ജോഹന്നസ്ബര്‍ഗ്: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന് ഡാരന്‍ ലീമാന് രാജിവയ്ക്കുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടെസ്റ്റിന് ശേഷം സ്ഥാനമൊഴിയുകയാണെന്ന് പത്ര സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
ഓസ്ട്രേലിയയുടെ മുഖ്യ പരിശീലകനെന്ന നിലയില്‍ ഇത് തന്റെ അവസാന ടെസ്റ്റ് മത്സരമായിരിക്കുമെന്ന് നാലാം ടെസ്റ്റിന്റെ തലേദിനത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ലീമാന് പറഞ്ഞു. ലോകക്രിക്കറ്റിനെ ഞെട്ടിച്ച പന്തു ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് തന്റെ കുടുംബത്തിന് പഴികേള്‍ക്കേണ്ടി വന്ന സാഹചര്യത്തിലാണ് രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് ലീമാന് പറഞ്ഞു.
സിഡ്നിയില്‍ തിരിച്ചെത്തിയ സ്മിത്തും കാമറൂണ്‍ ബാന്‍ക്രോഫ്റ്റും പത്രസമ്മേളനത്തില്‍ കുറ്റസമ്മതം നടത്തുന്നതു വീക്ഷിച്ചതിനുശേഷമാണ് താന്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത് ലീമാന് വ്യക്തമാക്കി.
പന്തുചുരണ്ടല്‍ വിവാദം അന്വേഷിച്ച ക്രിക്കറ്റ് ഓസ്ട്രേലിയ ഡാരന്‍ ലീമാനെ കുറ്റവിമുക്തനാക്കിയിരുന്നു. വിവാദത്തിലുള്‍പ്പെട്ട സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും ക്രിക്കറ്റ് ഓസ്ട്രേലിയ ഒരു വര്‍ഷത്തേക്ക് വിലക്കി. പന്ത് ചുരണ്ടിയ ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസം വിലക്ക് ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: