കൊല്‍ക്കത്ത: ഐപിഎല്ലിന് മുമ്പ് വൃദ്ധിമാന്‍ സാഹയുടെ വെടിക്കെട്ട്. ഇരുപത് പന്തില്‍ ഈ വിക്കറ്റ് കീപ്പര്‍ ബറ്റ്സ്മാന് സെഞ്ചുറിയടിച്ചു-102 റണ്‍സ്. പതിനാല് സിക്സറും നാലു ഫോറുകളും സാഹയുടെ ബാറ്റില്‍ നിന്ന് അതിര്‍ത്തി കടന്നുപോയി.
പ്രാദേശിക ട്വന്റി 20 ടൂര്‍ണമെന്റിലാണ് സാഹയുടെ ഈ മിന്നുംപ്രകടനം. സാഹയുടെ ടീമായ മോഹന്‍ ബാഗന്‍ പത്ത് വിക്കറ്റിന് ബിഎന്‍ആര്‍ റിക്രിയേഷന്‍ ക്ലബ്ബിനെ തോല്‍പ്പിച്ചു. 152 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ മോഹന്‍ ബഗാന് വിക്കറ്റ് നഷ്ടപ്പെടാതെ വിജയം പിടിച്ചു.
ഒരു ഓവറിലെ ആറു പന്തും സിക്സറടിച്ച സാഹ 12 പന്തില്‍ അര്‍ധ സെഞ്ചുറി കുറിച്ചു. സിക്സറിലൂടെ വിജയറണ്നേടിയ സാഹ ശതകവും പൂര്‍ത്തിയാക്കി.സിംഗിള്‍സ് നേടിയാണ് സാഹ സ്കോറിങ്ങ് തുടങ്ങിയത്. പിന്നീട് തുടര്‍ച്ചയായി നാലു ഫോറും ഒരു സിക്സറും പൊക്കി.
ഐപിഎല്‍ മുന്നില്‍കണ്ടുകൊണ്ടാണ് കളി തുടങ്ങിയത്. വ്യത്യസ്തങ്ങളായ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിച്ചെന്ന് മത്സരശേഷം സാഹ പറഞ്ഞു.ഐപിഎല്ലില്‍ സാഹ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരമാണ് സാഹ. അഞ്ചുകോടിക്കാണ് സാഹയെ ഹൈദരാബാദ് വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: