സിഡ്നി: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങി നാട്ടില്‍ തിരിച്ചെത്തിയ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് സ്റ്റീവ് സ്മിത്ത് പത്രക്കാര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. ഞാന്‍ ആകെ തകര്‍ന്നിരിക്കുകയാണ്. തെറ്റ് ചെയ്തിന് മാപ്പ് അപേക്ഷിക്കുന്നു.
ആരെയും കുറ്റപ്പെടുത്തുന്നില്ല. എല്ലാം എന്റെ കുറ്റമാണ്.കഴിഞ്ഞ ശനിയാഴ്ച കേപ്ടൗണില്‍ സംഭവിച്ചതൊക്കെ എന്റെ അറിവോടെയാണ് . അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുയെന്ന് സ്മിത്ത് പറഞ്ഞു. ലോകത്തെ മഹത്തായ കായിക ഇനമാണ് ക്രിക്കറ്റ്. അത് എന്റെ ജീവിതമായിരുന്നു. വീണ്ടും ക്രിക്കറ്റിലേക്ക് തിരിച്ചുവരാമെന്നാണ് പ്രതീക്ഷ. ലോകത്തെ ക്രിക്കറ്റ് ആരാധകരോട് മാപ്പ് ചോദിക്കുന്നു.
പന്തില്‍ കൃത്രിമം കാട്ടിയതുമായി ബന്ധപ്പെട്ട് സ്മിത്ത്, വാര്‍ണര്‍ എന്നിവരെ ക്രിക്കറ്റ് ഓസ്ട്രേലിയ ഒരു വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി. ബാന്ക്രോഫിറ്റിനെ ഒമ്പത് മാസത്തേക്ക് വിലക്കി. സിഡ്നിയില്‍ തിരച്ചെത്തിയ ബാന്‍ക്രോഫ്റ്റും ഡേവിഡ് വാര്‍ണറും ആരാധകരോട് മാപ്പ് അപേക്ഷിച്ചു.
ഞാന്‍ നിരാശനാണ്. എന്റെ തെറ്റായ നടപടിയില്‍ പശ്ചാത്തപിക്കുന്നുയെന്ന് ബാന്‍ക്രോഫ്റ്റ് പറഞ്ഞു സാന്ഡ്പേപ്പറിനെക്കുറിച്ച് അമ്പയറോട് നുണ പറഞ്ഞതായി ബാന്‍ക്രോഫ്റ്റ് സമ്മതിച്ചു. ആ സമയത്ത് ഭയന്നുപോയി. തന്നോട് ക്ഷമിക്കുക. ഓസ്ട്രേലിയക്കാരെ മൊത്തത്തില്‍ നാണം കെടുത്തിയതായി തനിക്ക് തോന്നിയെന്നും ബാന്‍ക്രോഫ്റ്റ് പറഞ്ഞു.
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പന്തു ചുരണ്ടല്‍ വിവാദത്തില്‍ ആരാധകരോട് മാപ്പ് ചോദിക്കുന്നയെന്ന് , വിവാദത്തിന്റെ സൂത്രധാരനായ ഡേവിഡ് വാര്‍ണര്‍ പറഞ്ഞു. ക്രിക്കറ്റിന്റെ അന്തസ്സ് കെടുത്തിയ സംഭവത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് വാര്‍ണര്‍ സമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: