കൊച്ചി: കേന്ദ്രസര്‍ക്കാര്‍ തുടങ്ങിവച്ചിരിക്കുന്ന ഇന്‍ഷുറന്‍സ്-പെന്ഷന് പദ്ധതികളില്‍ ഈ മാസം 31നകം അംഗമാകാന്‍ ശ്രമിക്കണം. 18 വയസു മുതല്‍ 70 വയസുവരെ പ്രായമുള്ളവര്‍ക്കായി വിവിധ പദ്ധതികള്‍ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി നടപ്പാക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ ഈ പദ്ധതികള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ കേരളത്തില്‍ ഇതിനെക്കുറിച്ച് അത്ര അവബോധമില്ല.
അടല്‍ പെന്ഷന് യോജന (18-40 വയസ്സുവരെ), ജീവന് ജ്യോതി ബീമാ യോജന (18-50), സുരക്ഷാ ബീമാ യോജന (18-70), പാവപ്പെട്ടവര്‍ക്കും നിലവില്‍ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കുമായി ഇന്‍ഷുറന്‍സോടുകൂടി ബാലന്‍സ് തുക പൂജ്യമാക്കി അക്കൗണ്ട് തുടങ്ങുവാന്‍ ജന്‍ധന്‍ യോജന, ഒറ്റ പെണ്‍കുട്ടി സ്കോളര്‍ഷിപ്പ് തുടങ്ങിയ പദ്ധതികള്‍ ജനങ്ങള്‍ക്ക് പ്രയോജനകരമാണ്. കേരളത്തിലെ ജനങ്ങളും മറ്റ് സംസ്ഥാനങ്ങളെപ്പോലെ ഇത് പ്രയോജനപ്പെടുത്തണം.
ഭാരതീയ ജനതാപാര്‍ട്ടി പ്രൊഫഷണല്‍ സെല്‍ സംസ്ഥാന ഘടകം ഈ പദ്ധതികളെക്കുറിച്ച് അവബോധമുണ്ടാക്കുവാനായി സെമിനാറുകള്‍ നടത്തുന്നു. ബാങ്കിങ്, ഐടി, എഞ്ചിനീയറിങ്, ആര്‍ക്കിടെക്റ്റ്സ്, ഡിസൈനേഴ്സ്, കണ്‍സള്‍ട്ടന്‍സ്, ചാര്‍ട്ടേഡ്/കോസ്റ്റ് അക്കൗണ്ടന്‍സ്, കമ്പനി സെക്രട്ടറിമാര്‍, ഇന്‍ഷുറന്‍സ്, ഫാര്‍മസിസ്റ്റുകള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ ്രപവര്ത്തിക്കുന്നവരുടെ കൂട്ടായ്മയാണ് പ്രൊഫഷണല്‍ സെല്‍.
മാര്‍ച്ച് 25 ന് ആലുവ എഫ്ബിഒഎ ഹാളില്‍ നടത്തുന്ന സംസ്ഥാന കണ്‍വന്‍ഷനില്‍ (ഭാരതീയ-2018) പെന്ഷന്-ഇന്‍ഷുറന്‍സ് പദ്ധതികളെക്കുറിച്ചും സെമിനാറുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പങ്കെടുക്കുവാനായി 23 നകം www.pragatikerala.com ല്‍ രജിസ്റ്റര്‍ ചെയ്യണം. (വിവരങ്ങള്‍ക്ക്: സന്ദീപ്, കോര്‍ഡിനേറ്റര്‍- 96450 92331).
പ്രതികരിക്കാൻ ഇവിടെ എഴുതുക: