന് മുമ്പ് ആഘോഷങ്ങളില്‍ പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു അവരുടെ തീരുമാനം. 

‘ഫുട്‌ബോള്‍ ലോകസമാധാനത്തിന്’ എന്ന ആശയവുമായി, യൂറോപ്പിലെ എല്ലാ രാജ്യങ്ങളോടും ലോകകപ്പില്‍ പങ്കെടുക്കാന്‍ റിമെ അഭ്യര്‍ത്ഥിച്ചു.  ഫലമുണ്ടായി. യൂറോപ്പില്‍നിന്ന് നാല് രാജ്യങ്ങളടക്കം പതിമൂന്ന് രാജ്യങ്ങള്‍ 1930ലെ ഉറുഗ്വെ ലോകകപ്പില്‍ പങ്കെടുത്തു. 

ഫ്രഞ്ചുകാരനായ പ്രസിദ്ധ ശില്‍പ്പി ആബേല്‍ ലാഫ്‌ലേവറാണ് ആദ്യ ഫിഫ കപ്പ് രൂപകല്‍പന ചെയ്തത്. 35 സെന്റീമീറ്റര്‍ ഉയരവും 3.8 കിലോഗ്രാം തൂക്കവും. ഇന്ദ്രനീലക്കല്ലും സ്വര്‍ണ്ണവും വെള്ളിയും ചേര്‍ത്താണ് നിര്‍മിച്ചത്. ആദ്യമായി ഈ കപ്പ് നേടിയത് ആതിഥേയരായ ഉറുഗ്വേ തന്നെയായിരുന്നു. വിക്റ്ററി എന്നായിരുന്നു ഈ കപ്പിനെ ആദ്യം വിളിച്ചിരുന്നത്. പിന്നീട് ഫുട്‌ബോളിനും ഫിഫയ്‌ക്കും യൂള്‍റിമെ നല്‍കിയ സംഭാവനകളെ കണക്കിലെടുത്ത് 1946-ല്‍ ഈ കപ്പിന് യൂള്‍റിമെ കപ്പ് എന്ന പേരിട്ടു. 

ഈ കപ്പിനെ ചുറ്റിപ്പറ്റി രസകരമായ കഥകളേറെയുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഫിഫ പ്രസിഡന്റായിരുന്ന ഒട്ടോറിനോ ബറാസി അക്രമികളുടെ കയ്യില്‍നിന്ന് ഈ കപ്പിനെ രക്ഷിച്ച കഥ പ്രസിദ്ധമാണ്. പാദരക്ഷകള്‍ സൂക്ഷിക്കുന്ന പെട്ടിയിലിട്ട് സ്വന്തം കിടക്കയുടെ അടിയിലൊളിപ്പിച്ചാണ് ബറാസി കപ്പ് കാത്തുസൂക്ഷിച്ചത്. 

1966ല്‍ ഇംഗ്ലണ്ടിലെ വെസ്റ്റ്മിന്‍സ്റ്റര്‍ സെന്‍ട്രല്‍ഹാളില്‍ പ്രദര്‍ശനത്തിന് വെച്ചിരുന്ന കപ്പ് കാണാതായി. എന്നാല്‍ പിക്കിള്‍സ് എന്ന പേരുള്ള ഒരു പോലീസ് നായയുടെ സഹായത്തോടെകപ്പ് കണ്ടെത്തി. കപ്പ് ഒരു മരച്ചുവട്ടില്‍  കുഴിച്ചിട്ടിരിക്കുകയായിരുന്നു.

1970ല്‍ മൂന്നാം വട്ടം ലോകകപ്പ് നേടി, ബ്രസീല്‍, യൂള്‍ റിമേ കപ്പ് എന്നെന്നേക്കുമായി സ്വന്തമാക്കി. റിയോ ഡീ ജെനീറോയിലെ ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ ആസ്ഥാനത്ത് പ്രദര്‍ശിപ്പിച്ചിരുന്ന ഈ കപ്പ് 1983 ഡിസംബര്‍ 19ന് മോഷ്ടിക്കപ്പെട്ടു. ഒരു കൂട്ടം മോഷ്ടാക്കള്‍ വാച്ച്മാനെ ബന്ധനത്തിലാക്കി ബുള്ളറ്റ് പ്രൂഫ് ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന ഒറിജിനല്‍ സ്വര്‍ണ്ണക്കപ്പ് അടിച്ചുകൊണ്ടുപോകുകയായിരുന്നു. അതേ കെട്ടിടത്തില്‍ ഉണ്ടായിരുന്ന കപ്പിന്റെ ഡ്യൂപ്ലിക്കേറ്റ് അവര്‍ തൊട്ടതേയില്ല. 

അക്കാലത്ത് എണ്ണായിരം പൗണ്ട് വിലയുണ്ടായിരുന്ന കപ്പിനുവേണ്ടി ലോകമെങ്ങും തിരച്ചില്‍ നടത്തിയെങ്കിലും ഇന്നും അത് കണ്ടെത്താന് കഴിഞ്ഞില്ല. കൈക്കലാക്കിയവര്‍ കപ്പ് ഉരുക്കി സ്വര്‍ണ്ണമാക്കി മാറ്റുകയായിരുന്നുവെന്ന് പറയപ്പെടുന്നു. നിരാശരായ ബ്രസീല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ കപ്പിന്റെ മാതൃകയില്‍ വേറൊന്നുണ്ടാക്കി പ്രശ്‌നം പരിഹരിച്ചു. 

പുതിയ കപ്പിനായി 53 ശില്‍പ്പികളാണ് ഡിസൈനുമായി ഫിഫയെ സമീപിച്ചത്. ഇറ്റലിക്കാരനായ ശില്‍പ്പി സില്‍വിയോ ഗസാനികയെയാണ് കപ്പുണ്ടാക്കുന്നതിനായി ഫിഫ തിരഞ്ഞെടുത്തത്. വിജയാനന്ദത്തിന്റെ ആഹ്ലാദത്തില്‍ സര്‍പ്പാകൃതിയിലുള്ള രൂപങ്ങളായി ഭൂഗോളത്തിന്റെ നേരെ കൈനീട്ടുന്ന രണ്ട് കായികതാരങ്ങളെയാണ് ശില്‍പ്പി സില്‍വിയോ ഗസാനിക കാപ്പില്‍ കൊത്തിയിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണ്ണത്തില്‍ പണിതീര്‍ത്തിരിക്കുന്ന കപ്പിന് 36 സെന്റീമീറ്റര്‍ ഉയരവും 4.97 കിലോഗ്രാം തൂക്കവുമുണ്ട്.

ഇനിയൊരിക്കല്‍ക്കൂടി കപ്പുണ്ടാക്കാന്‍ തയാറല്ലായിരുന്നു ഫിഫ. ഇപ്പോഴത്തെ കപ്പ് ഫിഫയ്‌ക്ക് അവകാശപ്പെട്ടതാണ്. ലോകകപ്പില്‍ വിജയിക്കുന്ന രാജ്യങ്ങള്‍ക്ക് ഈ കപ്പ് അടുത്ത ലോകകപ്പ് വരെ മാത്രമേ കൈവശം വെക്കാന്‍ അവകാശമുള്ളൂ. ഫിഫയെ തിരിച്ചേല്‍പ്പിക്കുന്ന കപ്പിന് പകരമായി കപ്പിന്റെ ഒരു മാതൃക രാജ്യങ്ങള്‍ക്ക് ലഭിക്കും. സ്വര്‍ണ്ണം പൂശിയ ഈ മാതൃക മാത്രം പിന്നെ വിജയികള്‍ക്ക് സ്വന്തം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിംഗ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, ഉദ്ഘാടനം വ്യാഴാഴ്ച

India

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

Kerala

ജെസ്‌നയെ മതതീവ്രവാദികള്‍ കടത്തിയോ? എട്ടുവര്‍ഷത്തെ ദുരൂഹതയ്‌ക്ക് അടുത്ത ആറുമാസം ഉത്തരം നല്‍കുമോ?

India

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

India

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കാൻ ദേശീയ പതാക തല കീഴായി പിടിച്ച് മെഹബൂബ മുഫ്തി ; ജയിലിലടക്കണമെന്ന് രാജ്യസ്നേഹികളായ കശ്മീരികൾ

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫ്

പെരുമഴ: നാളെ വ്യാഴാഴ്ച ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ

പ്രിയദർശിനി ബസ് ആരുടെയും ഔദാര്യമല്ല, അത് കേരളത്തിലെ സ്ത്രീകളുടെ അവകാശമാണ്:. സി.പി. ജോണിനെതിരെ ആഞ്ഞടിച്ച് നവ്യ ഹരിദാസ്

ഫൊക്കാന കൺവെൻഷനിൽ ഗ്രാൻഡ് ഫിനാലെയായി ‘സിനി ഫ്യൂഷൻ 2026’; ചലച്ചിത്ര-സംഗീത താരനിര അണിനിരക്കും

കർണാടകയിൽ മന്ത്രിസ്ഥാനം കോടികൾക്ക് ലേലം ചെയ്ത് കോൺഗ്രസ് : ഓഡിയോ പുറത്തുവിട്ട് ബിജെപി ; അഴിമതി ചെയ്തവരുടെ പേര് പറയാതിരിക്കാനും മന്ത്രി സ്ഥാനം

എന്‍ആര്‍ഐ ക്വാട്ടയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: തിരുവല്ല സ്വദേശിക്ക് മൂന്ന് വര്‍ഷം കഠിനതടവ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് ; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.