Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മാറുന്ന കേരളത്തിന്റെ രാഷ്‌ട്രീയ ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2018, 05:25 am IST
in Vicharam

സോഷ്യലിസത്തിന്റെ പാതയില്‍നിന്ന് രാഷ്‌ട്രീയ സ്വയംസേവക സംഘവുമായി ബന്ധപ്പെടുകയും ഭാരതീയ വിചാരകേന്ദ്രത്തിന്റെ അദ്ധ്യക്ഷനായി അതിന് ഹരിശ്രീ കുറിക്കുന്നതിന് പി. പരമേശ്വരനോടൊപ്പം പങ്കാളിയാവുകയും ചെയ്ത ഡോ. കെ. മാധവന്‍കുട്ടിയുടെ സാമൂഹ്യരാഷ്‌ട്രീയ ജീവിതം മാറുന്ന കേരളത്തിന്റെ ചിത്രമാണ് നല്‍കുന്നത്. അച്യുത്പട്‌വര്‍ദ്ധനെപ്പോലെയുള്ള ദേശീയ സോഷ്യലിസ്റ്റ് ചേരിയിലെ മുതിര്‍ന്ന നേതാക്കളുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. എം. ഗോവിന്ദനെപ്പോലെയുള്ള റോയിസ്റ്റുകളുമായും അടുത്ത ബന്ധമുണ്ടായിരുന്നു. ലോഹ്യവിചാരവേദിയുടെയും ശാസ്ത്രസാഹിത്യപരിഷത്തിന്റെയും അമരത്തുണ്ടായിരുന്ന ഡോ. മാധവന്‍കുട്ടി പിന്നീട് മാറിയതെങ്ങനെ എന്ന ചോദ്യം രാഷ്‌ട്രീയകേരളം വിവാദങ്ങളിലൂടെ ഏറെ ചര്‍ച്ചചെയ്തിട്ടുണ്ട്. 

1942-ല്‍ ആര്‍എസ്എസ് പ്രവര്‍ത്തനം ആരംഭിക്കാന്‍ എത്തിയ ദത്തോപാന്ത് ഠേംഗ്ഡിയുമായി ആദ്യസമ്പര്‍ക്കത്തിലെത്തിയ പാലക്കല്‍ മാധവ മേനോന്‍ (മാധവ്ജി) ടി.എന്‍. ഭരതന്‍ തിരുമുല്‍പ്പാട്(ടി.എന്‍. ഭരതേട്ടന്‍) തുടങ്ങിയവരായിരുന്നു അദ്ദേഹത്തിന്റെ സാമൂതിരി കോളേജിലെ സഹപാഠികള്‍. അന്നൊന്നും അദ്ദേഹത്തിന് ആര്‍എസ്എസുമായി ബന്ധമുണ്ടായിരുന്നില്ല. ”ക്വിറ്റ്ഇന്ത്യ സമരത്തിന്റെ തീച്ചൂളയില്‍ സുഭാഷ് ചന്ദ്രബോസിനെയും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെയും മാത്രമേ ഞങ്ങള്‍ക്ക് സ്വീകരിക്കാന്‍ സാധ്യമായിരുന്നുള്ളൂ. പക്ഷേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടുണ്ടായിരുന്ന വിരോധം ആര്‍എസ്എസിനോടുണ്ടായിരുന്നില്ല എന്ന് പ്രത്യേകം പറയേണ്ടതുണ്ട്. ഇതിന് കാരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വാതന്ത്ര്യസമരത്തിനെതിരായി പ്രവര്‍ത്തിച്ചു എന്നുള്ള വിശ്വാസമാണ്” അദ്ദേഹം പറയുന്നു.

തൃശൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും സ്‌പെഷ്യല്‍ ഓഫീസറും ആയിരിക്കുമ്പോഴാണ് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിലുള്ള ശ്രീകൃഷ്ണജയന്തിയുമായി അദ്ദേഹം ബന്ധപ്പെടുന്നത്. തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍ നിന്നാണ് നിലവിലുള്ള രാഷ്‌ട്രീയ പരിതസ്ഥിതിയില്‍ ഒരു പ്രജായത്ത, സോഷ്യലിസ്റ്റ് വാദിക്ക് ഏറ്റവും യോജിച്ച് പ്രവര്‍ത്തിക്കാനുള്ള സംവിധാനമാണ് സംഘപരിവാറെന്ന് തനിക്ക്  ബോധ്യപ്പെട്ടതെന്ന് അദ്ദേഹം തുറന്നുപറയുന്നു. 

1984-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സോഷ്യലിസ്റ്റ് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ ആലോചനകള്‍ മുറുകി. സോഷ്യലിസ്റ്റ് ഇടതുപക്ഷ ചേരി സഹായിക്കുമെന്ന പ്രതീക്ഷ മാധവന്‍കുട്ടിക്കുണ്ടായിരുന്നു. കോഴിക്കോട്ടെ നേതാക്കന്മാരുമായി അദ്ദേഹം ഇത് ചര്‍ച്ച ചെയ്തു. എന്നാല്‍ യുഡിഎഫിനെതിരെ വിമതലീഗിന് വാക്കുകൊടുത്തുപോയി എന്നായിരുന്നു അവരുടെ പിന്നീടുള്ള അട്ടിമറിവാദം. ഇത് അദ്ദേഹത്തിന് വലിയ തിരിച്ചടിയും തിരിച്ചറിവുമായിരുന്നു. നിലവിലുള്ള എല്ലാ പദവികളും-സര്‍ക്കാര്‍ പദവികളടക്കം- രാജിവച്ച് അദ്ദേഹം തെരഞ്ഞെടുപ്പിന് മത്സരിക്കാന്‍ തന്നെ തീരുമാനിച്ചു. ബിജെപിയുടെ പിന്തുണയും അദ്ദേഹത്തിന് ലഭിച്ചു. കെ.ജി. അടിയോടിയായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. കെ. കരുണാകരന്‍ നേരിട്ട് വിളിച്ച് മത്സരത്തില്‍ നിന്ന് പിന്മാറാനാവശ്യപ്പെട്ടെങ്കിലും അദ്ദേഹം തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. 

പിന്നീട് 1991-ല്‍ ബേപ്പൂര്‍ അസംബ്ലി മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി അദ്ദേഹം മത്സരിച്ചതാണ് രാഷ്‌ട്രീയ കേരളത്തില്‍ വിവാദ കൊടൂങ്കാറ്റ് അഴിച്ചുവിട്ടത്. യുഡിഎഫും ബിജെപിയും സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ കെ. മാധവന്‍കുട്ടിയെ പിന്തുണയ്‌ക്കാനെത്തി. ഈ തെരഞ്ഞെടുപ്പ് തന്ത്രം രാഷ്‌ട്രീയ കേരളത്തില്‍ വന്‍വിവാദമായി മാറി. ഈ തീരുമാനം തെറ്റായിപ്പോയെന്ന വിലയിരുത്തലിനോട് അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണം വികസനത്തെ മുരടിപ്പിക്കുമെന്ന യാഥാര്‍ത്ഥ്യത്തെയാണ് അദ്ദേഹം രാഷ്‌ട്രീയമായി നേരിടാന്‍ ആഗ്രഹിച്ചത്. തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിന്റെ ചതുരക്കള്ളികള്‍ക്കുള്ളിലായിരുന്നില്ല ഡോക്ടറുടെ രാഷ്‌ട്രീയ ദര്‍ശനം. കേരളത്തിന്റെ സമഗ്ര പരിവര്‍ത്തത്തിന് ആവശ്യമായ രാഷ്‌ട്രീയമായിരുന്നു അദ്ദേഹം മുന്നോട്ട് വച്ചത്. അതിന് ആഴത്തിലുള്ള ദാര്‍ശനിക അടിത്തറയുമുണ്ടായിരുന്നു. അതാണ് അദ്ദേഹം ഭാരതീയ വിചാരകേന്ദ്രത്തിലൂടെ പിന്നീട് മുഴുമിപ്പിക്കാനാഗ്രഹിച്ചത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

Kerala

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

പുതിയ വാര്‍ത്തകള്‍

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

നോയിഡയുടെ വലിപ്പമുള്ള ഈ രാജ്യത്ത് വെറും 300 അംഗങ്ങളുള്ള സൈന്യമാണുള്ളത് : ദൽഹിയിൽ ഈ കുഞ്ഞൻ രാജ്യത്തിനും ഹൈക്കമ്മീഷൻ തുറന്നു

കോടതികളിലെ അടിസ്ഥാന സൗകര്യം: അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.