ന്യൂയോര്‍ക്ക്: 2017ല്‍ ലോകത്തെ സ്വാധീനിച്ച വ്യക്തികളെ കണ്ടെത്താന്‍ അമേരിക്കയിലെ ടൈം വാര്‍ത്താ മാഗസിന്‍ തയ്യാറാക്കിയ നൂറ് പേരുടെ ചുരുക്കപ്പട്ടികയില്‍ ഇന്ത്യന്‍ പ്രധാനന്ത്രി നരേന്ദ്ര മോദിയും. തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ഇടംപിടിച്ചു.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ്, ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍, തുര്‍ക്കി പ്രസിഡന്റ് റെസിപ് തയ്യിപ് എര്‍ദോഗന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ തുടങ്ങിയവരാണ് പട്ടികയിലെ മറ്റു പ്രമുഖ രാഷ്‌ട്രത്തലവന്മാര്‍.
ഫ്രാന്‍സിസ് മാര്‍പാപ്പ, മൈക്രോസോഫ്ട് സി.ഇ.ഒ സത്യ നഡെല്ല, ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, യു.എസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ, പാകിസ്ഥാന്‍ – യു.എസ് നടന്‍ കുമൈല്‍ നന്‍ജിയാനി, ട്രംപിന്റെ മകള്‍ ഇവാന്‍ക, ട്രംപിന്റെ മരുമകന്‍ ജാറെദ് കുഷ്നര്‍, ആമസോണ്‍ മേധാവി ജെഫ് ബോസ്, ബ്രിട്ടിഷ് രാജകുടുംബാംഗങ്ങളായ വില്യം രാജകുമാരന്‍, ഭാര്യ കേറ്റ് മിഡില്‍ടണ്‍, ഹാരി രാജകുമാരന്‍, ഹാരിയുടെ പ്രതിശ്രുത വധു മെഗന്‍ മാര്‍ക്കിള്‍, സ്പെയ്‌സ് എക്‌സ് -ടെസ്ല സി.ഇ.ഒ ഇലോന്‍ മസ്‌ക്, ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്, എഫ്.ബി.ഐ മുന്‍ ഡയറക്ടര്‍ ജെയിംസ് കോമി, മീ ടു സമരത്തിന്റെ ഉപജ്ഞാതാവ് ടരാന ബുര്‍കെ തുടങ്ങിയവരും പട്ടികയിലിടം പിടിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ വോട്ടെടുപ്പ് കൂടി കഴിഞ്ഞ ശേഷമായിരിക്കും ടൈം മാഗസിന്‍ അന്തിമ പ്രഖ്യാപനം നടത്തുക.
















