Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കടുത്ത തിരിച്ചടിക്കൊരുങ്ങി റഷ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2018, 03:16 am IST
in World

മോസ്‌കോ: അമേരിക്കയുടേയും ബ്രിട്ടന്റേയും സഖ്യകക്ഷികളില്‍പ്പെട്ട ഇരുപതു രാജ്യങ്ങളില്‍ നിന്ന് നൂറോളം നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ നടപടിക്കെതിരെ ശക്തമായ തിരിച്ചടിക്കൊരുങ്ങി റഷ്യ. അമേരിക്കയ്‌ക്കും റഷ്യക്കും പുറമെ ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍ തുടങ്ങിയ പ്രധാന യൂറോപ്യന്‍ രാജ്യങ്ങളും റഷ്യന്‍ ഉദ്യോഗസ്ഥരെ പുറത്താക്കി.  

ഡബിള്‍ ഏജന്റായി പ്രവര്‍ത്തിച്ച മുന്‍ ചാരനെ ബ്രിട്ടനില്‍ രാസവാതക പ്രയോഗത്തിലൂടെ വധിക്കാന്‍ റഷ്യ ശ്രമിച്ചു എന്ന ആരോപണത്തിലാണ് ഈ നീക്കം.

ബ്രിട്ടന്റെ ആരോപണത്തിനു പിന്തുണ നല്‍കാനാണ് വിവിധ രാജ്യങ്ങള്‍ റഷ്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയത്. അമേരിക്ക മാത്രം അറുപത് ഉദ്യോഗസ്ഥരെ പുറത്താക്കി. ഒരു രാജ്യത്തിന്റെ ഇത്രയധികം നയതന്ത്ര ഉദ്യോഗസ്ഥരെ മറ്റുരാജ്യങ്ങള്‍ ഇത്തരത്തില്‍ പുറത്താക്കുന്നത് ലോക ചരിത്രത്തില്‍ത്തന്നെ ഇതാദ്യം. എന്നാല്‍ കടുത്ത തിരിച്ചടിക്കുള്ള ശുപാര്‍ശ റഷ്യന്‍ വിദേശകാര്യ വകുപ്പ് പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനു സമര്‍പ്പിച്ചിട്ടുണ്ട്. പുടിന്‍ അംഗീകാരം നല്‍കിയാല്‍ ഇന്നോളമില്ലാത്ത തരത്തിലുള്ള നയതന്ത്ര തിരിച്ചടിക്ക് ലോകം സാക്ഷ്യം വഹിക്കുമെന്ന് റഷ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ടാസ് റിപ്പോര്‍ട്ടു ചെയ്യുന്നു. 

ബ്രിട്ടനില്‍ താമസിച്ചിരുന്ന റഷ്യന്‍ മുന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപാലിനെയും മകള്‍ യൂലിയയെയും റഷ്യ രാസവാതക പ്രയോഗത്തിലൂടെ കൊല്ലാന്‍ ശ്രമിച്ചെന്നായിരുന്നു ബ്രിട്ടന്റെ ആരോപണം. ബ്രിട്ടനിലെ സോള്‍സ്‌ബെറിയില്‍ വെച്ചു നടന്ന ഈ നീക്കത്തെ തങ്ങള്‍ക്കെതിരായ യുദ്ധപ്രഖ്യാപനം എന്നാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ വിശേഷിപ്പിച്ചത്. കടുത്ത നടപടി വേണം എന്ന ബ്രിട്ടന്റെ ആവശ്യം റഷ്യ തള്ളുകയായിരുന്നു. ഇതില്‍ പ്രകോപിതരായ ബ്രിട്ടന്‍ 23 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. അത്രതന്നെ ഉദ്യോഗസ്ഥരെ പുറത്താക്കി റഷ്യ തിരിച്ചടിച്ചു. 

പിന്നീട് അമേരിക്കയുമൊത്ത് നാറ്റോ രാജ്യങ്ങള്‍ക്കിടയില്‍ റഷ്യക്കെതിരെ ബ്രിട്ടന്‍ നടത്തിയ പ്രചാരത്തിന്റെ ഫലമാണ് കഴിഞ്ഞ ദിവസത്തെ സംയുക്ത നീക്കം. ചാരനെ വധിക്കാന്‍ ശ്രമിച്ച സംഭവവുമായി ബന്ധമില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും അമേരിക്കയും മറ്റുരാജ്യങ്ങളും ഇങ്ങനെ പെരുമാറിയത് നിരാശാ ജനകമാണെന്ന് റഷ്യന്‍ വിദേശകാര്യ വക്താവ് ദമിത്രി പെസ്‌കോവ് പറഞ്ഞു. എങ്ങിനെ മറുപടി നല്‍കണമെന്ന കാര്യത്തില്‍ പുടിന്റെ തീരുമാനത്തിനു കാക്കുകയാണെന്നും പെസ്‌കോവ് പറഞ്ഞു. 

അമേരിക്ക, ബ്രിട്ടന്‍, അല്‍ബേനിയ, ഓസ്ട്രിയ, കാനഡ, ക്രൊയേഷ്യ, ചെക് റിപ്പബ്ലിക്, ഡെന്മാര്‍ക്, എസ്റ്റോണിയ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഹംഗറി, ഇറ്റലി, ലാത്വിയ, ലുത്വാനിയ, നെതര്‍ലന്‍ഡ്‌സ്, നോര്‍വെ,പോളണ്ട്, റൊമേനിയ, സ്‌പെയിന്‍, സ്വീഡന്‍, ഉക്രെയിന്‍ എന്നീ രാജ്യങ്ങളാണ് ഇതുവരെ റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പൈതൃകത്തിന്റെ വെളിച്ചം

Samskriti

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

Cricket

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

Cricket

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

Football

ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

സജന്‍ പ്രകാശിന് കോമണ്‍വെല്‍ത്ത് യോഗ്യത

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍ നാഷണല്‍ പോരാട്ടത്തില്‍ നിന്ന്‌

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് സ്‌കൂള്‍ ഫൈനലില്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.